America

ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ താങ്ക്‌സ്ഗിവിംഗ് 2021: (ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ന്യൂയോര്‍ക്ക്)

ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ന്യൂയോര്‍ക്ക്

Published

on

 സമാനതകളില്ലാത്ത അനുഭവങ്ങളിലൂടെ മാനവരാശ് കടന്നുപോയ കൊറോണയുടെ രണ്ടുവര്‍ഷക്കാലം. 2019 ല്‍ പാശ്ചാത്യലോകം പ്രത്യേകിച്ച് അമേരിക്കന്‍ ഐക്യനാടുകളില്‍ ഉല്‍സവലഹരിയില്‍ താങ്ക്‌സ്ഗിവിംഗ് ആഘോഷിക്കുമ്പോള്‍ വരും മാസങ്ങളില്‍ അനുഭവിക്കുവാന്‍ പോകുന്ന ദുരിതത്തെകുറിച്ചു അധികമാര്‍ക്കും അറിവുണ്ടായിരുന്നില്ല. കേട്ടുകേള്‍വിപോലുമില്ലാതിരുന്ന മാരകമായ കൊറോണ വൈറസ് ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട് ലോകം മുഴുവന്‍ വ്യാപിക്കുവാന്‍  ചുരുങ്ങിയ ദിനങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. അതിഭീകരമായ രോഗാവസ്ഥയില്‍ പെട്ടുഴുത് ആശുപത്രിയുടെ ഏകാന്തതയില്‍ മരണത്തോട് മല്ലടിച്ചു കിടന്ന എത്രയോ ഹതഭാഗ്യര്‍! ഉറ്റവരേയും ഉടയവരേയും ഒരു നോക്കുകാണാതെ മരണത്തിന്റെ തിരശ്ശീലക്കപ്പുറത്തേക്ക് കടന്നുപോയവര്‍. മാന്യമായ മൃതസംസ്‌ക്കാരം പോലും നിഷേധിക്കപ്പെട്ടവര്‍ അനേകര്‍ ആയിരുന്നു. സ്വന്തം ജീവനപ്പോലും തൃണവല്‍ഗണിച്ച് ആതുരശുശ്രൂഷ രംഗത്തു സഹോദരീ സഹോദരങ്ങള്‍ക്ക് എത്ര പ്രണാമര്‍പ്പിച്ചാലും മതിയാവില്ല.

അമേരിക്കന്‍ മലയാളി സമൂഹത്തിന് കണ്ണീരിന്റെ ദിനങ്ങളായിരുന്നു 2020 മാസങ്ങള്‍. ഏതാണ്ട് 50ല്‍പ്പരം മലയാളികളാണ് കൊറോണ വൈറസിന്റെ ആക്രമണത്തില്‍പ്പെട്ട് മരണപ്പെട്ടത്. രോഗചികിത്സയോ പ്രതിരോധ മാര്‍ഗങ്ങളോ ഇല്ലാതെ മാരകമായ രോഗം കാട്ടുതീ പോലെ പാടരുമ്പോള്‍ ജനങ്ങള്‍ തങ്ങളുടെ ഭവനങ്ങളില്‍ മാത്രമായി ഒതുങ്ങിക്കൂടുവാന്‍ നിര്‍ബന്ധിതരായി. പാര്‍ട്ടികളും യാത്രകളും ഇതരവിനോദങ്ങളും ജീവിതത്തിന്റെ മുഖ്യഭാഗമായ അമേരിക്കന്‍ ജനതക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു ഈ ഗ്രസ്ഥവാസം.

വേദനകളിലും പ്രയാസങ്ങളിലും സങ്കേതമാകേണ്ട ദേവാലയങ്ങള്‍ ആദ്യം തന്നെ പൂട്ടപ്പെട്ടപ്പോള്‍ പരിഭ്രാന്തരായ ജനം പലവിധകാരണങ്ങളാല്‍ നെറ്റിചുളിച്ചും. എങ്ങും അനിശിചിതാവസ്ഥ തളം കെട്ടിയ മാസങ്ങള്‍.

ശാസ്ത്രസാങ്കേതിക രംഗത്ത് എന്നും മുന്‍പന്തിയിലായ അമേരിക്കയിലെ വിദഗ്ധരായ ശാസ്ത്രജ്ഞന്‍മാരുടെ വിശ്രമരഹിത പരീക്ഷണങ്ങള്‍ ഫലപ്രാപ്തിയിലെത്തിയത് 2020 ന്റെ അവസാന മാസങ്ങളിലാണ്. മൂന്ന് പ്രശ്‌സത ഫാര്‍മസ്യൂട്ടിക്കല്‍ ഗവേഷണ കമ്പനികള്‍ കോവിഡ് 19 വാക്‌സിനേഷന്‍ അമേരിക്കന്‍ ജനതക്കായി സമര്‍പ്പിച്ചപ്പോള്‍ അത് ലോകത്തിനുതന്നെ വലിയ ആശ്വാസവും ഇതര രാഷ്ട്രങ്ങള്‍ക്ക് പ്രചോദനവുമായി.
രണ്ടായിരത്തി ഇരുപത്തിയൊന്നാം ആണ്ടിലെ താങ്ക്‌സ്ഗിവിംഗ് ദിനങ്ങളില്‍ നാമെത്തി നില്‍ക്കുമ്പോള്‍ വാക്‌സിനേഷനായി കാത്തിരുന്ന മുഴുവന്‍ ജനതക്കും അത് സൗജന്യമായി ലഭ്യമാക്കുകയും അമേരിക്കന്‍ ജനസംഖ്യയുടെ ഏതാണ്ട് 85 ശതമാനം ആളുകളും വാക്‌സിനേഷന്‍ സ്വീകരിക്കുകയും ചെയ്തു എന്നത് ഏറെ സന്തോഷകരമായ വസ്തുതയാണ്. ബിസിനസ്സ്/റിയല്‍ എസ്‌റ്റേറ്റ്/ വ്യാവസായിക മേഖലകളെയും പടിപടിയായി ഉയര്‍ച്ചയിലേക്ക് നീങ്ങുകയും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിവരുകയും ചെയ്തിരിക്കുന്നു.

കൊറോണ വ്യാപനവും അടിക്കടി വന്നുകൊണ്ടിരുന്ന പ്രകൃതി ദുരന്തങ്ങളും മൂലം ദുരിതക്കടലിലായ നമ്മുടെ മാതൃദേശത്തിന് പ്രത്യേകിച്ചും കേരളത്തിന് കൈയയച്ച് സഹായം നല്‍കുവാന്‍ കഴിഞ്ഞു എന്നതില്‍ അമേരിക്കന്‍ മലയാളഇകളായ നമുക്കോരോരുത്തര്‍ക്കും അഭിമാനിക്കാം.

വിളവെടുപ്പിന്റേയും നന്ദിപ്രകാശനത്തിന്റെയും മുഖമുദ്രയായി ആദ്യകാല കുടിയേറ്റക്കാരും അമേരിക്കന്‍  ആദിവാസികളും ചേര്‍ന്ന് 1621 ല്‍ ആരംഭിച്ച താങ്ക്‌സ് ഗിവിംഗ് ആഘോഷങ്ങള്‍ 1863 ലെ സിവില്‍ വാറിന്റെ കാലഘട്ടത്തില്‍ അന്നത്തെ പ്രസിഡന്റ് ഏബ്രഹാം ലിങ്കണ്‍ പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് എല്ലാ വര്‍ഷവും നവംബര്‍ മാസത്തില്‍ താങ്ക്‌സ് ഗിവിംഗ് ദിനം ആചരിച്ചു വരുന്നു. സ്‌നേഹവും, നന്ദിയും, പങ്കുവെക്കലും കരുതലും എല്ലാം സമന്വയിക്കുന്ന മഹത്തായ ആഘോഷമാണ് അമേരിക്കയിലെ താങ്ക്‌സ് ഗിവിംഗ്. ജാതി-മത-വര്‍ഗ-വര്‍ണ്ണ വ്യത്യാസമില്ലാതെ ഏവരും ആഘോഷിക്കുന്ന ഉല്‍സവും ഇതുതന്നെയാണ്.

