VARTHA

കിറ്റെക്‌സില്‍ റെയ്ഡുമായി ഭൂഗര്‍ഭജല അതോറിറ്റിയും ; 12 ാമത്തെ പരിശോധനയെന്ന് കിറ്റെക്‌സ്

Published

on


കൊച്ചി :  ശ്രീലങ്കയില്‍ നിന്നും ബംഗ്‌ളാദേശില്‍ നിന്നുവരെ നിക്ഷേപമിറക്കാന്‍ ക്ഷണം തേടിയെത്തുമ്പോള്‍ വീണ്ടും റെയ്ഡും പരിശോധനയുമായി കിറ്റെക്‌സിനെ വിടാന്‍ കൂട്ടാക്കാതെ സര്‍ക്കാര്‍.  കിഴക്കമ്പലത്ത് കിറ്റെക്‌സില്‍ ഇന്ന് രാവിലെ വീണ്ടും പരിശോധനകള്‍ നടന്നു.

ഭൂഗര്‍ഭ ജല അതോറിറ്റി യിലെ ഉദ്യോഗസ്ഥരാണ് രാവിലെ 11 മണിയോടെ പരിശോധനയ്ക്കായി എത്തിയത്. 12 ാം തവണയാണ് സ്ഥാപനത്തില്‍ പരിശോധന നടക്കുന്നത്. ജില്ലാ വികസന സമിതി യോഗത്തില്‍ പി.ടി. തോമസ് എംഎല്‍എ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കിറ്റെക്‌സ് പറയുന്നു. നേരത്തേ പരിശോധനയിലും റെയ്ഡിലും പൊറുതിമുട്ടിയാണ് സംസ്ഥാനത്ത് നടത്താനിരുന്ന 3500 കോടിയുടെ പദ്ധതിയില്‍ നിന്നും പിന്മാറുന്നതെന്നായിരുന്നു കിറ്റെക്‌സ് പറഞ്ഞിരുന്നത്.


ഇതിന് പിന്നാലെയാണ് കിറ്റെക്‌സിനെ തേടി അന്യസംസ്ഥാനങ്ങളുടെ ക്ഷണം എത്തിയത്. റെയ്ഡ് നടത്തി നിരന്തരം പീഡിപ്പിക്കുന്നു എന്നായിരുന്നു കിറ്റെക്‌സിന്റെ പരാതി. കിറ്റെക്‌സ് കേരളസര്‍ക്കാരുമായി ഒപ്പുവെച്ചിരുന്ന വന്‍കിട പദ്ധതിയില്‍ നിന്നും പിന്മാറുന്നു എന്ന വാര്‍ത്ത വന്നതോടെ ഇത് ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഒമ്പത് സംസ്ഥാനങ്ങളും രണ്ടു രാജ്യങ്ങളും കിറ്റെക്‌സിനെ തേടി വന്നത്.  

വ്യവസായ ശാലകളില്‍ മിന്നല്‍ പരിശോധനയുണ്ടാവില്ലെന്ന് വ്യവസായ മന്ത്രി പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും പരിശോധനയെന്നും സര്‍ക്കാരും മന്ത്രിമാരും എന്തെല്ലാം വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചാലും അതൊന്നും നടപ്പിലാവില്ലെന്നതിന് ഉദാഹരണമാണ് ഈ പരിശോധനയെന്നുമാണ് കിറ്റെക്‌സിന്റെ പുതിയ പ്രതികരണം. കഴിഞ്ഞ ദിവസമാണ് കിറ്റെക്‌സിനെ തേടി ശ്രീലങ്കന്‍ അധികൃതര്‍ കൊച്ചിയില്‍ വിമാനമിറങ്ങിയത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവം: ബ്രാഞ്ച് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ് അന്തരിച്ചു

ഗുലാബ് ചുഴലിക്കാറ്റ് ആന്ധ്രാ - ഒഡീഷ തീരങ്ങളില്‍ ഞായറാഴ്ച കരതൊടും; കേരളത്തിലും ജാഗ്രത

പാനീ പൂരി കഴിച്ചതിനേ തുടര്‍ന്ന് യുവതി മരിച്ചു; കേസെടുത്ത് പോലീസ്

ഫെയ്സ്ബുക്ക് സൗഹൃദം: പിറന്നാള്‍ പാര്‍ട്ടിക്കിടെ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്തു

ഗള്‍ഫ് യാത്രക്കാര്‍ നേരിടേണ്ടിവരുന്ന ദുരിതം വളരെ വലുത്; ന്യായീകരണമില്ലാത്തത് - മുഖ്യമന്ത്രി

സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത പോലീസ് ഉറപ്പുവരുത്തും

മന്ത്രിമാര്‍ക്ക് 6.26 ലക്ഷം രൂപ മുടക്കി ടെലിപ്രോംപ്റ്റര്‍ വാങ്ങും

ബലാത്സംഗത്തിന് ഇരയായ യുവതിക്ക് ഗര്‍ഭച്ഛിദ്രം: തീരുമാനമെടുക്കാന്‍ എയിംസിനോട് ഡല്‍ഹി ഹൈക്കോടതി

ബലാത്സംഗ കുറ്റത്തിന് ജാമ്യം: സ്ത്രീകളുടെ വസ്ത്രം അലക്കണമെന്ന ജാമ്യവ്യവസ്ഥവച്ച ജഡ്ജിയെ ജുഡീഷ്യല്‍ ചുമതലകളില്‍നിന്ന് മാറ്റി

കോണ്‍ഗ്രസില്‍നിന്ന് ഭരണമുള്ള പാര്‍ട്ടിയിലേക്ക് പോകുന്നവരെ തടയാനാകില്ല - താരിഖ് അന്‍വര്‍

പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

കേരളത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്; ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി

കേരളത്തില്‍ ഇന്ന് 16671 പേര്‍ക്ക് കോവിഡ്; 120 മരണം

കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരും

ശ്രീകൃഷ്ണന്റെ വെണ്ണമോഷണം കുസൃതിയെങ്കിൽ വിശക്കുന്ന കുട്ടി മധുരപലഹാരങ്ങള്‍ മോഷ്ടിച്ചതും ക്രിമിനല്‍ കുറ്റമല്ല: കോടതി

ജര്‍മന്‍ ചാന്‍സലറെ തത്തകള്‍ കൊത്തി, ചാന്‍സെലര്‍ കൊത്തുകൊണ്ട് കരയുന്ന ഫോട്ടോ വൈറല്‍

മഹാഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങിയിട്ട് ഒരുവര്‍ഷം

രാജ്യത്ത് പുതിയ സഹകരണ നയം ഉടനെന്ന് അമിത് ഷാ

പി സതീദേവി സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷയായി ഒക്ടോബര്‍ 1ന് ചുമതലയേല്‍ക്കും

ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെടുന്ന കുട്ടികള്‍ക്കായി ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്‍ററുകള്‍; മുഖ്യമന്ത്രി

കോട്ടയം നഗരമധ്യത്തില്‍ പട്ടാപ്പകല്‍ യുവതിയുടെ താലിമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു

സാങ്കേതിക തകരാര്‍; ദമാം-മംഗളുറു വിമാനം അടിയന്തരമായി കരിപ്പൂരില്‍ ഇറക്കി

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ സ്വര്‍ണ രുദ്രാക്ഷമാല മോഷണം പോയി

കെ റെയില്‍ അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമം; എ വിജയരാഘവന്‍

അഞ്ചുവര്‍ഷത്തിനകം കേരളത്തെ സമ്ബൂര്‍ണ ശുചിത്വ നാടാക്കിമാറ്റും: മന്ത്രി എം വി ഗോവിന്ദന്‍

നാര്‍ക്കോട്ടിസത്തിനും ഭീകരവാദത്തിനുമെതിരെ ദേശീയതല ക്യാംപെയ്ന്‍ ആരംഭിക്കും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

സ്ത്രീ സ്വാതന്ത്ര്യ പോരാളിയും എഴുത്തുകാരിയുമായ കമല ഭാസിന്‍ അന്തരിച്ചു

അഫ്ഗാനിസ്താന്‍ മണ്ണ് ഭീകരതയ്ക്ക് താവളമാകരുത്; ക്വഡ് നേതാക്കള്‍; പാകിസ്താനും വിമര്‍ശനം

സുധീരന്റെ രാജി ; കാരണം അറിയില്ലെന്ന് വി.ഡി സതീശന്‍

View More