VARTHA

സംസ്ഥാനത്ത് കണക്കില്‍പെടാത്ത 7,316 കോവിഡ് മരണം; വിവരാവകാശ രേഖ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

Published

onതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കില്‍പെടാത്ത പട്ടിക പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാരിന്റെ കണക്കില്‍പെടാത്ത 7,316 മരണങ്ങള്‍ ഉണ്ടെന്ന് വിവരാവകാശ രേഖപ്രകാരം ലഭിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടുകൊണ്ട് വി.ഡി സതീശന്‍ വ്യക്തമാക്കി. 2020 ജനുവരി മുതല്‍ 2021 ജൂലായ് 13 വരെയുള്ള വിവരങ്ങളാണ് പട്ടികയിലുള്ളത്. 

സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അശാസ്ത്രീയമാണെന്ന വിമര്‍ശനം ഉയര്‍ന്നെങ്കിലും ആദ്യഘട്ടത്തില്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ലോകാരോഗ്യ സംഘടനയുടെയും ഐ.സി.എം.ആറിന്റെയും മാനദണ്ഡപ്രകാരമാണ് മരണം രേഖപ്പെടുത്തിയതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. രാജ്യത്തെ കോവിഡ് മരണം കൃത്യമായി രേഖപ്പെടുത്തുന്നതിലും ആശ്രിതര്‍ക്ക് ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടും സുപ്രീം കോടതി ഇടപെടല്‍ വന്നതോടെ കണക്കില്‍പെടാത്ത മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍  സംസ്ഥാന സര്‍ക്കാരും ആശുപത്രികള്‍ക്കും ബന്ധപ്പെട്ട ഡി.എം.ഒമാര്‍ക്കും നിര്‍ദേശം നല്‍കുകയായിരുന്നു. 

ജൂലായ് 13ന് നല്‍കിയ വിവരകവകാശ രേഖയില്‍ 23നാണ് മറുപടി ലഭിച്ചത്. സംസ്ഥാനത്ത് 23,486 കോവിഡ് മരണം ഉണ്ടായി എന്നാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നടക്കമുള്ള കണക്ക് പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വ്യക്തമാക്കുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ പുറത്തുവിട്ട കണക്ക് പ്രകാരം 16,170 പേരാണ് ഒന്നും രണ്ടും തരംഗങ്ങളില്‍ മരണമടഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം മരണകണക്കില്‍ വലിയ വ്യത്യാസമുണ്ട്. കോവിഡ് ഏറ്റവും രൂക്ഷമായ ഓഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ വളരെ കുറവ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മെയില്‍ ഒരാള്‍ പോലും മരിച്ചിട്ടില്ല. എന്നാല്‍ ഈ മെയ് മാസത്തില്‍ മാത്രം 11,158 പേര്‍ മരിച്ചുവെന്നും കണക്കുകളില്‍ വ്യക്തമാക്കുന്നു.

സര്‍ക്കാരിന്റെ പട്ടികയിലും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ കൈവശമുള്ളതുമായ വിവരങ്ങളാണിത്. എന്നാല്‍ യഥാര്‍ത്ഥ മരണം ഇതിലും കൂടുതലാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കോവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയാണ് . ആഴ്ചയില്‍ ആറ് ദിവസം തുറക്കേണ്ട കടകള്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാകുമ്പോള്‍ തിരക്ക് കൂടുന്നു. 

തിരഞ്ഞെടുപ്പിനു മുന്‍പ് ടാക്സി നികുതികള്‍ ഒഴിവാക്കി കൊടുത്ത സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനു ശേഷം അവ ഒഴഇവാക്കുന്നില്ല. നീട്ടി കൊടുക്കുകയാണ് ചെയ്തത്. അതും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ട്. നികുതി അടയ്ക്കാത്തതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളെ കുത്തിപ്പിഴികയുയാണ്. സര്‍ക്കാരിന് പണമുണ്ടാക്കാന്‍ എത്ര മാര്‍ഗങ്ങളുണ്ട്. ജനങ്ങളുടെ മടിക്കുത്തില്‍ കയ്യിടുകയല്ല വേണ്ടതെന്നും വി.ഡി സതീശന്‍ പറഞ്ഞു

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം: കോഴിക്കോട് മുസ്ലീം സംഘടനകള്‍ യോഗം ചേരുന്നു

രാമങ്കരിയില്‍ ജലസംഭരണിയുടെ മുകളില്‍ കയറി മധ്യവയസ്‌കന്റെ ആത്മഹത്യാ ഭീഷണി

സ്ത്രീക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടത്തി; നരേന്ദ്ര ഗിരിയുടെ ആത്മഹത്യാക്കുറിപ്പ്

പ്രതിശ്രുത വരനൊപ്പം പോയ യുവതി ബസിന് അടിയില്‍പെട്ടു മരിച്ചു

സംസ്ഥാനത്തു രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താന്‍ പോലീസ് മേധാവിയുടെ നിര്‍ദേശം

കേരളത്തില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ ഒരുകോടി കടന്നു; ആദ്യ ഡോസ് സ്വീകരിച്ചവര്‍ 90% പിന്നിട്ടു

അസദുദ്ദീന്‍ ഒവൈസിയുടെ വീടിന് നേരെ ആക്രമണം; അഞ്ചുപേര്‍ പിടിയില്‍

എയര്‍ മാര്‍ഷല്‍ വി.ആര്‍ ചൗധരി അടുത്ത വ്യോമസേനാ മേധാവിയാകും

വളര്‍ത്തുപട്ടിക്കുവേണ്ടി വിമാനത്തിന്റെ ബിസിനസ് ക്ലാസ് ക്യാബിന്‍ മുഴുവന്‍ ബുക്ക് ചെയ്ത് യുവതി

ബെംഗളൂരുവിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപ്പിടിത്തം; രണ്ട് പേര്‍ മരിച്ചു

മദ്യലഹരിയില്‍ വഴക്കിട്ട മകനെ വാക്കിങ് സ്റ്റിക്ക് കൊണ്ട് അച്ഛന്‍ അടിച്ച് കൊന്നു; സഹോദരനും അറസ്റ്റില്‍

അവിവാഹിതര്‍ക്ക് ആശ്രയമായി തിടനാട് പഞ്ചായത്തിന്റെ കല്യാണ ഡയറി

തിരുവനന്തപുരത്ത് ഓടുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

അമ്മ ക്രിസ്തുമതം സ്വീകരിച്ചുവെന്ന് എം.എല്‍.എ; മതപരിവര്‍ത്തന നിരോധനനിയമം കൊണ്ടുവരുമന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി

ഫ്‌ലൈ ഓവറില്‍ കാര്‍ നിര്‍ത്തി നൃത്തം; നവമാധ്യമ താരത്തിനെതിരേ കേസ്

ഗസ്റ്റ് വാക്സ്; എറണാകുളത്തെ 50,000 അതിഥി തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി

തലസ്ഥാനത്ത് 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍; വില്‍പ്പന കിലോഗ്രാമിന് 40,000 രൂപയ്ക്ക്

ജാതിയേയും മതത്തേയും വിഭജനത്തിന് വേണ്ടി ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച കേസുകളില്‍ കര്‍ശന നടപടിക്ക് ഡി.ജി.പിയുടെ ശിപാര്‍ശ

സമുദായങ്ങളെ ഒന്നിച്ചുനിര്‍ത്തേണ്ടവര്‍ രാഷ്ട്രീയലാഭത്തിന് ശ്രമിക്കരുത്; മുഖ്യമന്ത്രിക്ക് മുനീറിന്റെ താക്കീത്

മരണം ഉയര്‍ന്നു, കേരളത്തില്‍ ഇന്ന് 15,768 പേര്‍ക്ക് കോവിഡ്; 214 പേര്‍ മരിച്ചു

പായല്‍ ഘോഷിന് നേരേ ആക്രമണം; ആസിഡ് ആക്രമണത്തിന് ശ്രമമെന്ന് നടി

ലീഗല്‍ ഫീസ് 8546 കോടി; ആമസോണിനെതിരെ കൈക്കൂലി ആരോപണം

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കി അമേരിക്ക

ഇന്ത്യയില്‍ ഉത്പാദിപ്പിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍; ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

നടി മിയ ജോര്‍ജിന്റെ പിതാവ് ജോര്‍ജ് ജോസഫ് അന്തരിച്ചു

ജാതകം ചേരില്ലെന്ന കാരണം പറഞ്ഞ് വിവാഹ വാഗ്‌ദനത്തില്‍ നിന്നും പിന്മാറാനാവില്ല: ഹൈക്കോടതി

എട്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരുടെ നിയമനത്തിനും അഞ്ചു പേരുടെ സ്ഥലംമാറ്റത്തിനും കൊളീജിയം ശിപാര്‍ശ

തമിഴ്‌നാട്ടില്‍ അംഗനവാടിയില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി; 17 കുട്ടികള്‍ ആശുപത്രിയില്‍

കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുകള്‍ക്ക് ദാരുണാന്ത്യം

View More