പൂര്‍ണ്ണസ്വാതന്ത്ര്യവും, തുല്യ അവസരങ്ങളും, തുല്യനീതിയും ഉറപ്പായ ലോകത്തിലെ ഏറ്റവും മഹത്തായ അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തിപ്പെടുവാന്‍ നമുക്കോരുത്തര്‍ക്കും ലഭിച്ച സൗഭാഗ്യത്തിന് നാമെന്നും നന്ദിയുള്ളവരായിരിക്കണം. ഈ രാജ്യത്തോടും സംസ്‌ക്കാരത്തോടും എല്ലാറ്‌റാനിനേയും നിയന്ത്രിക്കുന്ന സൃഷ്ടാവിനോടും സഹായങ്ങള്‍ വേണ്ടവരെ നമുക്ക് ചേര്‍ത്തുനിര്‍ത്താം.

ആഘോഷങ്ങളുടെയും രുചികരമായ ഭക്ഷണങ്ങളുടെയും പകിട്ടിനൊപ്പം പരസ്പരം സ്‌നേഹിക്കുവാനും, ക്ഷമിക്കുവാനും, സഹായത്തിന്റെ കൈകള്‍ ലോഭമില്ലാതെ നീട്ടുവാനും സമാധാന കാംക്ഷികളാകുവാനും നമുക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.
ഏവര്‍ക്കും നന്‍മകളും സന്തോഷവും നിറഞ്ഞ താങ്ക്‌സ് ഗിവിംഗ് ആശംസകള്‍.
സ്‌നേഹപൂര്‍വ്വം
ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ന്യൂയോര്‍ക്ക്

Facebook Comments

Comments

  1. താങ്ക്സ് ഗിവിങ് ആർക്ക്? അമേരിക്കയിലെ ആദിവാസികളെ വളഞ്ഞു കൂടി വെള്ളക്കാർ വെടിവച്ചു കൊന്നതിൻറ്റെ ഓർമ്മയാണ് ഇത്. കറുത്ത കൊടി ഉയർത്തി പ്രധിഷേധിക്കണ്ട ദിവസമാണ് ഇത്. നിങ്ങളുടെ ദൈവത്തിനു നന്ദി പറയുവാൻ ആണ് നിങ്ങൾ താങ്ക്സ് ഗിവിങ് ആഘോഷിക്കുന്നത് എങ്കിൽ അമേരിക്കൻ ആദി വാസികളെ വെള്ളക്കാർ കൊന്നു ഒടുക്കിയപ്പോൾ നിങ്ങളുടെ ദൈവം വെള്ളക്കാരുടെ കൂടെയായിരുന്നു എന്ന് നിങ്ങൾ സമ്മതിക്കുന്നു. നിങ്ങൾ കൂട്ടം കൂടി കൊറോണ പരത്തുന്നു എന്നതും ഓർക്കുക. - ചാണക്യൻ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഷേര്‍ലി നൈനാന്‍ നിര്യാതയായി

അമേരിക്കയില്‍ ഒമിക്രോണ്‍ കേസ്സുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് സി.ഡി.സി. ഡയറക്ടര്‍

ബൈഡനു വീണ്ടും തലവേദന(കാര്‍ട്ടൂണ്‍: സിംസണ്‍)

മാധ്യമ മേഖലക്ക് പ്രചോദനമായി'ക്ലൈമറ്റ് ചേഞ്ച് - ഗ്ലോബല്‍ ഇമ്പാക്ട്' ചര്‍ച്ച

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും സെനറ്റര്‍ ലീഡറുമായ ബോബ് ഡോള്‍ അന്തരിച്ചു

രക്തസാക്ഷികൾ (കവിത: ഉമശ്രീ)

ആത്മാവില്‍ ദരിദ്രര്‍..... (കഥ: ജോസഫ്‌ എബ്രഹാം)

