Image

നമ്മൾ ബന്ധുക്കളോ?  ഇന്ത്യയിലെ  ബൈഡന്മാരെ  പരാമർശിച്ച്  മോദിയോട് പ്രസിഡന്റ്

Published on 25 September, 2021
നമ്മൾ ബന്ധുക്കളോ?  ഇന്ത്യയിലെ  ബൈഡന്മാരെ  പരാമർശിച്ച്  മോദിയോട് പ്രസിഡന്റ്

വൈസ് പ്രസിഡന്റ് കമല ഹാരിസിന് മാത്രമല്ല ,  പ്രസിഡന്റ് ജോ ബൈഡനുമുണ്ട്  ഇന്ത്യൻ ബന്ധം എന്ന് മുൻപ് പലവട്ടം കേട്ടതാണ്. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ കൂടിക്കാഴ്ചയ്ക്കിടെ  "നമ്മൾ തമ്മിൽ ബന്ധമുണ്ടോ?" എന്ന്  തമാശ രൂപത്തിൽ ബൈഡൻ   മോദിയോട് ചോദിക്കുകയും ചെയ്തു.   

ബൈഡന്റെ ചോദ്യത്തിന് 'ഉണ്ട് ' എന്നായിരുന്നു ചിരിയോടെ മോദിയുടെ ഉത്തരവും . വളരെ പണ്ട് ഇന്ത്യയിലേക്ക് പോയി മുംബൈയിൽ സ്ഥിരതാമസമാക്കിയ ബൈഡൻ എന്ന് കുടുംബപ്പേരുള്ള, പ്രസിഡന്റിന്റെ ബന്ധുവാകാൻ സാധ്യതയുള്ള വ്യക്തിയെകുറിച്ച വിവരങ്ങൾ താൻ  കൊണ്ടുവന്നിട്ടുണ്ടെന്നും  മോദി പ്രതികരിച്ചു .  

''ആ സീറ്റ് മിക്കവാറും ദിവസങ്ങളിലും ഒരു ഇന്ത്യൻ അമേരിക്കനാണ് അലങ്കരിക്കാറ് '' വൈറ്റ് ഹൗസ് മീറ്റിംഗിന്റെ തുടക്കത്തിൽ,  മോദിയെ സിറ്റിലേക്ക് ക്ഷണിക്കവെ ബൈഡൻ പറഞ്ഞു. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ  ഇന്ത്യൻ ബന്ധവും  അമ്മ ശ്യാമള ഗോപാലനെയും   പരാമർശിച്ച്  ബൈഡൻ പറഞ്ഞു .

ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ക്യാപ്റ്റനായി പോയ തന്റെ ബന്ധുവെന്ന് കരുതുന്ന ജോർജ് ബൈഡൻ എന്ന വ്യക്തിയെ ക്കുറിച്ച് ബൈഡൻ പറഞ്ഞപ്പോൾ താൻ കൊണ്ടുവന്നിരിക്കുന്ന വിവരങ്ങൾ  വേരുകൾ തേടാൻ പ്രയോജനപ്പെട്ടേക്കുമെന്നായി മോദി.  

''അദ്ദേഹം അവിടെ തങ്ങി ഒരു ഇന്ത്യൻ   സ്ത്രീയെ വിവാഹം കഴിച്ചുകാണണം . എനിക്ക് പക്ഷെ അദ്ദേഹത്തെ കുറിച്ച്   കൂടുതൽ വിവരങ്ങൾ കണ്ടെത്താനായില്ല. അതുകൊണ്ട് , ഈ മീറ്റിംഗിന്റെ   ഉദ്ദേശ്യം  തന്നെ  ആ ബന്ധങ്ങൾ കണ്ടെത്താൻ എന്നെ സഹായിക്കുകയാണ്," നിറഞ്ഞ ചിരികൾക്കിടെ   ബൈഡൻ പറഞ്ഞു.

''താങ്കൾ  മുൻപും ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു, ഞാൻ ഇക്കാര്യങ്ങൾ വിശദമായ അന്വേഷിച്ചു.  ഇത് സംബന്ധിച്ച കൂടുതൽ അന്വേഷണങ്ങൾ നമുക്ക് നടത്താവുന്നതാണ് ' മോദി പറഞ്ഞു .

''ആ രേഖകൾ പ്രയോജനപ്പെട്ടേക്കാം' എന്ന് മോദി പറഞ്ഞപ്പോൾ '' ഇനി നമ്മൾ ബന്ധുക്കളാണോ '' എന്ന് പ്രസിഡന്റ് പറഞ്ഞത് ചിരി പടർത്തി .

1972 ൽ 29 വയസിൽ സെനറ്റിലേക്ക്  ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ബൈഡൻ എന്ന് കുടുംബ  പേരുള്ള  മുംബൈയിൽ താമസിക്കുന്ന   വ്യക്തിയുടെ കത്ത് ലഭിച്ചതായും പക്ഷെ പിന്നീട് ആ ബന്ധം തുടരാൻ സാധിച്ചില്ലെന്നും ബൈഡൻ  വിശദീകരിച്ചു.1873 ൽ ഈസ്റ്റ്  ഇന്ത്യ കമ്പനിക്കൊപ്പം എത്തിയ ക്യാപ്റ്റൻ ജോർജ് ബൈഡന്റെ പിൻ തലമുറയിൽ പെട്ടയാൾ മുംബൈയിൽ നിന്ന് കത്തെഴുതുകയായിരുന്നു

2013 ൽ വൈസ് പ്രസിഡന്റായി ഒരു സന്ദർശനത്തിനിടെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഒരു യോഗത്തിൽ ഇൻഡ്യാ ബന്ധത്തെകുറിച്ച്    വിവരിച്ചപ്പോൾ തനിക്ക് ''ഇന്ത്യയിൽ ബന്ധുക്കളുണ്ടോ?" എന്ന്  ഇന്ത്യൻ പത്രങ്ങൾ  ചോദിച്ചതായി പ്രസിഡന്റ് പറഞ്ഞു :

"പിറ്റേന്ന് രാവിലെ, പത്രസമ്മേളനത്തിൽ , ''ഇന്ത്യയിൽ അഞ്ച് ബൈഡന്മാർ  ഉണ്ട്', എന്ന് ഇന്ത്യൻ പത്രക്കാർ  പറഞ്ഞതായും  പ്രസിഡന്റ് കൂട്ടിച്ചേർത്തു .

ഐറിഷ് പൈതൃകത്തിൽ അഭിമാനിക്കുന്ന   പ്രസിഡന്റ് , ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ജോലി ചെയ്യാൻ സാധ്യതയുള്ള ബന്ധുവിനെക്കുറിച്ച് പറഞ്ഞത് ശ്രദ്ധേയമായി , "ഒരു ഐറിഷ്കാരനെ സംബന്ധിച്ചിടത്തോളം  അത് അംഗീകരിക്കുക  ബുദ്ധിമുട്ടാണ്."

2006 -ൽ വൈസ് പ്രസിഡന്റായിരുന്നപ്പോൾ, 2020 -ഓടെ ഇന്ത്യയും അമേരിക്കയും   ലോകത്തിലെ ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങളിൽ ഒന്നായിത്തീരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും  പ്രസിഡന്റ് അനുസ്മരിച്ചു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക