അമേരിക്ക: കുട്ടികള്‍ക്കായുള്ള ഫൈസറിന്റെ കൊവിഡ് വാക്സിന് അണുബാധ തടയുന്നതില്‍ ‘വളരെ ഫലപ്രദമാണെന്ന്’ കണ്ടെത്തല്‍. അമേരിക്കയിലെ ഫെഡറല്‍ ഹെല്‍ത്ത് റെഗുലേറ്റര്മാരുടെയാണ് (യു എസ് എഫ് ഡി എ) കണ്ടെത്തല്‍. വാക്സിന് സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.
കുട്ടികളില്‍ വാക്സിനേഷനുകള്‍ ആരംഭിക്കുന്നതിന് വലിയ പ്രോത്സാഹനമാണ് അമേരിക്ക നല്‍കുന്നത്. രാജ്യത്തെ കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പൊതുയോഗത്തില്‍ യു എസ് എഫ് ഡി എ ഫൈസറിനെക്കുറിച്ചുള്ള പരിശോധന റിപ്പോര്‍ട്ടും വിശകലനം ചെയ്തു.