Gulf

സമീക്ഷ യുകെ ഗ്ലോസ്റ്റര്‍ ഷെയര്‍ ബ്രാഞ്ചിന് പുതു നേതൃത്വം

Published

on



ലണ്ടന്‍: സമീക്ഷ യുകെ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സമീക്ഷ ഗ്ലോസ്റ്റര്‍ ഷെയര്‍ ബ്രാഞ്ചിന്റെ പ്രധിനിധി സമ്മേളനം ഒക്ടോബര്‍ 2 ശനിയാഴ്ച നടത്തി. മുന്‍ ഭരണസമിതി പ്രസിഡന്റ് സഖാവ് ലോറന്‍സ് പെല്ലിശേരി അധ്യക്ഷത വഹിച്ച സമ്മേളനം, സമീക്ഷ നാഷണല്‍ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. മുന്‍ ബ്രാഞ്ച് സെക്രട്ടറി സഖാവ് സനോജ് മാത്യു, കഴിഞ്ഞ ഭരണസമിതിക്കു വേണ്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

അടുത്ത രണ്ട് വര്‍ഷത്തെക്കു ലോറന്‍സ് പല്ലശ്ശേരി (പ്രസിഡന്റ്), സാം (സെക്രട്ടറി), അഡ്വ. ചാള്‍സ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ജിനീഷ് (ജോയിന്‍ സെക്രട്ടറി), ജോയ് ജൂഡ് ( ട്രഷറര്‍) എന്നിവര്‍ അടങ്ങുന്ന പുതിയ ഭരണ സമിതിയെ ഏകകണ്‌ഠേന തെരഞ്ഞെടുത്തു.

ഇരുപത്തഞ്ചോളം പേര്‍ പങ്കെടുത്ത സമ്മേളനത്തില്‍ സമീക്ഷ യുകെയുടെ കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ദേശീയ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി വിശദീകരികയും കഴിഞ്ഞ ഒരു വര്‍ഷകാലം ഗ്ലോസ്റ്റ്ര്‍ ഷെയര്‍ ബ്രാഞ്ച് സമീക്ഷ യുകെയ്ക്ക് നല്‍കിയ പിന്തുണക്കു നന്ദി അറിയിക്കുകയും ചെയ്തു .

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ സമീക്ഷ യുകെ നടത്തിയ ബിരിയാണി മേളയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ ബ്രാഞ്ചാണ് ഗ്ലോസ്റ്റര്‍ ഷെയര്‍ ബ്രാഞ്ച്, അതില്‍ പങ്കെടുത്ത എല്ലാ സഖാക്കളോടും, സുഹൃത്തുക്കളോടും പ്രത്യേകിച്ചും ആദ്യം മുതല്‍ അവസാനം വരെ സജീവമായി നിന്ന വനിതാ സഖാക്കളോടും ഉള്ള നന്ദി സമീക്ഷ ദേശീയ കമ്മിറ്റിക്കു വേണ്ടി ദേശീയ സെക്രട്ടറി അറിയിച്ചു.സമീക്ഷ യുകെയുടെ മുന്‌പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വരാന്‍ പോകുന്ന ദേശീയ സമ്മേളനത്തിനും യോഗം പൂര്‍ണ പിന്തുണ അറിയിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ 'കണിക്കൊന്ന' പഠനോത്സവത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം നവ്യാനുഭവമായി

നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവ നേതൃത്വം

സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍ നവംബര്‍ 4,5,6 തീയതികളില്‍

വിയന്നയില്‍ ഉപരിപഠനത്തിനെത്തിയ ജോബിന്‍ രാജുവിന് യൂറോപ്യന്‍ യൂണിയന്റെ ഫെലോഷിപ്പ്

ഒക്ടോബര്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9ന്

മലയാളിക്ക് ബ്രിട്ടീഷ് എന്പയര്‍ അവാര്‍ഡ്

ഇന്ത്യക്കാരുടെ യാത്ര എളുപ്പമാക്കുമെന്ന് ബ്രിട്ടന്‍

ജര്‍മനിയില്‍ പ്രായപൂര്‍ത്തിയായ 75 ശതമാനം പേരും രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചു

മികച്ച നഗരങ്ങളുടെ പട്ടികയില്‍ ലണ്ടന്‍ ഒന്നാം സ്ഥാനത്ത്

ടാങ്കര്‍ ഓടിക്കാന്‍ ആളില്ല; ബ്രിട്ടനില്‍ പെട്രോള്‍ ക്ഷാമം

സ്വവര്‍ഗ വിവാഹത്തിന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ അനുമതി

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പഠനോത്സവത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ഞായറാഴ്ച

രണ്ടാം വര്‍ഷ സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു

ജര്‍മനിയില്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് ഇനി നഷ്ടപരിഹാരമില്ല

വാറിംഗ്ടണ്‍ മലയാളി അസോസിയേഷനു പുതിയ നേതൃത്വം

ലീഡ്‌സ് മലയാളി അസോസിയേഷന്റെ കലാവിരുന്ന് ഒക്ടോബര്‍ 9 ന്

മെയ്ഡ്‌സ്റ്റോണില്‍ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 16ന്

സ്വിറ്റ്സര്‍ലന്‍ഡ് മലയാളികളുടെ കൂട്ടായ്മയായ കൈരളി പ്രോഗ്രസീവ് ഫോറം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി

അയര്‍ലന്‍ഡ് മാതൃവേദിക്ക് നാഷണല്‍ അഡ്‌ഹോക് എക്‌സിക്യൂട്ടീവ് കമ്മിറ്റി

ഇന്ത്യക്കാരുടെ റിയല്‍ എസ്റ്റേറ്റ് ആസ്തി, ബാങ്ക് അക്കൗണ്ട് വിവരം ഈ മാസം സ്വിറ്റ്‌സര്‍ലന്‍ഡ് കൈമാറും

കുടിയേറ്റക്കാരില്‍ കണ്ണുംനട്ട് ജര്‍മനി; പ്രതിവര്‍ഷം വേണ്ടത് നാലു ലക്ഷത്തോളം തൊഴിലാളികളെ

എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ഥാടനം ഒക്ടോബര്‍ രണ്ടിന്

യുക്മ 'ഓണവസന്തം:2021' സെപ്റ്റംബര്‍ 26 ന്

ബോള്‍ട്ടണ്‍ സെന്റ് ആന്‍സ് പ്രൊപ്പോസ്ഡ് മിഷനില്‍ കന്യാമറിയത്തിന്റെ ജനന തിരുനാള്‍

അയര്‍ക്കുന്നം-മറ്റക്കര സംഗമം പ്രൗഢോജ്ജ്വലം

ഞായറാഴ്ച സംഗീതമയമാക്കാന്‍ പത്തു കുട്ടികള്‍ എത്തുന്നു

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ സിഎസ്എസ്എയുടെ പുതിയ സബ്കമ്മറ്റി രൂപീകൃതമായി

വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ ചര്‍ച്ചിന് പുതിയ അല്‍മായ നേതൃത്വം

ചേന്നാട് സ്വദേശി ആഴാത്ത് ഷാജി മാത്യൂസ് ഓസ്ട്രിയയില്‍ നിര്യാതനായി

ഏലിക്കുട്ടി ജോസഫ് നിര്യാതയായി

View More