Image

ഗൂഢാലോചന കേസ് ; സിബി മാത്യൂസ് ഹൈക്കോടതിയില്‍

ജോബിന്‍സ് Published on 24 September, 2021
ഗൂഢാലോചന കേസ് ; സിബി മാത്യൂസ് ഹൈക്കോടതിയില്‍
ഐഎസ്ആര്‍ ഗൂഢാലോചനാക്കേസില്‍ പുതിയ ഹര്‍ജിയുമായി മുന്‍ ഡിജിപി സിബി മാത്യൂസ് ഹൈക്കോടതിയില്‍. സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സിബി മാത്യൂസിന്റെ മുന്‍ കൂര്‍ ജാമ്യത്തിന് സെഷന്‍സ് കോടതി സമയപരിധി നിശ്ചയിച്ചിരുന്നു. 

ഈ സമയപരിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തിരുവനന്തപുരം സെഷന്‍സ് കോടതി അറുപത് ദിവസത്തേയ്ക്കായിരുന്നു സിബി മാത്യൂസിന് മുന്‍ കൂര്‍ ജാമ്യം നല്‍കിയത്. എന്നാല്‍ ഈ ഉത്തരവ് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നാണ് പുതിയ ഹര്‍ജിയില്‍ സിബി മാത്യൂസ് ചൂണ്ടിക്കാട്ടുന്നത്. 

ഐഎസ്ആര്‍ അന്വേഷണ സംഘത്തലവനായിരുന്ന സിബി മാത്യൂസ് ഗൂഢാലോചനാക്കേസില്‍ നാലാം പ്രതിയാണ്. ഇദ്ദേഹമടക്കം 18 പേരെ പ്രതിചേര്‍ത്താണ് സിബിഐ ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ചാരക്കേസ് നിയമാനുസൃതമായിട്ടാണ് രജിസ്റ്റര്‍ ചെയ്തതെന്നും എന്നാല്‍ ഗൂഢാലോചനാക്കേസ് പകപോക്കലാണെന്നുമായിരുന്നു മുമ്പ് സിബി മാത്യൂസ് മാധ്യമങ്ങളോട് പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക