America

പ്രധാനമന്ത്രിക്കെതിരെ  നാല് ഗ്രൂപ്പുകൾ യു.എന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു 

Published

on

ന്യു യോർക്ക്: ഐക്യരാഷ്ട്രസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുമ്പോൾ  പുറത്ത് നാല് വ്യത്യസ്ത ഗ്രൂപ്പുകൾ പ്രതിഷേധം സംഘടിപ്പിച്ചു.

ഓരോ ഗ്രൂപ്പിനും ബാരിക്കേഡ് വച്ച് പോലീസ് പ്രത്യേക സ്ഥലം നല്കിയിരുന്നു.  

പ്രതിഷേധക്കാരിൽ മുഖ്യം  ഖാലിസ്ഥാനികളായിരുന്നു. ശിരോമണി അകാലിദളിന്റെ (അമൃത്സർ) പ്രസിഡന്റായ സിമ്രൻജിത് സിംഗ് മാന്റെ ഛായാചിത്രങ്ങൾ വഹിച്ചുകൊണ്ട് ഏകദേശം 100 ഖലിസ്ഥാൻ അനുകൂലികൾ മഞ്ഞ പതാക ഉയർത്തുകയും  മുദ്രാവാക്യം വിളിക്കുകയും ചെയ്തു..

മറ്റ് മൂന്ന് ഗ്രൂപ്പുകളും   ഖാലിസ്ഥാനികളെ തള്ളിപ്പറഞ്ഞു. തങ്ങൾക്ക്  അവരുമായി ബന്ധമില്ലെന്നും  അവരുടെ പ്രക്ഷോഭം അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി.   

ഗ്രൂപ്പുകളിലൊന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസായിരുന്നു. ഇന്ത്യയിൽ  നടക്കുന്ന  മനുഷ്യാവകാശ ലംഘനത്തിനും മോദിയുടെ ഏകാധിപത്യ പ്രവണതക്കും എതിരെ  ആയിരുന്നു അവരുടെ പ്രതിഷേധം. 

ഇന്ത്യയിലെ കർഷകരുടെ പ്രക്ഷോഭത്തെ പിന്തുണച്ച് പ്രാദേശിക ഗുരുദ്വാര സംഘടിപ്പിച്ച  പ്രതിഷേധം കൃഷിക്കാരുടെ പ്രശ്നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു. അവർ ഖാലിസ്ഥാനികളിൽ നിന്ന് വളരെ അകലെ നിന്നു. അവരുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നും വ്യക്തമാക്കി.  ഖാലിസ്ഥാനികളിൽ നിന്ന് വേർതിരിച്ചറിയാൻ അവർ  പച്ച ടർബൻ ആണ് ധരിച്ചിരുന്നത്.   

ഹിന്ദുസ് ഫോർ ഹ്യുമൻ റൈറ്റ്സ് (എച്ച്.എച്.ആർ) ആയിരുന്നു നാലാമത്തെ ഗ്രൂപ്പ്. പൗരത്വ ഭേദഗതി നിയമം (CAA), ദേശീയ പൗരത്വ രജിസ്റ്റർ (NRC), മറ്റ് നിയന്ത്രണങ്ങൾ എന്നിവയ്‌ക്കെതിരെയും ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കും പ്രവർത്തകരെ തടങ്കലിൽ വയ്ക്കുന്നതിനും എതിരെ ആയിരുന്നു  അവരുടെ പ്രതിഷേധം. 

അവരോടൊപ്പം ന്യൂയോർക്ക് സ്റ്റേറ്റ് കൗൺസിൽ ഓഫ് ചർച്ചുകളുടെ എക്സിക്യൂട്ടീവ് ഡയറക്ടറും  പ്രൊട്ടസ്റ്റന്റ് പാസ്റ്ററുമായ  പീറ്റർ കുക്കും ഉണ്ടായിരുന്നു.   

തന്നെ  ഇന്ത്യയിൽ നിന്ന് നാടുകടത്തിയതായി റവ. കുക്ക് പറഞ്ഞു.  പൗരത്വ നിയമത്തെ തങ്ങളും എതിർക്കുന്നതായി അദ്ദേഹം പറഞ്ഞു. അയൽ  രാജ്യങ്ങളിലെ  പീഡനത്തിൽ നിന്ന് ഓടിപ്പോകുന്ന ക്രിസ്ത്യാനികൾക്ക് ഇന്ത്യയിൽ പൗരത്വാവകാശം നൽകുമെങ്കിലും തന്റെ സംഘടന സി‌എ‌എയെ എതിർക്കുന്നു.  കാരണം ഇത് ക്രിസ്ത്യാനികളെ മുസ്ലീങ്ങൾക്ക് എതിരാക്കുന്നു, അദ്ദേഹം പറഞ്ഞു .

യുഎന്നിലെ ഇന്ത്യൻ  എംബസിക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടത്താൻ ഖാലിസ്ഥാൻ പ്രവർത്തകരെ പോലീസ് അനുവദിച്ചില്ല.  അതോടെ അവർ കാറുകളിൽ പതാകകൾ പറത്തി മുദ്രാവാക്യങ്ങൾ ഉയർത്തി സ്ഥലം വിട്ടു.

മുൻ വർഷങ്ങളിൽ പ്രതിഷേധം നടത്തിയ കശ്മീരി വിഘടനവാദികളുടെയും പാകിസ്ഥാനികളുടെയും പിന്തുണക്കാരെ ഇത്തവണ കാണാനായില്ല

Facebook Comments

Comments

 1. renji

  2021-09-26 01:20:06

  This independent must be a Sanghi. Sanghis have demonstrated every time a Congress PM or Sonia Gandhi spoke at the UN. You sanghi must be a US citizen and took an oath to uphold American values. Modi doesn't have those values! You want to support him!

 2. independent

  2021-09-25 21:19:15

  News says there wasn't any Pakistani to protest this time. That is good. But we had our good old Indian Overseas Congress USA to shame and protest against Indian PM in a foreign land. May be Pakis outsourced it to IOC this time. Shame on you IOC leadership. Basic principle is, outside the country unite behind your own country's Prime Minister. Take your protest to India. That is why there are opposition parties there. Not sure of IOC's real agenda.

 3. Zachariah Thomas

  2021-09-25 21:18:52

  Deport all the Kalusthni to pakistan

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോട്ടയം പുഷ്പനാഥും ഞാനും (ജിജോ സാമുവൽ അനിയൻ)

ഡാളസ്സിൽ ഗ്യാസ് വില കുതിച്ചുയരുന്നു

ന്യൂയോർക്ക് സിറ്റി ഏർലി വോട്ടിംഗ് ശനിയാഴ്ച ആരംഭിച്ചു

സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിതമായ കടന്നു കയറ്റം (പി.പി.ചെറിയാന്‍)

വിർജീനിയ സെന്റ് ജൂഡ് സീറോ മലബാർ പള്ളിയില്‍ തിരുനാളിന് കൊടിയേറി

ARTICLES AND STORIES FROM EPICS AND MYTHOLOGIES (Thodupuzha K Shankar Mumbai)

ഐ.ഒ.സി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ലീല മരേട്ട് ഉത്ഘാടനം ചെയ്തു

കേരള സർക്കാരിന്റെ ഭൂമി ടാറ്റക്ക് വിട്ടുകൊടുക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ 

കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഡിസംബർ 15വെളിപ്പെടുത്തും

40 വർഷത്തിനിടെ എയ്ഡ്സ് ബാധിച്ച് മരണപ്പെട്ടവരേക്കാൾ കൂടുതൽ പേർ കോവിഡിന് കീഴടങ്ങി 

ശ്വേത മേനോന്‍ ചിത്രം മാതംഗി പുരോഗമിക്കുന്നു

മെക്‌സികോ വെടിവയ്പില്‍ കൊല്ലപ്പെട്ടത് കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഇന്ത്യക്കാരി അഞ്ജലി

രണ്ട് വാരാന്ത്യങ്ങളിലായി ന്യൂജേഴ്‌സിയിൽ തകർപ്പൻ നവരാത്രി ആഘോഷങ്ങൾ

ഇന്ത്യൻ വംശജ നീര ടണ്ഠൻ ബൈഡന്റെ സ്റ്റാഫ് സെക്രട്ടറി

കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ വളരെ ഫലപ്രദമെന്ന് റിപ്പോര്‍ട്ടുകള്‍

2021 സാമ്പത്തിക വര്‍ഷത്തില്‍ 17 ലക്ഷം അനധികൃത കുടിയേറ്റക്കാരെ തടഞ്ഞു വച്ച് ചരിത്രം സൃഷ്ടിച്ചു (ഏബ്രഹാം തോമസ്)

സ്‌നേഹസ്പര്‍ശം' ഭവനപദ്ധതി ശിലാസ്ഥാപന കര്‍മ്മം  

ഒര്‍ലാണ്ടോ പള്ളിയില്‍ പരിശുദ്ധനായ ശക്രള്ള മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോ.24 ന്

കേരളപ്പിറവിയോടനുബന്ധിച്ചു സൂം അക്ഷരശ്ലോകസദസ്സ്

കെപിസിസി യുടെ പുതിയ ഭാരവാഹികള്‍ക്ക് ഐ ഒ സി യൂസ്എ കേരളാ ചാപ്റ്ററിന്റെ ആശംസകള്‍

നോര്‍ത്ത് അമേരിക്ക റീജിയന്‍ പി എം എഫ് മൊബൈല്‍ ഫോണിന്റെ പാലക്കാട് ജില്ലാ തല വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു

കുഞ്ഞമ്മ കോശി (കോശി ആന്റി, 88) സൗത്ത് ഫ്‌ളോറിഡയില്‍ അന്തരിച്ചു

വി.വി. വര്‍ഗീസ് (ബേബിച്ചായന്‍, 85) കാനഡയില്‍ അന്തരിച്ചു

സിനിമാ ഷൂട്ടിംഗിനിടെ നടന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ ഫോട്ടോഗ്രാഫർ കൊല്ലപ്പെട്ടു

കെ മാധവന്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്റെ (IBDF ) പ്രസിഡന്റ്

ന്യൂയോർക്കിലെ ലിഡോ ബീച്ചിൽ ദസറ ആഘോഷം കെങ്കേമമായി

കെസിസിഎൻസി യുവജനവേദിയുടെ പുതിയ ഭാരവാഹികൾ

നായക നടന്റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് സിനിമാറ്റോഗ്രഫര്‍ മരിച്ചു; സംവിധായകന് ഗുരുതര പരിക്ക്

രവി ചൗധരിയെ അസി. സെക്രട്ടറി ഓഫ് എയര്‍ഫോഴ്‌സായി ബൈഡന്‍ നോമിനേറ്റു ചെയ്തു

ഗാബി പെറ്റിറ്റോയുടെ മരണത്തില്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കാമുകന്റെ ജഡം അഴുകിയ നിലയില്‍

View More