Image

ബത്തേരി കോഴക്കേസ് ;കെ . സുരേന്ദ്രന് തിരിച്ചടി

ജോബിന്‍സ് Published on 24 September, 2021
ബത്തേരി കോഴക്കേസ്  ;കെ . സുരേന്ദ്രന് തിരിച്ചടി
ബത്തേരിയില്‍ സ്ഥാനാര്‍ത്ഥിയാകാനും ജെആര്‍പിയെ എന്‍ഡിഎയിലെ ഘടക കക്ഷിയാക്കാനും ആദിവാസി നേതാവ് സി.കെ. ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് ജെആര്‍പി ട്രഷററായിരുന്ന പ്രസീദ അഴീക്കോട് പുറത്തുവിട്ട ശബ്ദരേഖ പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടു. 

പോലീസ് നല്‍കിയ അപേക്ഷയില്‍ ബത്തേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കൊച്ചിയിലെ സ്റ്റുഡിയോയില്‍ വച്ച് ഇരുവരുടേയും ശബ്ദസാംപിളുകളും പുറത്ത് വിട്ട ശബ്ദരേഖയും പരിശോധിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 

ഒക്ടോബര്‍ 11 ന് കെ. സുരേന്ദ്രനും പ്രസീദയും കാക്കനാട്ടുള്ള സ്റ്റുഡിയോയിലെത്തി ശബ്ദസാംപിളുകള്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ബത്തേരിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപ നല്‍കാന്‍ എം ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്ന ശബ്ദരേഖയാണ് പരിശോധിക്കുന്നത്. 

ശബ്ദരേഖയുമായി ബന്ധപ്പെട്ട് ഏത് വിധത്തിലുള്ള ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണെന്ന് പ്രസീദ അഴീക്കോട് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ കേസിലെ ആരോപണങ്ങള്‍ സുരേന്ദ്രന്‍ തള്ളിക്കളഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക