America

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവക്ക് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആശംസ

Published

on

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പൗരസ്ത്യ കാതോലിക്കായായും മലങ്കര മെത്രാപ്പോലീത്തയായും സ്ഥാനാരോഹണം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണത്തില്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നുമുള്ള മലങ്കര അസോസിയേഷന്‍ അംഗങ്ങളായ വൈദീകരുടെയും  വിശ്വാസി സമൂഹത്തിന്റെയും  ആശംസകളും അനുമോദനങ്ങളും പ്രാര്‍ഥനകളും നേരുന്നു.

പരുമല സെമിനാരിയില്‍ നടന്ന സ്ഥാനാരോഹണശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തായായ അഭിവന്ദ്യ  കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്താ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മലങ്കര സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സഹകാര്‍മ്മികരായിരുന്നു. സ്ഥാനാരോഹണ പ്രഖ്യാപനത്തെ തുടര്‍ന്ന് കാതോലിക്കാസ്ഥാനം ഏറ്റ പരിശുദ്ധ പിതാവ് യോഗ്യനാണ് എന്ന് അറിയിച്ചുകൊണ്ട് സിംഹാസനത്തില്‍ ഇരുത്തി ഇവന്‍ യോഗ്യന്‍ എന്നര്‍ഥമുള്ള 'ഓക്സിയോസ്' ചൊല്ലി പ്രഖ്യാപിച്ചു. മെത്രാപ്പോലീത്താമാരെല്ലാം ചേര്‍ന്ന് അംശവടി നല്‍കുകയും അംശവടി കൊണ്ട് സ്ഥാനം ഏറ്റ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ വിശ്വാസ സമൂഹത്തെ ആശീര്‍വദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു.

ഒക്ടോബര്‍ 14 -നു പരുമല സെമിനാരിയില്‍ നടന്ന മലങ്കര അസോസിയേഷന്‍ യോഗത്തില്‍ മലങ്കര സഭയുടെ വിവിധ ഭദ്രാസനങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വൈദീകരും അല്‍മായ പ്രധിനിധികളും പങ്കെടുത്തു. കോവിഡ് പശ്ചാത്തലത്തില്‍, എല്ലാ പള്ളി പ്രതിനിധികളും ഒരേ സ്ഥലത്ത് ഒത്തുചേരാന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്ത്, വിവിധഭദ്രാസനങ്ങളിലായി ഒരുക്കിയ 50 പ്രത്യേക കേന്ദ്രങ്ങളിലായി നാലായിരത്തില്‍ അധികം പ്രതിനിധികള്‍ ഓണ്‍ലൈനായി പങ്കെടുത്തത്. മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ 30 ഭദ്രാസനങ്ങളില്‍ നിന്നുള്ള 1590 ഇടവകകളെ പ്രതിനിധീകരിക്കുന്നവരാണ് മലങ്കര അസോസിയേഷന്‍ അംഗങ്ങള്‍.

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഹൂസ്റ്റണ്‍ ഡാളസ് ഷിക്കാഗോ കാലിഫോര്‍ണിയ, ഫ്‌ലോറിഡ അറ്റലാന്റ എന്നീ കേന്ദ്രങ്ങളിലായി പ്രത്യേകം ക്രമീകരിക്കപ്പെട്ട ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ വൈദീകരും പ്രതിനിധികളും പങ്കെടുത്തു. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വരണാധികാരിയായി നിയമിതനായിരുന്ന ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാമിന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നാസയുടെ ബഹിരാകാശ ദൗത്യത്തിൽ അനിൽ മേനോനും

ട്രാന്‍സ്ജന്റര്‍ യുവതി കാലിഫോര്‍ണിയായില്‍ കൊല്ലപ്പെട്ടു. യു.എസ്സില്‍ ഈ വര്‍ഷം കൊല്ലപ്പെടുന്ന 50-ാമത്ത ട്രാന്‍സ്

സുപ്രീം കോടതി ജസ്റ്റീസുമാരുടെ എണ്ണം വര്‍ധിപ്പിച്ചേക്കില്ല- (ഏബ്രഹാം തോമസ്)

