news-updates

എം.എ.യൂസഫലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തും

Published

on



ന്യൂഡല്‍ഹി: ഭക്ഷ്യ-സംസ്‌കരണ റീട്ടെയില്‍ മേഖലകളില്‍ ഇന്ത്യയില്‍  കൂടുതല്‍   ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയര്‍മാന്‍ എം.എ. യൂസഫലി.  ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു യൂസഫലി ഇക്കാര്യം  വ്യക്തമാക്കിയത്. 

ലുലു ഗ്രൂപ്പിന്റെ  ഇന്ത്യയിലെ ഭാവി പദ്ധതികളെപ്പറ്റി യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ലക്നൗ തിരുവനന്തപുരം എന്നിവിടങ്ങളിലെ ഷോപ്പിംഗ് മാള്‍ ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകും. ഇതുള്‍പ്പെടെ 5,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് ഈ മേഖലയില്‍ നടത്തിയത്. കൂടുതല്‍ ആളുകള്‍ക്ക് ഇതിലൂടെ തൊഴില്‍ 
ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു.  

കോവിഡ്  സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍  കേന്ദ്രസര്‍ക്കാര്‍ വിവിധ ഉത്തേജക  പദ്ധതികള്‍ നടപ്പിലാക്കിയതിലൂടെ വാണിജ്യ വ്യവസായ ലോകം  പുത്തനുണര്‍വ്വാണ് കൈവരിച്ചതെന്നും യൂസഫലി പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രവാസികളായ നിരവധി നിക്ഷേപകര്‍ രാജ്യത്ത് കൂടുതലായി മുതല്‍ മുടക്കാന്‍ തയ്യാറാകുന്നുണ്ട്. ഇതിനു കാരണം വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം ആഭ്യന്തര നിക്ഷേപമായി കണക്കാക്കുന്ന മോദി സര്‍ക്കാരിന്റെ പുതിയ നയമാണ്. 

ഭക്ഷ്യ സംസ്‌കരണ രംഗത്തും ലുലു വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കും. നോയിഡയില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിന്റെ  പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഉത്തര്‍ പ്രദേശ് സര്‍ക്കാരാണ് ഇതിനാവശ്യമായ സ്ഥലം അനുവദിച്ചത്. കശ്മീരില്‍ നിന്നുള്ള ഭക്ഷ്യ കയറ്റുമതി വര്‍ധിപ്പിക്കുമെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. കശ്മീര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ആവശ്യകതയാണ് ഗള്‍ഫ് നാടുകളിലുള്ളത്. ഗുജറാത്തില്‍ പുതിയ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം, ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവ ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. 

രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷാവിഷയത്തിലും ഇന്ത്യയിലെ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ആഗോള വ്യാപന പ്രക്രിയയിലും ലുലു ഗ്രൂപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് പ്രചാരം ലഭിക്കുന്നതോടൊപ്പം കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ക്ക് മികച്ച വിലയാണ് ലഭിക്കുന്നതോടൊപ്പം കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ക്ക് മികച്ച വിലയാണ് ലഭിക്കുന്നത്. ഇക്കാര്യം ഉറപ്പാക്കുന്നത് കര്‍ഷകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് 
പ്രധാനമന്ത്രി വ്യക്തമാക്കി. ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും  പ്രധാനമന്ത്രി  നേര്‍ന്നതായി യൂസഫലി അറിയിച്ചു.

പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കൊല്ലത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു ; ഒമ്പത് തൊഴിലാളികളെ രക്ഷപെടുത്തി

പൂര്‍ണ്ണ നഗ്നനായി മോഷണം നടത്തുന്ന ഓട്ടോഡ്രൈവറെ തന്ത്രപരമായി കുടുക്കി നാട്ടുകാര്‍

മോഡലുകളുടെ മരണം ; ഹോട്ടലിലുണ്ടായിരുന്നത് അഞ്ച് കോടിയുടെ ലഹരി

കോളേജിന് എയ്ഡഡ് പദവി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 86 ലക്ഷം തട്ടി സിപിഐ നേതാക്കള്‍

വഖഫ് നിയമനം ; ലീഗിന്റെ സമരം പൊളിയുന്നു ; നിലപാട് വ്യക്തമാക്കി സമസ്ത

സിവില്‍ സര്‍വ്വീസുകാര്‍ക്ക് ക്ലബ്ബ് ലൈസന്‍സ് നല്‍കണോ ? മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി അന്വേഷിച്ച് സര്‍ക്കാര്‍

ഒന്നരവയസുകാരിക്ക് ട്യൂമര്‍ ചികിത്സ നിഷേധിച്ച് ജീവനെടുത്ത മതഭ്രാന്ത്

മന്ത്രി എ.കെ. ശശീന്ദ്രന് വീഴ്ചയില്‍ പരിക്ക്

കേരളത്തിലെ ജനങ്ങളോട് തമിഴ്‌നാടിന്റെ നെറികേട്

സന്ദീപ് വധം ; പ്രതികള്‍ക്ക് നേരെ അണപൊട്ടി ജനരോഷം

വി.കെ. സനോജ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി.

ഷട്ടില്‍ കളിക്കുന്നതിനിടെ എസ്.ഐ കുഴഞ്ഞുവീണ് മരിച്ചു

ഓട്ടിസംബാധിച്ച കൗമാരക്കാരനെ ലോഡ്ജിലെ ശുചിമുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; പ്രതിക്ക് 7വര്‍ഷം തടവ്.

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോക്കും ജ്ഞാനപീഠ പുരസ്‌കാരം

ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവം ; കെ.കെ. രമയ്‌ക്കെതിരായ കേസ് തള്ളി

ആശ്വാസം ; കേരളത്തില്‍ നിന്നയച്ച എട്ടു സാംപിളുകളും ഒമിക്രോണ്‍ നെഗറ്റീവ്

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട്

മുല്ലപ്പെരിയാര്‍ ; പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ച് ജോസ് കെ. മാണിയും ചാഴികാടനും

വിദ്വേഷ മുദ്രാവാക്യം ; തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മധ്യപ്രദേശില്‍ സ്‌കൂളിന് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം ; വിദ്യാര്‍ത്ഥികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

പെരിയ കേസ് ; പ്രതികളുടെ വീട്ടിലെത്തി പിന്തുണയറിയിച്ച് സിപിഎം നേതാക്കള്‍

രാജ്യത്ത് മൂന്നാം തരംഗ സാധ്യത ; ബൂസ്റ്റര്‍ ഡോസ് അത്യന്താപേക്ഷിതം

മുല്ലപ്പെരിയാര്‍ ; റോഷി അഗസ്റ്റിനെതിരെ എന്‍.കെ പ്രേമചന്ദ്രന്‍

അട്ടപ്പാടി ; നോഡല്‍ ഓഫീസര്‍ പ്രഭുദാസിനെതിരെ അഴിമതി ആരോപണവുമായി സിപിഎം

തിരുവല്ലയില്‍ കൊല്ലപ്പെട്ട സന്ദീപിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പ്രതിയുടെ മൊഴി

സൂം കോളിലൂടെ 900 പേരെ പിരിച്ചുവിട്ട് ബെറ്റര്‍ ഡോട്ട് കോം

ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ.

ക്ലിഫ് ഹൗസിന് സുരക്ഷ വര്‍ധിപ്പിക്കും; മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പ്രത്യേക ഡെപ്യൂട്ടി കമ്മീഷണര്‍

ശബരിമലയില്‍ സംയുക്ത സേന സുരക്ഷാ പരിശോധന നടത്തി

View More