VARTHA

ഭാര്യാസഹോദരിയുടെ കൊലയ്ക്ക് കാരണം മറ്റൊരാളുമായി അടുപ്പമെന്ന സംശയം ; പീഡിപ്പിച്ച ശേഷം നട്ടെല്ല് ചവുട്ടിയൊടിച്ചു

Published

on


ചേര്‍ത്തല : സഹോദരിയുടെ വീട്ടില്‍ മരിച്ചനിലയില്‍ നഴ്‌സിനെ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് കാരണമായത് യുവതി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സഹോദരീഭര്‍ത്താവിന്റെ സംശയം. അതു വിവാഹത്തിലേക്ക് എത്തുമെന്നുമുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു. കൊലപ്പെടുത്തുന്നതിന് മുമ്പ് യുവതിയെ പീഡിപ്പിക്കുകയും മൃതദേഹം മറവുചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

ഭാര്യയുടെ സഹോദരിയാണെങ്കിലും രണ്ടു വര്‍ഷമായി സഹോദരീഭര്‍ത്താവ്  കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുത്തന്‍കാട്ടുങ്കല്‍  രതീഷ് യുവതിയുടെ പിന്നാലെ നടക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്‍ക്കാലിക നഴ്സായ യുവതി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ കൊണ്ടുപോയിരുന്നത് രതീഷായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6.45നു മെഡിക്കല്‍ കോളജില്‍നിന്നു ജോലി കഴിഞ്ഞു ചേര്‍ത്തലയിലെത്തിയ യുവതിയെ രാത്രിയില്‍ തങ്കിക്കവലയില്‍ എത്തിയപ്പോള്‍ രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. 

വീട്ടില്‍ വെച്ച് ഒപ്പം ജോലി ചെയ്യുന്ന യുവാവുമായുള്ള അടുപ്പത്തെക്കുറിച്ചു ചോദിച്ച് മര്‍ദിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ജനലില്‍ തലയിടിപ്പിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ യുവതി ബോധരഹിതയായി വീണു. തുടര്‍ന്ന് പീഡിപ്പിച്ച ശേഷം മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. മരണം ഉറപ്പിച്ചശേഷം മൃതദേഹം മറവുചെയ്യാന്‍ പുറത്തെത്തിച്ചു. അവിടെ വച്ചും ചവിട്ടി. ഇതെത്തുടര്‍ന്ന് എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. മഴ വരുമെന്നു കരുതി കുഴിച്ചുമൂടാനുള്ള ശ്രമം ഉപേക്ഷിച്ച് മൃതദേഹം വീണ്ടും മുറിക്കുള്ളിലെത്തിച്ച ശേഷം കടന്നുകളഞ്ഞു. ഇങ്ങനെയാണ് മൃതദേഹത്തില്‍ മണല്‍ പുരണ്ടത്. രാത്രി വൈകിയും യുവതി എത്താത്തതിനാല്‍ വീട്ടുകാര്‍ ഫോണില്‍ വിളിച്ചിരുന്നു. വീട്ടിലേക്കുള്ള യാത്രയിലാണെന്ന് മറുപടി നല്‍കി.

പിന്നെയും വിളിച്ചപ്പോള്‍ ഫോണില്‍ കിട്ടാതായി. താമസിച്ചു വരുമ്പോള്‍ വിളിച്ചു? കൊണ്ടുവരാറുള്ള രതീഷിനെ വിളിച്ച?പ്പോള്‍ ആഫോണും കിട്ടാതെ വന്നതോടെയാണ് വീട്ടുകാര്‍ തേടിയിറങ്ങിയത്. രതീഷിന്റെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ സഹോദരിക്ക് വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയായിരുന്നു. വീട്ടില്‍ ആരേയും കാണാതെ വന്നപ്പോഴാണ് രാത്രി വൈകി പൊലീസിനെ വിവരം അറിയിച്ചത്.  

പൊലീസ് എത്തി വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് തറയില്‍ കിടന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ചുണ്ടിനു താഴെ ചെറിയ ചുവപ്പു പാടല്ലാതെ കാര്യമായ പരുക്കുകള്‍ കണ്ടില്ല. ദേഹത്തു മണല്‍ പറ്റിയിട്ടുണ്ടായിരുന്നു. സംഭവശേഷം കാണാതായ രതീഷിനെ, ശനിയാഴ്ച രാത്രി ഏഴോടെ ചേര്‍ത്തല ചെങ്ങണ്ടയ്ക്കടുത്തുള്ള ബന്ധുവീട്ടില്‍നിന്നാണ് പോലീസ് പിടികൂടിയത്. പ്രതി പിന്നീട് കുറ്റം സമ്മതിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവം: ബ്രാഞ്ച് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ് അന്തരിച്ചു

