America

ദിശാബോധം നഷ്ടപ്പെട്ട് ഇരുളിൽ തപ്പിത്തടയുന്ന സമൂഹത്തിന് ശരിയായ ദിശ കാണിച്ചു കