VARTHA

മുടി മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം 31 കാരന് ദാരുണാന്ത്യം

Published

on

അഹമ്മദാബാദ്: മുടി മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം 31 കാരന് ദാരുണാന്ത്യം.   മെഹ്‌സാനയിലെ വിസ്‌നഗര്‍ താലൂക്കിലെ ഖഡോസന്‍ ഗ്രാമത്തില്‍ താമസിച്ചിരുന്ന അരവിന്ദ് ചൗധരി (31) ആണ് മരിച്ചത്.

വിസ്‌നഗറില്‍ ലൈബ്രറി നടത്തുകയായിരുന്ന അരവിന്ദ്  മെഹ്‌സാനയിലെ ജയില്‍ റോഡിന് സമീപമുളള ക്ലിനിക്കിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ്‌ക്ക് ശേഷം മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ചൗധരിയ്‌ക്ക് ഉണ്ടായിരുന്നില്ല. ക്ലിനിക്കില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നതായും സബ് ഇന്‍സ്‌പെക്ടര്‍ ബി.കെ. ഭുനതര്‍ പറഞ്ഞു.

എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ മൂന്നാം ദിവസം ചൗധരിയ്‌ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ക്ലിനിക്കിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. ചൗധരിയുടെ ആരോഗ്യനില വഷളായതിനാല്‍ ഉടന്‍ തന്നെ ഐസിയുവിലേക്ക് മാറ്റി. എന്നാല്‍ അല്പം സമയത്തിന് ശേഷം മരണം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു

ശസ്ത്രക്രിയില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും ശരിയായ ചികിത്സയല്ല നല്‍കിയതെന്നുമാണ് കുടുംബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.

ചൗധരിയുടെ മൃതദേഹം മെഹ്‌സാന സിവില്‍ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായി ഭുനതര്‍ പറഞ്ഞു. മരണകാരണം കൃത്യമായി നിര്‍ണ്ണയിക്കാനാണ് ആന്തരാവയവങ്ങള്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കേരളത്തില്‍ പെട്രോള്‍ വില കുതിക്കുന്നു, ലിറ്ററിന് 110 രൂപ

ഭാര്യയേയും പ്രതിശ്രുത വധുവിനെയും നൈട്രജന്‍ ഗ്യാസ് നല്‍കി കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

ഇന്ത്യയില്‍ 14 വര്‍ഷത്തിനു ശേഷം തീപ്പെട്ടി വില ഉയര്‍ത്തി; രണ്ടു രൂപയാക്കി

വെള്ളത്തിലേക്ക് സിമന്റ് എറിഞ്ഞ് കാനപണി; ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ ആറു വയസുകാരി ബലാത്സംഗത്തിന് ഇരയായി

പലചരക്ക് കടയില്‍വെച്ച് 10 വയസുകാരിയെ പീഡിപ്പിച്ചു; ചങ്ങനാശ്ശേരിയില്‍ 74 കാരന്‍ അറസ്റ്റില്‍

അവര്‍ ആയിരുന്നു ഡിജിപി': അമരീന്ദറിന്റെ സുഹൃത്തായ പാക് വനിതക്കെതിരെ സിദ്ദുവിന്റെ ഭാര്യ

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയിലെത്തി, തുറക്കലിനു മുന്നോടിയായുള്ള ആദ്യ അറിയിപ്പ്

കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്, 65 മരണം

ബ്രിട്ടനില്‍ വീണ്ടും കോവിഡ് കുതിച്ചുയരുന്നു, പ്രതിദിനം അമ്പതിനായിരത്തിലേറെ രോഗികള്‍

മാര്‍പാപ്പയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

അമിത് ഷായുടെ സന്ദര്‍ശനം,കശ്മീര്‍ കനത്ത സുരക്ഷാവലയത്തില്‍

വരന്‍ ഉക്രൈനില്‍, വധു കേരളത്തിലും; സംസ്ഥാനത്ത് ഡിജിറ്റല്‍ സംവിധാനത്തിലൂടെയുള്ള ആദ്യ വിവാഹം നടന്നു

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: 80:20 അനുപാതം റദ്ദാക്കിയതിനെതിരെ കേരളം സുപ്രീം കോടതിയില്‍

പാലക്കാട് നഗരത്തില്‍ സ്‌കൂട്ടര്‍ യാത്രികന്റെ അഭ്യാസം; പോലിസ് കേസെടുത്തു

ഭൂമിവില്പനയിലെ കള്ളപ്പണഇടപാടിൽ ED അന്വേഷണം സ്വാഗതാർഹം സഭാ സുതാര്യസമിതി

മാരക മയക്കുമരുന്നുമായി യുവതി ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നു

കുഞ്ഞിനെ കൊടുത്തത് അനുപമയുടെ അറിവോടെ; ഭര്‍ത്താവ് അജിത്തിന്റെ ആദ്യഭാര്യ നസിയ

എസ്.എഫ്.ഐ വനിതാ പ്രവര്‍ത്തകരെ കടന്നുപിടിച്ചു, അസഭ്യം പറഞ്ഞു; 7 എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മോന്‍സന്‍ അതിഥികളുടെ കിടപ്പുമുറികളിലും ഒളികാമറ വച്ചു

കാര്‍ഷിക നയങ്ങളില്‍ മാറ്റം വേണം'; കര്‍ഷകന്‍ നെല്ല്​ കൂട്ടിയിട്ട്​ കത്തിക്കുന്ന വീഡിയോ പങ്കുവെച്ച്‌​ വരുണ്‍ ഗാന്ധി

സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനും ഇഷ്ടഭക്ഷണത്തിനുമായി 26കാരിയായ ഭാര്യയെ 17കാരന്‍ 55കാരന് വിറ്റു!

മെക്‌സികോയിലെ ഹോട്ടലില്‍ വെടിവെപ്പ്: മരിച്ചവരില്‍ ഇന്ത്യക്കാരിയും

തൃശൂരില്‍ മഴ കനത്തു; പരിയാരത്ത് 15 വീടുകളില്‍ വെള്ളംകയറി

വിജയരാഘവന്‍ പിണറായിയുടെ രാജസദസിലെ ആസ്ഥാന വിദൂഷകന്‍: വി.ഡി.സതീശന്‍

ഓൺലൈനിൽ ബുക്ക് ചെയ്തത് ആപ്പിൾ ഐ ഫോൺ; കിട്ടിയത് സോപ്പ്പെട്ടി Y പോലീസ് ഇടപെടലിൽ പണം തിരികെ കിട്ടി

കുഞ്ഞിനായി അനുപമ പ്രത്യക്ഷ സമരത്തിലേക്ക്; ശനിയാഴ്ച മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരം

ലഖിംപുര്‍: കേന്ദ്രമന്ത്രിയുടെ മകന്റെ കസ്റ്റഡി നീട്ടി; അന്വേഷണസംഘം മേധാവിയെ മാറ്റി യുപി സര്‍ക്കാര്‍

View More