THE FIRST AS THE LAST (Article: Dr. Valson Thampu)

ഓസ്റ്റിൻ യാക്കോബായ ചർച്ച് സുവനീർ കിക്കോഫ് നടത്തി

വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിക്കുന്നത് ഒമിക്രോൺ വ്യാപനം തടഞ്ഞേക്കും

സ്‌നേഹ വിപ്ലവങ്ങളുടെ ഇടയൻ ബിഷപ് ഡോ. മാർ ഫിലക്സിനോസ് സപ്തതി നിറവിൽ (ഷാജീ രാമപുരം)

ജോസഫ് നെയ്‌ച്ചേരില്‍, (ഉപ്പച്ചന്‍ ചേട്ടന്‍-97) ഹൂസ്റ്റണില്‍ അന്തരിച്ചു

ഫൊക്കാന ഡാലസ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഗാര്‍ലന്റില്‍ നടന്നു

തൃശൂർ അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണ് പുതിയ ഭാരവാഹികൾ

മസ്കിറ്റ് ഗ്രോസറി സ്റ്റോർ പാർക്കിംഗ് ലോട്ടിൽ വെടിവയ്പ്, പോലീസ് ഓഫീസർ കൊല്ലപ്പെട്ടു

ദിശാബോധം നഷ്ടപ്പെട്ട് ഇരുളിൽ തപ്പിത്തടയുന്ന സമൂഹത്തിന് ശരിയായ ദിശ കാണിച്ചു കൊടുക്കുന്നത് ക്രിസ്തു: റൈറ്റ് റവ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ

മേരി എബ്രഹാം ഹൂസ്റ്റണില്‍ അന്തരിച്ചു

മാത്യൂ തരകന് ബക്സ് കൗണ്ടി മിഡിൽ ടൗൺഷിപ്പ് ഓഡിറ്റർ തെരഞ്ഞെടുപ്പിൽ വിജയം

പ്രവാസികൾക്ക് ടോൾഫ്രീ ഗ്ലോബൽ ഹെൽപ്പ് ലൈൻ വേണമെന്ന് ആക്ടിവിസ്റ്റ് പ്രേം ഭണ്ഡാരി

ഒമിക്രോൺ വകഭേദം  ഡെൽറ്റയേക്കാൾ ഇരട്ടിയിലധികം വേഗത്തിൽ വ്യാപിക്കും (കോവിഡ് വാർത്തകൾ)

വഴി തെറ്റിയ നേതാക്കന്മാര്‍ (സിംസൺ)

ആലീസ് ഏബ്രഹാം, 75, വാഷിംഗ്ടണില്‍  അന്തരിച്ചു

ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് ഡപ്യൂട്ടി ഡയറക്ടറായി സിബു നായരെ നിയമിച്ചു.

ഡാലസ് കേരള അസോസിയേഷന്‍ സാംസ്‌കാരിക സമ്മേളനം ഡിസംബര്‍ 11 ശനി ; ഡോക്ടര്‍ എന്‍ വി പിള്ള മുഖ്യാതിഥി

വര്‍ഗീസ് ടി.തോമസ് ഹൂസ്റ്റണില്‍ അന്തരിച്ചു. സംസ്‌കാരം നടത്തി.

ഓ. സി. ഐ കാർഡ്: വാട്സാപ്പ് പ്രചരണം, മറുപടി 

വിസ അപേക്ഷകയോട് തട്ടിക്കയറി കോൺസുലേറ്റ് ഉദ്യോഗസ്ഥൻ (ഇത് നാണക്കേട്)

മറിയം സൂസൻ മാത്യുവിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി 

പാസ്റ്റര്‍ കെ. ഏബ്രഹാം തോമസിന്റെ (81) സംസ്‌കാരം ശനിയാഴ്ച ഹൂസ്റ്റണില്‍

ജീവകാരുണ്യ സംഘടന എക്കോയുടെ വാർഷിക ഡിന്നറും അവാർഡ് ദാനവും ഡിസംബർ 4 ശനിയാഴ്ച

View More