fokana

ഫൊക്കാന ഒര്‍ലാണ്ടോ കണ്‍വെന്‍ഷന്‍: ചിക്കാഗോ കിക്ക് ഓഫ് 50000-ലധികം സ്വരൂപിച്ചു ചരിത്ര വിജയം

അനില്‍ മറ്റത്തികുന്നേല്‍

Published

on

ചിക്കാഗോ: 2022 ജൂലൈ 710 വരെ  ഒര്‍ലാണ്ടോയില്‍ വച്ച് നടത്തപെടുന്ന ഫൊക്കാനയുടെ നാഷണല്‍ കണ്‍വെന്‍ഷന്റെ പ്രഥമ കിക്ക് ഓഫ്, ഫൊക്കാനയുടെ  സ്ഥാപക നേതാവ് ഡോ. അനിരുദ്ധന്റെ നാടായ ചിക്കാഗോയില്‍ ചരിത്ര വിജയത്തോടെ ശ്രദ്ധേയമായി.

കിക്ക് ഓഫ് ദിനത്തില്‍ തന്നെ 50000 ലധികം  ഡോളര്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ സമാഹരിച്ചുകൊണ്ടാണ് ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയണ്‍, സമാനതകളില്ലാത്ത ചരിത്രം കുറിച്ചത്.  നാഷണല്‍ പ്രസിഡണ്ട് ജോര്‍ജ്ജി വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍, നാഷണല്‍ സെക്രട്ടറി സജി മോന്‍ ആന്റണി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു കുളങ്ങര, വൈസ്പ്രസിഡന്‍ര് തോമസ്  തോമസ് (ന്യൂയോര്‍ക്ക്) , അസ്സോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വര്‍ഗീസ് (ഡിട്രോയിറ്റ്), കണ്‍വെന്‍ഷന്‍ ചെയര്മാന് ചാക്കോ കുര്യന്‍ (ഒര്‍ലാണ്ടോ) , നാഷനല്‍ കമ്മറ്റി അഗങ്ങളായ അനില്‍കുമാര്‍ പിള്ള , സതീശന്‍ നായര്‍, ജോര്‍ജ് പണിക്കര്‍, റ്റോമി അമ്പനാട്ട്, വിമന്‍സ് ഫോറം കമ്മറ്റി അംഗങ്ങളായ ഡോ. ബ്രിഡ്ജറ് ജോര്‍ജ്ജ് തുടങ്ങി ഫൊക്കാനയുടെ നിരവധി നേതാക്കന്മാര്‍ കിക്ക് ഓഫിന് ശക്തിപകരുവാനായി മീറ്റിങ്ങില്‍ പങ്കെടുത്തു.

ഡോ  എബ്രഹാം  മാത്യു, അറ്റോര്‍ണി സ്റ്റീവ്  ക്രിഫെയ്‌സ്, മറിയാമ്മ  പിള്ള , ജെയ്ബു  കുളങ്ങര ,  സിറിയക്  കൂവക്കാട്ടില്‍ , ടിജോ  കൈതക്കത്തൊട്ടിയില്‍, ടോണി  കിഴക്കേക്കുറ്റ് , ഡോ. മാത്യു  വര്‍ഗ്ഗീസ്  എന്നീ സ്‌പോണ്‍സര്‍മാരെ കൂടാതെ പല  കുടുംബങ്ങളും ഈ ചരിത്ര വിജയം കുറിച്ച കിക്ക് ഓഫ് മീറ്റിനോടനുബന്ധിച്ച്  കണ്‍വെന്‍ഷന് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ചിക്കാഗോയിലെ വിവിധ സംഘടനാനേതാക്കളും അഭ്യുദയകാംഷികളും  പങ്കെടുത്ത ചടങ്ങില്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍ കണ്‍വെന്‍ഷന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍  പങ്കുവെച്ചു. ഫൊക്കാനയുടെ ഊര്‍ജ്ജ ശ്രോതസുകൂടിയായ ചിക്കാഗോ സമൂഹത്തിന്റെ പിന്തുണ ഫൊക്കാനയെ സംബന്ധിച്ചിടത്തോളം ഏറെ വിലപ്പെട്ടതാണ് എന്നും , പ്രഥമ കിക്ക് ഓഫില്‍ തന്നെ ബഹുദൂരം മുന്നേറുവാനുള്ള ഊര്‍ജ്ജം പകര്‍ന്നു നല്‍കിയ ചിക്കാഗോ സമൂഹത്തിന് നന്ദി അറിയിക്കുന്നതായും പ്രസിഡണ്ട് ജോര്‍ജ്ജി വര്‍ഗ്ഗീസ് അറിയിച്ചു.

വളരെ സുതാര്യവും ഏറ്റവും ലളിതവുമായ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി അദ്ദേഹം അറിയിച്ചു. വന്‍ വിജയമായി തീര്‍ന്ന ഈ കിക്ക് ഓഫ് മീറ്റിംഗിന് ചുക്കാന്‍ പിടിച്ച എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്  ജെയ്ബു കുളങ്ങരെയെയും ടെക്‌നിക്കല്‍ കോര്‍ഡിനേറ്റര്‍ പ്രവീണ്‍ തോമസിനെയും  മുന്‍ പ്രസിഡണ്ട് മറിയാമ്മ പിള്ളയെയും അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു. വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കത്തക്ക രീതിയില്‍ ഓണ്‍ലൈനില്‍ ചെയ്യുവാന്‍ സാധിക്കുന്ന  ഫൊക്കാന കണ്‍വെന്‍ഷന്‍ രെജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ സെക്രട്ടറി സജി മോന്‍ ആന്റണി പങ്കുവെച്ചു.

ഈ മീറ്റിങ്ങിനോടനുബന്ധിച്ച്  രാജഗിരി മെഡിക്കല്‍ കോളേജില്‍ ചികിത്സാ ഇളവുകളും ഡയഗണോസ്റ്റിക് ടെസ്റ്റ് പാക്കേജ് അടങ്ങിയ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യുകയുണ്ടായി. നാട്ടിലുള്ള ബന്ധുക്കള്‍ക്കും ഈ സൗജന്യം ലഭ്യമാണ് എന്നും ഇതുസംബന്ധിച്ച വിശദീകരണമദ്ധ്യേ ജനറല്‍ സെക്രട്ടറി സജി മോന്‍ ആന്റണി അറിയിച്ചു.
.
ഇന്ത്യ പ്രെസ് ക്ലബ്ബ് നാഷനല്‍ പ്രസിഡന്റ് ബിജു കിഴ ക്കേക്കുറ്റ്, കെ സി സി എന്‍ എ പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍,  ഷിക്കാഗോയിലെ അസോസിയേഷന്‍ പ്രസിഡന്റുമാരായ ജോണ്‍സന്‍ കണ്ണൂക്കാടന്‍ (ചിക്കാഗോ മലയാളി അസോസിയേഷന്‍) , സ്റ്റീഫന്‍ കിഴക്കേക്കുറ്റ്  (മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍), സിബു കുളങ്ങര (ഇല്ലിനോയി മലയാളി അസോസിയേഷന്‍) ,  ബിജി എടാട് (കേരളൈറ്റ് മലയാളീ അസ്സോസിയേഷന്‍) ,  ചിക്കാഗോയിലെ പ്രമുഖ നേതാക്കന്മാരായ അയ പീറ്റര്‍ കുളങ്ങര, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, സന്തോഷ് നായര്‍  എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

സി എം എ ഓഫീസില്‍ വച്ചു നടന്ന റീജിയണല്‍ മീറ്റിംഗ്, സംഘടിപ്പിച്ചത് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്  ജെയ്ബു കുളങ്ങരയുടെ നേതൃത്വത്തിലാണ്. പ്രവീണ്‍ തോമസ് മാസ്റ്റര്‍ ഓഫ്  സെറിമണി ആയി പ്രവര്‍ത്തിക്കുകയും, ജോര്‍ജ്ജ്  പണിക്കര്‍ സ്വാഗതവും സൂസന്‍ ചാക്കോ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാനക്ക്  വനിതകളുടെ നേതൃത്വം വരും: പ്രശസ്ത കലാകാരി ഡോ. കല ഷഹി  ജനറൽ സെക്രെട്ടറി സ്ഥാനാർഥി 

അപ്പു പിള്ള : ലീലാ മാരേട്ട് പാനലില്‍ ആര്‍.വി.പിയായി മത്സരിക്കുന്നു

ഫൊക്കാന ക്രിസ്മസ്സും ന്യൂഇയറും ആഘോഷിച്ചു

ഷാജി വർഗീസ് ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു

രാജൻ പടവത്തിൽ: ഫൊക്കാന നിലപാടുകളിലെ തത്വദീക്ഷ (അഭിമുഖം: മീട്ടു  റഹ്മത് കലാം)

ഫൊക്കാനയുടെ 2022- 2024 ലെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി  ലീല മാരേട്ട് വീണ്ടും മത്സരിക്കുന്നു

ഫൊക്കാന 2022-ലെ കോര്‍ഡിനേറ്ററായി സ്വരൂപാ അനിലിനെ നോമിനേറ്റ് ചെയ്തു

2021 ഫൊക്കാനയുടെ ഉയർത്തെഴുന്നേല്പിന്റെ  വർഷം: ഏവർക്കും  നവവത്സരാശംസകള്‍.

ഫൊക്കാന ഒർലാണ്ടോ കൺവെൻഷൻ ഏർലി ബേർഡ് രജിസ്‌ട്രേഷൻ ഡിസംബർ 31ന് അവസാനിക്കും

​ഫൊക്കാനയുമായി സഹകരിക്കാനുള്ള മാപ്പിന്റെ തീരുമാനം ചരിത്രപരം:  ജോർജി വർഗീസ്

കൂട്ടായ്മയുടെ സ്‌നേഹവീട് തീര്‍ത്ത് ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ (ഷീല ചേറു, പ്രസിഡന്റ് എച്ച്.എം.എ)

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ കണ്‍വെന്‍ഷനും ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ഉല്‍ഘാടനവും വര്‍ണ്ണാഭമായി

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ പ്രെവര്‍ത്തന ഉല്‍ഘാടനം ചരിത്ര വിജയമായി

ഫൊക്കാന ഡാലസ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഗാര്‍ലന്റില്‍ നടന്നു

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 5 നു ഹൂസ്റ്റണില്‍

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ മൂന്നിന്

ഏഷ്യാനെറ്റ് ന്യൂസ് - ബോബി മലയാളം ഫൗണ്ടേഷൻ പദ്ധതിയിൽ ഫൊക്കാനയ്ക്ക് ഒന്നാം സ്ഥാനവും , 4 അവാർഡുകളും

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ പ്രെവര്‍ത്തന ഉല്‍ഘാടനം ഡിസംബര്‍ 4 നു ഡാളസ്സില്‍

ഫൊകാനക്ക് സുവർണ വർഷം സമ്മാനിച്ച അമേരിക്കൻ മലയാളികൾക്ക് നന്ദി: പ്രസിഡന്റ് ജോർജി വറുഗീസ്

ഫൊക്കാന ഒര്‍ലാന്‍ഡോ ഏരിയ കണ്‍വെന്‍ഷന്‍ കിക്ക് ഓഫും ഓര്‍മ്മ കേരള പിറവി ദിനാഘോഷവും

ഫൊക്കാന കേരളപ്പിറവിദിനം ആഘോഷിച്ചു

മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ ബീച്ച് (മാഡ്) നിലവിൽ 

ഫൊക്കാനാ   വുമൺസ് ഫോറം പ്രവർത്തനം ശക്തിപ്പെടുത്തും 

ഫൊക്കാന കേരള കൺവെൻഷൻ ഫെബ്രു. 24,25 തീയതികളിൽ തിരുവനന്തപുരം മാജിക്ക് പ്ലാനറ്റിൽ

ഫൊക്കാന അക്ഷര ജ്വാല ഗ്രാജുവേഷന്‍ സെറിമണി സെപ്റ്റംബര്‍ 30 ന് വെർച്ച്വൽ മീറ്റിംഗിലൂടെ നടക്കും

വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് കൂടിക്കാഴ്ച്ച നടത്തി

ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തലിന് ചിക്കാഗൊയില്‍ സ്വീകരണം

ഫൊക്കാനയുടെ നമ്മുടെ മലയാളം സാഹിത്യ സാംസ്‌കാരിക ത്രൈമാസിക ഡോ. എം.എന്‍. കാരശ്ശേരി വെര്‍ച്വല്‍ ആയി പ്രകാശനം ചെയ്തു

ഫൊക്കാന പ്രവാസി  പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്ന സംഘടന: ജോർജി വർഗീസ്

ഫൊക്കാന അഡൈ്വസറി ചെയര്‍മാന്‍ റ്റി.എസ്. ചാക്കോയെ റീമാ ഫൗണ്ടേഷന്‍ ആദരിച്ചു

View More