തിരുവനന്തപുരം: മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ രംഗത്തുവരാനും കോണ്‍ഗ്രസ് നടത്തുന്ന സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ ആവശ്യപ്പെട്ടും സാംസ്കാരിക നായകര്‍ക്കും സാഹിത്യ- കലാകാരന്മാര്ക്കും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ തുറന്ന കത്ത്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധി സമുദായ നേതാക്കളുമായി നടത്തിയ കുടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രതിപക്ഷ നേതാവ് കത്തയച്ചത്. സാംസ്കാരിക, സാഹിത്യ, കലാകാരന്മാരെ നേരില്‍ കണ്ടും പിന്തുണ ഉറപ്പിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്.
സൗഹാര്‍ദ്ദ അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെട്ട ശ്രമം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് അടക്കം പല തവണ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ചര്‍ച്ച വിളിക്കാത്ത സാഹചര്യത്തില്‍ സാംസ്കാരിക സാഹിത്യ നേതാക്കളെ ഉള്‍പ്പെടുത്തി സമാധാന ശ്രമങ്ങളുമായി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസിന്റെ നീക്കം.