Image

ഒരു ജില്ല, ഒരു ഉല്‍പന്നം പദ്ധതി: 108 സ്ഥാപനങ്ങള്‍ തുടങ്ങും: മന്ത്രി പി.രാജീവ്

Published on 28 July, 2021
ഒരു ജില്ല, ഒരു ഉല്‍പന്നം പദ്ധതി: 108 സ്ഥാപനങ്ങള്‍ തുടങ്ങും: മന്ത്രി പി.രാജീവ്
കാസര്‍കോട്: കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്നുള്ള "ഒരു ജില്ല, ഒരു ഉല്‍പന്നം പദ്ധതി'യുടെ ഭാഗമായി സംസ്ഥാനത്ത് 108 സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മന്ത്രി പി.രാജീവ് പറഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലെയും ഉല്‍പന്നങ്ങള്‍ നിശ്ചയിച്ച് അപേക്ഷകള്‍ ക്ഷണിച്ചാണു സ്ഥാപനങ്ങള്‍ തുടങ്ങുക.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിനപരിപാടിയുടെ ഭാഗമായി കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓണ്‍ട്രപ്രണര്‍ഷിപ് ഡവലപ്മെന്റിന്റെ നേതൃത്വത്തില്‍ വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന അറൈസ് പദ്ധതിയുടെ ജില്ലാതല പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.ഇളങ്കോവന്‍, കുഫോസ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ.അഭിലാഷ് ശശിധരന്‍, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.പി.നിഷ, ശരത്.വി.രാജ്, രഘു.ബി.നാരായണന്‍ ജില്ല വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ സജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക