Image

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; കോവിഡിൽ മരിച്ചവർക്ക് ആദരാഞ്ജലി: യു.എന്നിൽ മോദിയുടെ പ്രസംഗം

Published on 25 September, 2021
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; കോവിഡിൽ മരിച്ചവർക്ക് ആദരാഞ്ജലി: യു.എന്നിൽ മോദിയുടെ പ്രസംഗം
ന്യു യോർക്ക്: ഐക്യരാഷ്ട്ര സഭയുടെ 76-മാത്ത് ജനറൽ അസംബ്ലിയിൽ പ്രസംഗിക്കവേ  പ്രധാന മന്ത്രി നരേന്ദ്ര മോദി  കോവിഡ് -19 ൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിച്ചു, അവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.  
 
'കഴിഞ്ഞ ഒന്നര വർഷമായി, ലോകം നൂറു വർഷത്തിനിടയിൽ കണ്ട ഏറ്റവും വലിയ പകർച്ചവ്യാധിയുമായി പൊരുതുകയാണ്. അപകടകരമായ ഒരു പകർച്ചവ്യാധിയിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ കുടുംബങ്ങളെ  അനുശോചനം അറിയിക്കുന്നു'- മോദി പറഞ്ഞു. 
 
'ജനാധിപത്യത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യത്തെ ഞാൻ പ്രതിനിധാനം ചെയ്യുന്നു. ഇന്ത്യ ഈ വർഷം സ്വാതന്ത്ര്യം നേടി 75 വർഷം തികയുന്നു. വൈവിധ്യമാണ് നമ്മുടെ ശക്തമായ ജനാധിപത്യത്തിന്റെ അടിസ്ഥാനം,' മോദി പറഞ്ഞു. 'ഡസൻ കണക്കിന് ഭാഷകളും നൂറുകണക്കിന് ഭാഷാഭേദങ്ങളും വ്യത്യസ്ത ജീവിതശൈലികളും പാചകരീതികളും ഉള്ള ഒരു രാജ്യം. എന്നിട്ടും ഇന്ത്യ  ഊർജ്ജസ്വലമായ ജനാധിപത്യത്തിന്റെ മികച്ച ഉദാഹരണമാണ്,' അദ്ദേഹം കൂട്ടിച്ചേർത്തു.
 
 
ഒരു കാലത്ത് തന്റെ പിതാവിനെ തന്റെ ചായക്കടയിൽ സഹായിച്ചിരുന്ന ഒരു കൊച്ചുകുട്ടി ഇന്ന് നാലാം തവണയും യുഎൻജിഎയെ അഭിസംബോധന ചെയ്യുന്നുവെന്നതാണ് ജനാധിപത്യത്തിന്റെ കരുത്ത് തെളിയിക്കുന്നത്, മോദി പറഞ്ഞു
 
ആഗോള വാക്സിനുകളുടെ നിർമ്മാതാക്കളെ അദ്ദേഹം ഇന്ത്യയിലേക്ക് വാക്‌സിനുകൾ നിർമ്മിക്കാൻ ക്ഷണിച്ചു.  
മാനവികതയോടുള്ള ഉത്തരവാദിത്തം മനസ്സിലാക്കി, ഇന്ത്യ ലോകത്ത് ആവശ്യക്കാർക്ക്  വാക്സിൻ  നൽകുന്നു.  ഇവിടെ വാക്സിനുകളുടെ ആഗോള നിർമ്മാതാക്കളെ ഇന്ത്യയിലേക്ക് വരാൻ ഞാൻ ക്ഷണിക്കുന്നു.
 
പന്ത്രണ്ട്  വയസ്സിനു മുകളിലുള്ളവർക്ക് നൽകാവുന്ന ആദ്യത്തെ ഡിഎൻഎ വാക്സിൻ ഇന്ത്യ വികസിപ്പിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു.
 
പരിമിതമായ സൗകര്യങ്ങൾ  മാത്രമെങ്കിലും വാക്സിൻ വികസനത്തിനും നിർമ്മാണത്തിനുമായി ഇന്ത്യ തീവ്രമായി പ്രവർത്തിക്കുന്നു 
 
ലോകത്ത് പ്രതിലോമ  ചിന്തയുടെയും തീവ്രവാദത്തിന്റെയും അപകടം വർദ്ധിച്ചുവരികയാണെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, അഫ്ഗാനിസ്ഥാൻ പ്രദേശം തീവ്രവാദം വ്യാപിപ്പിക്കാനും തീവ്രവാദ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടത് തികച്ചും അനിവാര്യമാണെന്ന് പറഞ്ഞു.
 
ഇന്ന് ലോകത്ത് പ്രതിലോമ  ചിന്തയുടെയും തീവ്രവാദത്തിന്റെയും അപകടം വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യങ്ങളിൽ, ലോകം മുഴുവൻ ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതും യുക്തിസഹവും പുരോഗമനപരവുമായ ചിന്തയാണ് വികസനത്തിന്റെ അടിസ്ഥാനമാക്കേണ്ടത്.  അഫ്ഗാനിസ്ഥാൻ പ്രദേശം തീവ്രവാദം വ്യാപിപ്പിക്കാനും തീവ്രവാദ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.  
 
അഫ്ഗാനിസ്ഥാനിലെ അതിലോലമായ സാഹചര്യം മുതലെടുത്ത് സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്കായി ഒരു രാജ്യവും ശ്രമിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും  പ്രധാനമന്ത്രി പറഞ്ഞു.
 
ഈ സമയത്ത്, അഫ്ഗാനിസ്ഥാനിലെ ആളുകൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും ന്യൂനപക്ഷങ്ങൾക്കും സഹായം ആവശ്യമാണ്. അത് നൽകി  നമ്മുടെ കടമകൾ നിറവേറ്റണം.  
 
ഈ വർഷത്തെ പൊതു ചർച്ചയുടെ പ്രമേയം കോവിഡ് -19 ൽ നിന്ന് കരകയറക,  സുസ്ഥിരമായി പുനർനിർമാണം, ഭൂമിയുടെ  ആവശ്യങ്ങളോട് പ്രതികരിക്കുക , ജനങ്ങളുടെ അവകാശങ്ങളെ മാനിക്കുക, ഐക്യരാഷ്ട്രസഭയെ പുനരുജ്ജീവിപ്പിക്കുക  എന്നിവയാണ്. ('Building Resilience through hope to recover from COVID-19, rebuild sustainably, respond to the needs of the planet, respect the rights of people, and revitalise the United Nations'.)
 
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; കോവിഡിൽ മരിച്ചവർക്ക് ആദരാഞ്ജലി: യു.എന്നിൽ മോദിയുടെ പ്രസംഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക