Image

നരേന്ദ്ര ഗിരിയുടെ മരണത്തില്‍ ദുരൂഹത ; അന്വേഷണം ആരംഭിച്ചു

ജോബിന്‍സ് Published on 21 September, 2021
നരേന്ദ്ര ഗിരിയുടെ മരണത്തില്‍ ദുരൂഹത ;  അന്വേഷണം ആരംഭിച്ചു
അഖാഡ പരിഷിത്ത് അധ്യക്ഷന്‍ മഹന്ദ് നരേന്ദ്ര ഗിരിയുടെ മരണത്തില്‍ ദുൂഹതയെന്ന് ആരോപണം. തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ മഠത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇദ്ദേഹത്തെ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും ഏഴ് പേജുള്ള ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. 

അന്വേഷണത്തിന്‍രെ ഭാഗമായി നരേന്ദ്ര ഗിരിയുടെ അനുയായി ആനന്ദ്ഗിരിയടക്കം ആറ് പേരെ പോലീസ് ഇതിനകം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മഠത്തിലെ സെക്യൂരിററി ജീവനക്കാരനേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. നരേന്ദ്ര ഗിരിയുടെ മറ്റൊരു അനുയായി നല്‍കിയ പരാതിയിലാണ് ആനന്ദ് ഗിരിയെ കസ്റ്റഡിയിലെടുത്തത്. 

നരേന്ദ്ര ഗിരിയുടെ ആത്മഹത്യാക്കുറിപ്പിലും ആനന്ദഗിരിക്കും മറ്റു രണ്ടുപേര്‍ക്കുമെതിരെ പരാമര്‍ശമുണ്ടെന്നാണ് വിവരം. മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ അനുശോചിച്ചു.

നരേന്ദ്ര ഗിരിയുടെ മരണത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് ഖേദം പ്രകടിപ്പിച്ചു. അന്വേഷണത്തിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്. ഡിജിപിക്ക് മേല്‍നോട്ട ചുമതല നല്‍കിയെന്നും കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങി നല്‍കുമെന്നും ആതിഥ്യനാഥ് പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക