Gulf

നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവ നേതൃത്വം

Published

onനോട്ടിംഗ്ഹാം: യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളില്‍ ഒന്നും അംഗസംഖ്യകൊണ്ട് മുനിരയിലുള്ളതുമായ നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതിയ യുവ നേതൃത്വം. കോവിഡ് മൂലം പ്രതിസന്ധിയിലായിരുന്ന നോട്ടിംഗ്ഹാം മലയാളികളില്‍ ആവേശത്തിന്റെ പുത്തനുര്‍വ് സമ്മാനിച്ചുകൊണ്ട് നോട്ടിംഗ്ഹാം മലയാളികളുടെ ഐക്യത്തിന്റെ പ്രതീകമായ എന്‍എംസിഎ പുതിയ ഒരു നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു.

നിലവിലെ യുക്മ ടൂറിസം ക്ലബ് ചെയര്‍മാനായ ഡിക്‌സ് ജോര്‍ജിന്റെ നേതൃത്വത്തില്‍ 21 അംഗ കമ്മിറ്റി കഴിഞ്ഞയാഴ്ച ചുമതലയേറ്റു. എന്‍എംസിഎയുടെ മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തിയിട്ടുള്ള ഡിക്‌സ്, മുന്‍ യുക്മ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പ്രസിഡന്റുമാണ്.

കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ലോകമെന്പാടുമുള്ള ജനങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒരു മഹാമാരി കാലഘട്ടത്തിനുശേഷം വരുന്ന ഒരു പുതിയ നേതൃത്വം എന്ന നിലക്ക് ഈ ഒരു വര്‍ഷം നോട്ടിംഗ്ഹാം മലയാളികളുടെ മനസിനുണര്‍വ് ലഭിക്കുന്ന പുതിയ ആശയങ്ങളും പ്രവര്‍ത്തനങ്ങളും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമെന്നു കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു ദശബ്ദക്കാലമായി നോട്ടിംഗ്ഹാമിലെക്കു കുടിയേറിപ്പാര്‍ത്ത നൂറുകണക്കിന് മലയാളി കുടുംബങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തി മുന്നോട്ടു പോകുന്ന എന്‍എംസിഎയ്ക്കു കീഴില്‍ നോട്ടിംഗ്ഹാം മലയാളികള്‍ ഒറ്റക്കെട്ടായി ഒപ്പമുണ്ട്.

സെപ്റ്റംബര്‍ നാലിനു ചേര്‍ന്ന ജനറല്‍ ബോഡിയില്‍ പ്രസിഡന്റായി ഡിക്‌സ് ജോര്‍ജിനെയും ജനറല്‍ സെക്രട്ടറിയായി അഡ്വ. ജോബി പുതുക്കുളങ്ങരയെയും തെരഞ്ഞെടുത്തു. പിന്നീട് ചേര്‍ന്ന കമ്മിറ്റി യോഗത്തില്‍ ട്രഷററായി മിഥു ജെയിംസിനെയും, വൈസ് പ്രസിഡന്റായി ദീപ ദാസിനെയും, ജോയിന്റ് സെക്രട്ടറിയായി ജയകൃഷ്ണന്‍ നായരെയും, ജോയിന്റ് ട്രഷറര്‍ ആയി കുരുവിള തോമസിനെയും തെരഞ്ഞെടുത്തു.

ഭാരവാഹികളായി ബെന്നി ജോസഫ് -പിആര്‍ഒ, ബിജോയ് വര്‍ഗീസ്-സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ കണ്‍വീനര്‍ , അശ്വിന്‍ ജോസ്- യൂത്ത് കണ്‍വീനര്‍, അനിത മധു- ഡാന്‍സ് കോര്‍ഡിനേറ്റര്‍, ജോമോന്‍ ജോസ് - പ്രോഗ്രാം കോര്‍ഡിനേറ്റര്‍, അഭിലാഷ് തോമസ് - പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ജോസഫ് മുളങ്കുഴി - പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ബേബി കുര്യാക്കോസ് - പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ടോംസ് ഡാനിയേല്‍ - ചാരിറ്റി കോര്‍ഡിനേറ്റര്‍, അരുണ്‍ ജോസ് - മാന്‍സ്ഫീല്‍ഡ് ഏരിയ കോര്‍ഡിനേറ്റര്‍, ജിഷ്‌മോന്‍ മാത്യു - ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍, അജേഷ് ജോണ്‍ - ബാഡ്മിന്റണ്‍ കോര്‍ഡിനേറ്റര്‍, ബിബിന്‍ ജോസഫ് - ബാഡ്മിന്റണ്‍ കോര്‍ഡിനേറ്റര്‍, സാവിയോ ജോസ് - എക്‌സ്-ഒഫീഷ്യയോ, റോയ് ജോര്‍ജ് - എക്‌സ്-ഒഫീഷ്യയോ എന്നിവരെ തെരഞ്ഞെടുത്തു.