ഗുലാബ് ചുഴലിക്കാറ്റ് ആന്ധ്രാ - ഒഡീഷ തീരങ്ങളില്‍ ഞായറാഴ്ച കരതൊടും; കേരളത്തിലും ജാഗ്രത

പാനീ പൂരി കഴിച്ചതിനേ തുടര്‍ന്ന് യുവതി മരിച്ചു; കേസെടുത്ത് പോലീസ്

ഫെയ്സ്ബുക്ക് സൗഹൃദം: പിറന്നാള്‍ പാര്‍ട്ടിക്കിടെ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്തു

ഗള്‍ഫ് യാത്രക്കാര്‍ നേരിടേണ്ടിവരുന്ന ദുരിതം വളരെ വലുത്; ന്യായീകരണമില്ലാത്തത് - മുഖ്യമന്ത്രി

സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത പോലീസ് ഉറപ്പുവരുത്തും

മന്ത്രിമാര്‍ക്ക് 6.26 ലക്ഷം രൂപ മുടക്കി ടെലിപ്രോംപ്റ്റര്‍ വാങ്ങും

ബലാത്സംഗത്തിന് ഇരയായ യുവതിക്ക് ഗര്‍ഭച്ഛിദ്രം: തീരുമാനമെടുക്കാന്‍ എയിംസിനോട് ഡല്‍ഹി ഹൈക്കോടതി

ബലാത്സംഗ കുറ്റത്തിന് ജാമ്യം: സ്ത്രീകളുടെ വസ്ത്രം അലക്കണമെന്ന ജാമ്യവ്യവസ്ഥവച്ച ജഡ്ജിയെ ജുഡീഷ്യല്‍ ചുമതലകളില്‍നിന്ന് മാറ്റി

കോണ്‍ഗ്രസില്‍നിന്ന് ഭരണമുള്ള പാര്‍ട്ടിയിലേക്ക് പോകുന്നവരെ തടയാനാകില്ല - താരിഖ് അന്‍വര്‍

പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

കേരളത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്; ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി

കേരളത്തില്‍ ഇന്ന് 16671 പേര്‍ക്ക് കോവിഡ്; 120 മരണം

കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരും

ശ്രീകൃഷ്ണന്റെ വെണ്ണമോഷണം കുസൃതിയെങ്കിൽ വിശക്കുന്ന കുട്ടി മധുരപലഹാരങ്ങള്‍ മോഷ്ടിച്ചതും ക്രിമിനല്‍ കുറ്റമല്ല: കോടതി

ജര്‍മന്‍ ചാന്‍സലറെ തത്തകള്‍ കൊത്തി, ചാന്‍സെലര്‍ കൊത്തുകൊണ്ട് കരയുന്ന ഫോട്ടോ വൈറല്‍

മഹാഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങിയിട്ട് ഒരുവര്‍ഷം

രാജ്യത്ത് പുതിയ സഹകരണ നയം ഉടനെന്ന് അമിത് ഷാ

പി സതീദേവി സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷയായി ഒക്ടോബര്‍ 1ന് ചുമതലയേല്‍ക്കും

ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെടുന്ന കുട്ടികള്‍ക്കായി ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്‍ററുകള്‍; മുഖ്യമന്ത്രി

കോട്ടയം നഗരമധ്യത്തില്‍ പട്ടാപ്പകല്‍ യുവതിയുടെ താലിമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു

സാങ്കേതിക തകരാര്‍; ദമാം-മംഗളുറു വിമാനം അടിയന്തരമായി കരിപ്പൂരില്‍ ഇറക്കി

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ സ്വര്‍ണ രുദ്രാക്ഷമാല മോഷണം പോയി

കെ റെയില്‍ അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമം; എ വിജയരാഘവന്‍

അഞ്ചുവര്‍ഷത്തിനകം കേരളത്തെ സമ്ബൂര്‍ണ ശുചിത്വ നാടാക്കിമാറ്റും: മന്ത്രി എം വി ഗോവിന്ദന്‍

നാര്‍ക്കോട്ടിസത്തിനും ഭീകരവാദത്തിനുമെതിരെ ദേശീയതല ക്യാംപെയ്ന്‍ ആരംഭിക്കും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

സ്ത്രീ സ്വാതന്ത്ര്യ പോരാളിയും എഴുത്തുകാരിയുമായ കമല ഭാസിന്‍ അന്തരിച്ചു

അഫ്ഗാനിസ്താന്‍ മണ്ണ് ഭീകരതയ്ക്ക് താവളമാകരുത്; ക്വഡ് നേതാക്കള്‍; പാകിസ്താനും വിമര്‍ശനം

സുധീരന്റെ രാജി ; കാരണം അറിയില്ലെന്ന് വി.ഡി സതീശന്‍

View More