Image

26/11 മുംബൈ തീവ്രവാദ ആക്രമണങ്ങളിലെ പ്രതികളെ നീതിക്ക് മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യയും യുഎസും

Published on 25 September, 2021
26/11 മുംബൈ തീവ്രവാദ ആക്രമണങ്ങളിലെ പ്രതികളെ നീതിക്ക് മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യയും യുഎസും
വാഷിംഗ്ടണ്‍: 26/11 ലെ മുംബൈ തീവ്രവാദ ആക്രമണങ്ങളിലെ പ്രതികളെ നീതിക്ക് മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യയും യുഎസും സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.  

ഒപ്പം അതിര്‍ത്തിക്ക് കുറുകെയുള്ള തീവ്രവാദത്തെയും ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും സംയുക്തപ്രസ്താവനയില്‍ അപലപിച്ചു. വൈറ്റ് ഹൗസില്‍ മോദിയും ബൈഡനും ചേര്‍ന്നുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഈ സംയുക്തപ്രസ്താവന. ആഗോള തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയും യുഎസും ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും ഈ പ്രസ്താവനയില്‍ പറയുന്നു.

2008ല്‍ ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ട മുംബൈയിലെ തീവ്രവാദആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ കേ്ന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മതപണ്ഡിതന്‍ ഹഫീസ് സയ്യിദും അദ്ദേഹത്തിന്‍റെ ജമാത്-ഉദ്-ദവ (ജെയുഡി) എന്ന തീവ്രവാദസംഘടനയുമാണ്. ഇത് ലഷ്‌കര്‍ ഇ ത്വയിബ എന്ന സംഘടനയുടെ മുന്‍ നിരസംഘടനയാണ്. ഐക്യരാഷ്ട്രസഭ തീവ്രവാദിയായി മുദ്രകുത്തിയ സയ്യിദിന് അമേരിക്ക ഒരു കോടി ഡോളര്‍ വിലയിട്ടിട്ടുള്ള തീവ്രവാദിയാണ്. അദ്ദേഹം 2020 ജൂലായ് 17ന് ഒരു തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നല്‍കിയ ധനസഹായത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ലഹോറിലെ അതീവ സുരക്ഷയുള്ള കോട് ലഖ്പത് ജയിലിലാണ് ഇദ്ദേഹമിപ്പോള്‍. ഇന്ത്യ തുടര്‍ച്ചയായി 26/11ലെ മുംബൈ തീവ്രവാദി ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെ നീതിക്ക് മുന്നില്‍ കൊണ്ടുവരാന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക