Image

ബാങ്ക് തട്ടിപ്പ് നടന്നത് എംഎല്‍എ അറിഞ്ഞെന്ന് സെക്രട്ടറിയുടെ ആരോപണം

ജോബിന്‍സ് Published on 21 September, 2021
ബാങ്ക് തട്ടിപ്പ് നടന്നത് എംഎല്‍എ അറിഞ്ഞെന്ന് സെക്രട്ടറിയുടെ ആരോപണം
പത്തനംതിട്ട സീതത്തോട് ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ബാങ്ക് സെക്രട്ടറി കെ.യു. ജോസിനെ ഇന്നലെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോന്നി എംഎല്‍എയ്ക്കും സിപിഎമ്മിനുമെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ കെ.യു. ജോസ്. 

കോന്നി എംഎല്‍എ കെ.യു ജിനീഷ് കുമാറും സിപിഎമ്മുമാണ് ബാങ്കിലെ എല്ലാ കാര്യങ്ങളും നടത്തുന്നതെന്നും എംഎല്‍എയും പാര്‍ട്ടിയും അറിയാതെ ബാങ്കില്‍ ഒന്നും നടക്കില്ലെന്നും കെ.യു ജോസ് ഒരു മാധ്യമത്തോട് പറഞ്ഞു. ഇക്കാര്യങ്ങള്‍ കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രമക്കേട് നടന്ന സമയത്ത് താനായിരുന്നില്ല സെക്രട്ടറിയെന്നും സഹകരണ വകുപ്പ് ജീവനക്കാരെ സ്വാധീനിച്ച് തന്നെ കുടുക്കാനാണ് എംഎല്‍എ ശ്രമിക്കുന്നതെന്നും ജോസ് ആരോപിച്ചു. വര്‍ഷങ്ങളായി സിപിഎമ്മാണ് സീതത്തോട് ബാങ്ക് ഭരിക്കുന്നത്. 

നിക്ഷേപത്തില്‍ നിന്നും ലോണ്‍ എടുക്കുക, വായ്പക്കാര്‍ അറിയാതെ ഈട് നല്‍കിയ ആധാരം മറിച്ച് പണയം വയ്ക്കുക, നിയമനത്തിലെ അഴിമതി, കൃത്രിമ രോഖകള്‍ കാണിച്ചുള്ള ഓഡിറ്റ് എന്നിവയാണ് ബാങ്കിനെതിരെ ഉയര്‍ന്നിരിക്കുന്ന ഗുരുതര ആരോപണങ്ങള്‍, വര്‍ഷങ്ങളായി സിപിഎം ഭരണ സമിതിയാണ് ബാങ്ക് ഭരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക