Image

മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

ജോബിന്‍സ് Published on 21 September, 2021
മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. എറണാകുളം- അങ്കമാലി അതിരൂപതുടെ 60 സെന്റ് ഭൂമി വിറ്റപ്പോള്‍ രൂപതയ്ക്ക് വന്‍ നഷ്ടം ഉണ്ടായെന്ന കേസ് പരിഗണിച്ചപ്പോഴായിരുന്നു സര്‍ക്കാരിന് കോടതി കേസ് അന്വേഷിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയത്. 

സഭ നടത്തിയ ഭൂമിയിടപാടില്‍ സര്‍ക്കാര്‍ ഭൂമി ഉണ്ടോ ?  തണ്ടപ്പേര് തിരുത്തിയോ ? എന്നീ കാര്യങ്ങളിലാണ് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നത്. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. ഭൂമിയിടപാടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കും. ഏറണാകുളം - അങ്കമാലി അതിരൂപതയുടെ കീഴില്‍ കാക്കനാട്ടുണ്ടായിരുന്ന സ്ഥലമായിരുന്നു വില്‍പ്പന നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക