ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ രണ്ട് ബംഗ്ലാവുകള്‍ പ്രമുഖ ബാങ്ക് വാടകയ്ക്കെടുത്തു. ബച്ചന്റെ ഉടമസ്ഥതയിലുള്ള അമ്മു, വത്സ എന്നീ ബംഗ്ലാവുകളുടെ
താഴത്തെ നിലകളാണ് വാടകയ്ക്ക് നല്‍കിയത്. മുംബൈ ജുഹുവില്‍ ബച്ചന് ഇപ്പോള്‍
താമസിക്കുന്ന ബംഗ്ലാവിന് സമീപത്താണ് ഈ ബംഗ്ലാവുകളും.
15 വര്‍ഷത്തെ വാടക കരാറാണ് ബാങ്കുമായി ഉള്ളത്. നിലവില്‍ 18.90 ലക്ഷം രൂപയാണ് പ്രതിമാസ വാടക. ഒരോ അഞ്ച് വര്‍ഷം കൂടുമ്പോഴും 25 ശതമാനം വാടക കൂടും. അതായത് പത്ത് വര്‍ഷം കഴിയുമ്പോള്‍ വാടകയിനത്തില്‍ മാത്രം 29 ലക്ഷം രൂപ ലഭിക്കും.
3150 ചതുരശ്രയടി സ്ഥലമാണ് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. 2.26 കോടി രൂപ ഡെപ്പോസിറ്റായും ബാങ്ക് ബച്ചന് കൈമാറി. ബച്ചന് ഇപ്പോള്‍ താമസിക്കുന്ന ബംഗ്ലാവിന്റെ മതിപ്പ് വില 120 കോടി രൂപയാണ്. ' ജല്‍സ ' എന്നാണ് ഈ ബംഗ്ലാവിന്റെ പേര്.