America

റവ. ഡോ. സജി മുക്കൂട്ട്  ഡയറക്ടര്‍ ഓഫ് മിഷന്‍സ്; യാത്രയയപ്പ് ഞായറാഴ്ച്ച

ജോസ് മാളേയ്ക്കല്‍

Published

on

ഫിലാഡല്‍ഫിയ: ഏഴുവര്‍ഷക്കാലം സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാപള്ളി വികാരിയായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച റവ. ഡോ. സജി ജോര്‍ജ് മുക്കൂട്ട് സഭാശുശ്രൂഷയുടെ അടുത്ത തലത്തിലേക്ക്. ഒക്ടോബര്‍ 1 നു അദ്ദേഹം “ഡയറക്ടര്‍ ഓഫ് സീറോ മലങ്കര കാത്തലിക് മിഷന്‍സ് ഇന്‍ യു.എസ്.എ' എന്ന പേരില്‍ അമേരിക്ക മുഴുവന്‍ സേവനപരിധി വ്യാപിച്ചുകിടക്കുന്ന അജപാലന ശുശ്രൂഷയുടെ ദേശീയ ഘട്ടത്തിലേക്കു പ്രവേശിക്കും.

പുതിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനായി ഇടവക വികാരി സ്ഥാനം ഒഴിയുന്ന ബഹുമാനപ്പെട്ട സജി അച്ചനു ഇടവക കൂട്ടായ്മയുടെ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് സെപ്റ്റംബര്‍ 19 ഞായറാഴ്ച്ച നല്‍കും.

ബെന്‍സേലത്തുള്ള സെ. ജൂഡ് സീറോ മലങ്കര പള്ളിയില്‍ (1200 Park Ave, Bensalem, PA 19020)  രാവിലെ 9:30 നു സജി അച്ചന്‍ കൃതഞ്ജതാബലിയര്‍പ്പിക്കും. വിശുദ്ധ കുര്‍ബാനയെതുടര്‍ന്നു നടക്കുന്ന അനുമോദന സമ്മേളനത്തില്‍ സീറോ മലങ്കര കത്തോലിക്കാ സഭയുടെ വടക്കേ അമേരിക്ക-കാനഡാ ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും.

ഭാഗ്യസ്മരണാര്‍ഹനായ ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയില്‍ നിന്നും 1992 ല്‍ വൈദികപട്ടം സ്വീകരിച്ച സജി അച്ചന്‍ കേരളത്തിലെ വിവിധ ഇടവകകളില്‍ അജപാലനദൗത്യം പൂര്‍ത്തിയാക്കി 1996 ല്‍ അമേരിക്കയിലെത്തി. ന്യൂയോര്‍ക്ക് ലോംഗ് ഐലന്‍ഡ്, ചിക്കാഗൊ, ഡിട്രോയിറ്റ് എന്നീ ഇടവകകളില്‍ സേവനമനുഷ്ഠിച്ചശേഷം 2014 ആഗസ്റ്റ് മുതല്‍ ഫിലാഡല്‍ഫിയാ സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാ പള്ളിയുടെ വികാരിയായി.

സെ. ജൂഡ് വികാരി, ഹോസ്പിറ്റല്‍ ചാപ്ലൈന്‍ എന്നതിലുപരി ഫിലാഡല്‍ഫിയായിലെ സാമൂഹിക, സാസ്‌കാരിക മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സജി അച്ചന്റെ യാത്രയയപ്പു സമ്മേളനത്തില്‍ വിശാലഫിലാഡല്‍ഫിയ റീജിയണിലെ സഹോദരദേവാലയ വൈദികരും, ഇടവകസമൂഹത്തിന്റെയും, എക്യൂമെനിക്കല്‍ കൂട്ടായ്മയുടെയും ഭാരവാഹികളും, വൈദികരും, സന്യസ്തരും പങ്കെടുക്കും.

കൊവിഡ് സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന ദിവ്യബലിയിലും, യാത്രയയപ്പുസമ്മേളനത്തിലും നേരിട്ടെത്തി പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി കുര്‍ബാനയും, പൊതുസമ്മേളനവും ലൈവ് സ്ട്രീം ചെയ്യുന്നതാണ്. താഴെകൊടുത്തിരിക്കുന്ന ഥീൗഠൗയല ലിങ്ക് ഇതിനായി അന്നേദിവസം ഉപയോഗിക്കാം.

LIVE | Holy Mass | Farewell for Rev. Fr. Saji Mukkoot

https://youtu.be/tIFgdappxPk  

ആഘോഷങ്ങള്‍ ഭംഗിയാക്കുന്നതിനായി എമൃലംലഹഹ ഇീാാശേേലല ഇീീൃറശിമീേൃ ഫിലിപ് ജോണ്‍ (ബിജു), പാരീഷ് സെക്രട്ടറി ഷൈന്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു..

യാത്രയയപ്പുസമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന ഫിലിപ് ജോണ്‍ അറിയിച്ചതാണീ വിവരങ്ങള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫിലിപ് ജോണ്‍ (ബിജു) 215 327 5052
ഷൈന്‍ തോമസ് 267 469 1971

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇരുപത്തിയൊന്നാമത് മാര്‍ത്തോമാ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പുരോഗമിയ്ക്കുന്നു.

കെ. ടി എബ്രഹാം (88) ബാംഗ്ലൂരില്‍ അന്തരിച്ചു

പ്രണവോപാസന (ലേഖനം: വാസുദേവ് പുളിക്കല്‍)

മെസ്കീറ്റ് (ടെക്‌സസ്) മാര്‍ ഗ്രിഗോറിയോസ് പള്ളിയുടെ ആഭിമുഖ്യത്തില്‍ വിബിഎസും പിക്‌നിക്കും നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എസിലേക്ക്

ഡെന്നിസ് ഷാജി പണ്ടാരശ്ശേരിൽ (19) അന്തരിച്ചു 

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ശ്രീ നാരായണ ഗുരുവിന്റ്റെ മഹാ സമാധി ദിനത്തില്‍ നമുക്ക് ഗുരുവിനെ സ്മരിക്കാം (വെള്ളാശേരി ജോസഫ്)

ഫൊക്കാനയുടെ നമ്മുടെ മലയാളം സാഹിത്യ സാംസ്‌കാരിക ത്രൈമാസിക ഡോ. എം.എന്‍. കാരശ്ശേരി വെര്‍ച്വല്‍ ആയി പ്രകാശനം ചെയ്തു

മൂന്നാമങ്കത്തിലും ജയം; കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്

ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട്ഫോണുകള്‍ വിതരണം നടത്തി

ടെക്‌സസ് അതിര്‍ത്തിയില്‍ അഭയാര്‍ത്ഥി പ്രവാഹം-ഫെഡറല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ടെക്‌സസ് ഗവര്‍ണ്ണര്‍

ഇടവകയുടെ പതിനഞ്ചാം വാര്‍ഷികത്തില്‍ രൂപതാദ്ധ്യക്ഷനെ ആദരിച്ചു.

ഹൂസ്റ്റണില്‍ രണ്ട് പോലീസ് ഓഫീസര്‍മാര്‍ക്ക് വെടിയേറ്റു; ഒരാള്‍ മരിച്ചു, പ്രതിയും വെടിയേറ്റ് മരിച്ചു

(കാര്‍ട്ടൂണ്‍ : സിംസണ്‍)

ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍

രാമകൃഷ്ണന്‍ നായര്‍ (97) അന്തരിച്ചു.

കെ.എം.റോയിക്ക് ആദരമര്‍പ്പിച്ച് ഇന്ത്യ പ്രസ്‌ക്ലബ് ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍

'മയക്കുമരുന്ന് മുക്ത കേരളം: രാഷ്ട്രീയപ്പാര്‍ട്ടികളുടെ ദൗത്യം' E-മലയാളിയും ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ അമേരിക്കയും നടത്തുന്ന രാജ്യാന്തര ലേഖന മത്സരം

ദൈവാശ്രയത്തില്‍ മുന്നേറുക: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍

ഡോ. പി എ മാത്യുവിന് പ്രോസ്റ്റേറ്റ്, ബ്രെസ്റ്റ്  കാൻസർ ചികിത്സയ്ക്കുള്ള യുഎസ് പേറ്റന്റ്  

നവംബർ മുതൽ അമേരിക്കയിലേക്ക് യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചു 

അന്താരാഷ്‌ട്ര മീഡിയാ കോൺഫ്രൻസിൽ   സെമിനാറുകളും ക്ളാസുകളും

അതിർത്തി കടക്കാൻ കൊതിച്ചെത്തുന്ന പാവങ്ങളെ മരണത്തിന് വിട്ടുകൊടുക്കുന്നവർ

തെക്കനതിർത്തി ഭീമമായ താറുമാറിൽ? (ബി ജോൺ കുന്തറ)

മറിയക്കുട്ടി പൂതക്കരി (96) ഹൂസ്റ്റണിൽ അന്തരിച്ചു

കാല്‍ഗറി സെന്റ് തോമസ് ദേവാലയത്തിന്റെ കൂദാശകര്‍മ്മവും, മൂന്നിന്മേല്‍ കുര്‍ബാനയും സെപ്റ്റംബര്‍ 24 ,25 തീയതികളില്‍

മലയാളചലച്ചിത്രം ' കോള്‍ഡ് കേസ് ' ന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍

പ്രധാനമന്ത്രി ആണെന്ന് പറഞ്ഞാല്‍ തീര്‍ന്നേനെ!(അഭി: കാര്‍ട്ടൂണ്‍)

View More