Image

ലഹരി മരുന്ന് കേസ് ; അനന്യ പാണ്ഡെ ചോദ്യം ചെയ്യലിന് ഹാജരായില്ല

Published on 25 October, 2021
ലഹരി മരുന്ന് കേസ് ; അനന്യ പാണ്ഡെ ചോദ്യം ചെയ്യലിന് ഹാജരായില്ല
മുംബൈ: ലഹരി മരുന്ന് കേസില്‍ ബോളിവുഡ് നടി അനന്യ പാണ്ഡെ ചോദ്യം ചെയ്യലിന് ഇന്ന് എന്‍.സി.ബിക്ക് മുമ്ബില്‍ ഹാജരായില്ല. വ്യക്തിപരമായ ആവശ്യങ്ങളുള്ളതിനാല്‍ ഇന്ന് ഹാജരാവാന്‍ കഴിയില്ലെന്ന് അനന്യ പാണ്ഡെ അറിയിക്കുകയായിരുന്നു. പകരം മറ്റൊരു ദിവസം ഹാജരാകാന്‍ അനുവദിക്കണമെന്ന് അനന്യ എന്‍.സി.ബിയോട് ആവശ്യപ്പെടുകയും ചെയ്തു .

ഇതേ തുടര്‍ന്ന് അനന്യയുടെ ആവശ്യം എന്‍.സിബി അംഗീകരിച്ചു. മറ്റൊരു ദിവസം ഹാജരാകാന്‍ അനന്യക്ക് നോട്ടീസ് അയക്കുമെന്ന് എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു.

അതെ സമയം ലഹരി മരുന്ന് കേസില്‍ നേരത്തെ രണ്ട് തവണ അനന്യയെ എന്‍.സി.ബി ചോദ്യം ചെയ്തിരുന്നു. ആര്യന്‍ ഖാനും അനന്യ പാണ്ഡെയും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റില്‍ നിന്നും ലഹരി ഇടപാട് സംബന്ധിച്ച്‌ തെളിവു ലഭിച്ചെന്നാണ് എന്‍.സി.ബി തെളിവ് സഹിതം വെളിപ്പെടുത്തിയത് .

ആര്യന്‍ ഖാന്‍റെ ഫോണിലെ രണ്ടു വര്‍ഷം പഴക്കമുള്ള വാട്​സ്​ആപ്​ ചാറ്റിന്‍റെ അടിസ്ഥാനത്തിലാണ് അനന്യയെ ചോദ്യം ചെയ്യുന്നത്. താന്‍ മയക്കുമരുന്ന്​ ഉപയോഗിക്കാറില്ലെന്നും ആര്യന്‍ ഖാന്​ മയക്കുമരുന്ന്​ നല്‍കിയിട്ടില്ലെന്നും അനന്യ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2018-19 കാലയളവില്‍ അനന്യ ആര്യന്​ ലഹരിമരുന്ന്​ ഇടപാടുകാരുടെ നമ്ബറുകള്‍ നല്‍കിയെന്നും മൂന്നുവട്ടം ലഹരി വാങ്ങാന്‍ സഹായിച്ചെന്നുമാണ് എന്‍.സി.ബി ചൂണ്ടിക്കാട്ടുന്നത് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക