Oceania

സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്റര്‍ നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചു

Published

on



മെല്‍ബണ്‍: സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്ററിനായി മെല്‍ബണ്‍ കത്തീഡ്രല്‍ ഇടവകക്ക് വിക്ടോറിയന്‍ സംസ്ഥാന സര്‍ക്കാരിന്റെ മള്‍ട്ടി കള്‍ച്ചറല്‍ അഫയേഴ്‌സ് വിഭാഗം മള്‍ട്ടികള്‍ച്ചറല്‍ കമ്യൂണിറ്റി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇക്കണോമിക് സ്റ്റിമുലസ് ഫണ്ടായ അഞ്ചു ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ അനുവദിച്ചു. ഇതിന്റെ പ്രഖ്യാപനം മള്‍ട്ടി കള്‍ച്ചറല്‍, സ്‌പോട്‌സ് ആന്‍ഡ് യൂത്ത് അഫയേഴ്‌സ് മിനിസ്റ്റര്‍ റോസ് സ്‌പെന്‍സ് എംപി നിര്‍വഹിച്ചു.

കോവിഡിന്റെ സാഹചര്യത്തില്‍ ഓണ്‍ലൈനായി നടത്തിയ ചടങ്ങില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് ബോസ്‌കോ പുത്തൂര്‍ സ്വാഗതം ആശംസിച്ചു. സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്ററിന്റെ ലോഗോയുടെ പ്രകാശനം തോമസ് ടൗണില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ബ്രോണ്‍വിന്‍ ഹാഫ്‌പെന്നി എംപി നിര്‍വഹിച്ചു. വിക്ടോറിയന്‍ സര്‍ക്കാര്‍ യൂത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ കത്തീഡ്രല്‍ ഇടവകയിലെ എസ്എംവൈഎം. യുവജനങ്ങള്‍ നിര്‍മിച്ച കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള ലഘുവീഡിയോ ഹനം സിറ്റി കൗണ്‍സില്‍ മേയര്‍ ജോസഫ് ഹവീല്‍ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. കത്തീഡ്രലിന്റെയും കള്‍ച്ചറല്‍ സെന്ററിന്റെയും നിര്‍മാണ പുരോഗതികള്‍ ലുമെയിന്‍ കണ്‍സ്ട്രക്ഷന്‍സ് ഡയറക്ടര്‍ റോബ് മാറോസിക് വിശദീകരിച്ചു.


വിശിഷ്ടാതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍, കത്തീഡ്രല്‍ നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ഷിജി തോമസ്, കൈക്കാരന്മാരായ ആന്റോ തോമസ്, ക്ലീറ്റസ് ചാക്കോ എന്നിവര്‍ ചേര്‍ന്ന് കൈമാറി. ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോണ്‍സണ്‍ ജോര്‍ജ് ചടങ്ങില്‍ നന്ദി പറഞ്ഞു. രൂപത വികാരി ജനറാള്‍ മോണ്‍ ഫ്രാന്‍സിസ് കോലഞ്ചേരി, ബില്‍ഡിംഗ് കമ്മിറ്റി എക്‌സിക്യൂട്ടിവ് അംഗങ്ങള്‍, പാരീഷ് കൗണ്‍സില്‍ പ്രതിനിധികള്‍, യുവജനവിഭാഗം പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കേരള കോണ്‍ഗ്രസ് (എം) ജന്മദിന ആഘോഷം ഓസ്‌ട്രേലിയയില്‍

ഡോ. ജൊവാന്‍ ഫ്രാന്‍സിസ് നിര്യാതയായി

മിസ് വേള്‍ഡ് സിംഗപ്പൂരില്‍ മലയാളിത്തിളക്കം; സെക്കന്‍ഡ് പ്രിന്‍സസ് ആയി നിവേദ ജയശങ്കര്‍

ബ്രിസ്ബന്‍ വോളി ഫെസ്റ്റ് ഒക്ടോബര്‍ 16ന്

റ്റൂവുന്പ മലയാളി അസോസിയേഷന് പുതു നേതൃത്വം

ബ്രിസ്‌ബേന്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കുട്ടികള്‍ക്കായി ബൈബിള്‍ ക്ലാസ് ഒരുക്കി

ബിസിനസ് സംരംഭക അവാര്‍ഡിന് ഡോ. ചൈതന്യ ഉണ്ണി അര്‍ഹയായി

കേരള ഹൈക്കോടതി അഭിഭാഷകന്‍ കൊച്ചിയിലിരുന്ന് ഓസ്‌ട്രേലിയന്‍ കോടിതിയില്‍ വാദം നടത്തി

കേരളത്തിലെ ഐടി കമ്പനി സൈക്ലോയിഡ്‌സ് കാനഡയിലെ ടാന്‍ജന്‍ഷ്യ ഏറ്റെടുത്തു

ലോകത്തെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശിയ ഗാനങ്ങള്‍ ആലപിച്ചു മലയാളി വിദ്യാര്‍ഥിനികള്‍

റോസമ്മ വര്‍ഗീസ് പടിഞ്ഞാറേക്കര നിര്യാതയായി

വര്‍ണ വിസ്മയമയമൊരുക്കി വാഗ വാഗ മലയാളി അസോസിയേഷന്റെ പൂക്കള മത്സരം

പ്രഫ. സജീവ് കോശിയെ നയരൂപീകരണ സമിതിയംഗമായി നിയമിച്ചു

മോളി ജോസഫ് മെല്‍ബണില്‍ നിര്യാതയായി

റ്റുവുന്പ കാത്തലിക് കമ്യൂണിറ്റി സ്വര്‍ഗാരോഹണ തിരുനാള്‍ ആഘോഷിക്കുന്നു

ജനസംഖ്യയുടെ 80 ശതമാനവും വാക്‌സിനെടുക്കാതെ അതിര്‍ത്തികള്‍ തുറക്കില്ല; പ്രവാസി ഓസ്‌ട്രേലിയക്കാര്‍ കുടുങ്ങി

ബ്രിസ്‌ബേന്‍ നോര്‍ത്ത് സെന്റ് അല്‍ഫോസാ ഇടവകയില്‍ സംയുക്ത തിരുനാള്‍

ഓസ്‌ട്രേലിയയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; അമ്മയും കുഞ്ഞും മരിച്ചു

മെല്‍ബണ്‍ സീറോമലബാര്‍ രൂപത സമാഹരിച്ച കോവിഡ് ഫണ്ട് ഉപയോഗിച്ച് കേരളത്തിന് മെഡിക്കല്‍ കിറ്റുകള്‍

ഞാന്‍ മിഖായേല്‍- ഒരു ഇന്‍ഡോ-ഓസ്‌ട്രേലിയന്‍ സിനിമാ സംരംഭം: ഗാനങ്ങള്‍ പുറത്തിറങ്ങി

കാരുണ്യ സംഗീതയാത്ര' ചിത്രീകരണം തുടങ്ങി

ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിക്ക് മോണ്‍സിഞ്ഞോര്‍ പദവി

മെല്‍ബണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ദുക്‌റാന തിരുനാള്‍ ജൂലൈ 3 ന്

അനുഗ്രഹനിറവില്‍ ബ്രിസ്‌ബേന്‍ യാക്കോബായ ഇടവക

നയാഗ്ര മലയാളി സമാജം ലൈറ്റിംഗ് കളറിംഗ് മത്സരം സമ്മാനങ്ങള്‍ വിതരണം ചെയ്തു

പെര്‍ത്തിലെ ആദ്യകാല മലയാളി പി.സി. എബ്രഹാം നിര്യാതനായി

ഓസ്‌ട്രേലിയന്‍ വോളിബോളില്‍ ടീമില്‍ മലയാളി സാന്നിധ്യം

കേരള ന്യൂസിന്റെ മാനേജിംഗ് എഡിറ്റര്‍ ജോര്‍ജ് തോമസിന്റെ സഹോദരന്‍ ജോര്‍ജ് സണ്ണി നിര്യാതനായി

മെല്‍ബണ്‍ സെന്റ് തോമസ് സീറോ-മലബാര്‍ രൂപതയുടെ അധികാരപരിധി വിപുലീകരിച്ചു

ഇന്ത്യയില്‍ നിന്നുമെത്തുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ; ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും

View More