ബെന്നി ജോസഫ്

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

താരാട്ടു പാട്ട് 'കണ്ണുയിരേ' ശ്രദ്ധേയമാകുന്നു

മലയാളി നഴ്‌സുമാര്‍ക്കൊരു കൈത്താങ്ങ്' യുക്മ നഴ്‌സസ് ഫോറം വെബിനാര്‍ 15 മുതല്‍

സെഹിയോന്‍ യുകെദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ശനിയാഴ്ച

മലയാളിയായ രഞ്ജിത് ജോസഫ് അയര്‍ലന്‍ഡില്‍ പീസ് കമ്മീഷണര്‍

പ്രവാസികള്‍ക്കുള്ള ക്വാറന്റൈന്‍ ഒഴിവാക്കണം ; ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ജര്‍മനി കേരളാ ചാപ്റ്റര്‍

ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന ക്ലബ്‌ഹൌസ് മീറ്റിംഗില്‍ സിസിലി ജോര്‍ജ് അനുസ്മരണം 2022 ജനുവരി 14 ന്

നിര്‍ബന്ധിത ക്വാറന്റൈന്‍ പിന്‍വലിക്കണം: കേളി സ്വിറ്റ്സര്‍ലന്‍ഡ്

പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണം: ഐ ഒ സി/ഒഐസിസി

ജര്‍മനിയില്‍ പണപ്പെരുപ്പം എവിടെയും വിലക്കയറ്റം

കലാഭവന്‍ ലണ്ടന്‍ കരോള്‍ ഗാന മത്സരം (ഓണ്‍ലൈന്‍) ഗ്രാന്‍ഡ്ഫിനാലെ ഫേസ്ബുക് പേജില്‍

ഒമിക്രോണ്‍: ലണ്ടനില്‍ ആശുപത്രിസേവനത്തിനു സൈന്യം

ഇന്ത്യക്കാര്‍ക്കെതിരെ ജര്‍മനിയില്‍ വംശീയ അധിക്ഷേപം

സമീക്ഷ ഷെഫീല്‍ഡ് ബ്രാഞ്ചിന് പുതു നേതൃത്വം

ലഫ്ത്താന്‍സ ഇന്ത്യ, സ്വിസ്, ജര്‍മനി പുതിയ ഫ്‌ളൈറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

ചന്ദ്രമോഹന്‍ നല്ലൂര്‍ ഇന്‍ഡോ പോളിഷ് വാണിജ്യ സംഘടനയുടെ റിലേഷന്‍ഷിപ്പ്‌  ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക്

ബ്രിട്ടീഷ് കുടിയേറ്റ നയത്തില്‍ ഇന്ത്യക്കാര്‍ക്ക് വന്‍ ഇളവുകള്‍

കേരള യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ലോഗോ പ്രകാശനം ചെയ്തു

ഒരു ജര്‍മ്മന്‍ പ്രണയ കഥയുമായി മലയാളികളുടെ തമിഴ് ഗാനം യുട്യൂബില്‍ വൈറലാവുന്നു

ജര്‍മന്‍ സര്‍ക്കാരിനെതിരെ വീഡിയോ ഭീഷണിയുയര്‍ത്തിയ സൈനികന്‍ അറസ്റ്റില്‍

പുതുവര്‍ഷത്തില്‍ സംഗീത തിരുമുല്‍ക്കാഴ്ചയായി 'മാനസവീണ'

ലോകം ഒമിക്രോണ്‍ സുനാമിയിലേയ്ക്ക്

തൃശൂര്‍ സ്വദേശി മോഹന്‍ദാസ് ബ്രിട്ടനില്‍ അന്തരിച്ചു

ജര്‍മനിയില്‍ ഒമിക്രോണ്‍ മരണങ്ങള്‍ കൂടുന്നു

കെ റെയില്‍ പദ്ധതിക്ക് പ്രവാസി കുടുംബങ്ങളുടെ പിന്തുണ തേടി സമീക്ഷ യുകെ

സന്ദര്‍ലാന്‍ഡില്‍ വര്‍ഷാവസാന പ്രാര്‍ഥനയും വിശുദ്ധ കുര്‍ബാനയും 31 ന്

ഒഐസിസി യുകെ 'പിറ്റി' അനുസ്മരണം നടത്തി

യുകെ കെയര്‍ മേഖല ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റില്‍; കുടിയേറ്റത്തിനു സാധ്യത തെളിഞ്ഞു

ഷാരോണിന്റെ ഡാന്‍സും പാട്ടും വൈറല്‍

ജര്‍മനിയില്‍ മാരത്തണ്‍ വാക്‌സിനേഷന്‍

യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയില്‍ ഇന്നു കിഡ്‌സ് വിഭാഗം മത്സരങ്ങള്‍

View More