ഇന്ത്യന്‍ ഗ്യാസ് സ്റ്റേഷന്‍ ഉടമ ജോര്‍ജിയയില്‍ വെടിയേറ്റ് മരിച്ചു

ടെക്‌സസിലും ആദ്യ ഒമിക്രോണ്‍ വേരിയന്റ് സാന്നിധ്യം കണ്ടെത്തി

സിറിയക് ഇ. വര്‍ക്കി (91) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

അടിപൊളി സിനിമകളും, അവയുണർത്തുന്ന സാമൂഹ്യ പ്രശ്നങ്ങളും (ലേഖനം: ജയൻ വർഗീസ്)

ഫോമായുടെ ജനറൽ ബോഡി ജനുവരി 16 നു റ്റാമ്പായിൽ നടക്കും

ജോസഫ് ഇടിക്കുള കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (കാൻജ്)  പ്രസിഡന്റ്; സോഫിയ മാത്യു സെക്രട്ടറി 

ഇ-മലയാളി മാസിക ഡിസംബർ ലക്കം

900 ജീവനക്കാരെ സുമിലൂടെ പിരിച്ചുവിട്ട് ആഗോള ശ്രദ്ധ നേടി ഇന്ത്യൻ സി.ഇ.ഓ. വിശാൽ ഗാർഗ്

ഗ്യാസ് സ്റ്റേഷൻ ഉടമയെ ബാങ്കിന് മുന്നിൽ വച്ച് കവർച്ചക്കാർ കൊലപ്പെടുത്തി

വാക്സിൻ സ്വീകരിച്ചവർക്ക് ഒത്തുചേരലുകളിൽ അപകടസാധ്യത കുറവാണെന്ന് സർജൻ ജനറൽ ഡോ. വിവേക് മൂർത്തി

ഇ-മലയാളി ഡെയ്‌ലി ന്യുസ് ലെറ്ററും മാസികയും സബ്സ്ക്രൈബ് ചെയ്യുക

ഏഷ്യൻ -അമേരിക്കൻ വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടക്കുന്നതായി പോലീസിന്റെ മുന്നറിയിപ്പ്

ഇന്ത്യൻ-അമേരിക്കൻ കൗൺസിൽ അംഗം ക്ഷമ സാവന്തിനെ തിരിച്ചുവിളിക്കാൻ ഇന്ന് വോട്ടെടുപ്പ്

രാജു നാരായണ സ്വാമിക്ക് ലിയനാര്‍ഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ്

ബേബി കെ കുര്യന്‍ (94) അന്തരിച്ചു

ടെക്‌സസ് അലിഗര്‍ അലുമിനി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 12 ന്

സ്വകാര്യമേഖലയിലും കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി ന്യൂയോര്‍ക്ക് മേയര്‍

വീട് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ (തോമസ് പോള്‍, റിയല്‍റ്റി ഡയമണ്ട് ഗ്രൂപ്പ്, ഫിലാഡൽഫിയ)

സഹായ അഭ്യർത്ഥന

മലയാളികള്‍ നേതൃത്വം കൊടുക്കുന്ന പ്രഥമ ചിക്കാഗോ ഇന്റര്‍നാഷ്ണല്‍ ഇന്‍ഡി ചലച്ചിത്രമേള സമാപനം 11-നു 

പ്രതിദിന  കോവിഡ് കേസുകൾ 1 ലക്ഷം കടക്കുന്നത് രണ്ടുമാസങ്ങൾക്കിടയിൽ ആദ്യം 

കാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ ക്രിസ്മസ് കരോൾ ഡിസംബർ 11 ശനിയാഴ്ച

ക്രിസ്ത്യാനികൾക്കെതിരെ  ഇന്ത്യയിൽ  വ്യാപകമാകുന്ന പീഡനങ്ങൾ കോൺഗ്രഷണൽ  ബ്രീഫിംഗിൽ തുറന്നുകാട്ടി

വിമര്‍ശനം പൊതുവേദിയില്‍ അവതരിപ്പിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ ക്ഷണം സ്വീകരിച്ച് ജയസൂര്യ

ഷേര്‍ലി നൈനാന്‍ നിര്യാതയായി

ഒമിക്രോണ്‍ കേസ്സുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് സി.ഡി.സി. ഡയറക്ടര്‍

ബൈഡനു വീണ്ടും തലവേദന(കാര്‍ട്ടൂണ്‍: സിംസണ്‍)

View More