ന്യൂയോര്‍ക്ക്: പുതുതലമുറക്ക് പ്രാതിനിധ്യം നല്കി രൂപംകൊണ്ട ന്യൂയോര്‍ക്ക് മലയാളീ അസോസിയേഷന് (നൈമ) വാര്‍ഷികാഘോഷവും, ഫാമിലി ബാങ്ക്വറ്റും നവംബര്‍ 28 ഞായറാഴ്ച വൈകിട്ട് 4:30 മുതല്‍ ഫ്ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ (26 N Tyson Ave, Floral Park, NY) നടത്തപ്പെടുന്നു. നോര്‍ത്ത് ഹെമ്പ്സ്റ്റെഡ് ടൗണ്‍ ക്ലര്‍ക്ക് ആയി കഴിഞ്ഞ ഇലക്ഷനില്‍ തെരെഞ്ഞെടുക്കപ്പെട്ട രാഗിണി ശ്രീവാസ്തവ മുഖ്യാതിഥി ആയിരിക്കും.
ഫൊക്കാന ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, പ്രമുഖ മലയാള സാഹിത്യകാരിയും, കമ്മ്യുണിറ്റി ലീഡറും ആയ സരോജ വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേരും. പ്രശസ്ത ഗായകര്‍ ജോഷി-ജിനു നയിക്കുന്ന ഗാനസന്ധ്യ, നര്‍ത്തന ലോകത്തെ പുതുവിസ്മയം റിയ കെ.ജോണ്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ഡാന്‍സുകള്‍, നാടന്‍ പാട്ടും, മിമിക്സുമായി ലാല്‍ അങ്കമാലി എന്നിവരുടെ സാന്നിധ്യം ഈ പ്രോഗ്രാമിന്റെ മാറ്റുകൂട്ടും. കൂടാതെ അസോസിയേഷന് അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ പ്രോഗ്രാമുകളും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ലാജി തോമസ് (വൈസ്.പ്രസിഡന്റ്), രാജേഷ് പുഷ്പരാജന്‍ (ബോര്‍ഡ് മെംബര്‍), എന്നിവര്‍ കണ്‍വീനേഴ്സ് ആയി പ്രോഗ്രാമിന് നേതൃത്വം കൊടുക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്ന ഈ പ്രോഗ്രാമില്‍ പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. സജി എബ്രഹാം (ഹെഡ്ജ് ഇവെന്റ്സ്), രാജേഷ് പുഷ്പരാജന്‍ ( രാജ് ഓട്ടോസെന്റര്‍), ജെയ്സണ്‍ ജോസഫ്, ജോര്‍ജ് കൊട്ടാരം എന്നിവരാണ് ഈ പ്രോഗ്രാമിന്റെ മെഗാസ്പോണ്‍സേര്‍സ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജേക്കബ് കുര്യന് (പ്രസിഡന്റ്) 631 352 7536
സിബു ജേക്കബ് (സെക്രട്ടറി) 646 852 2302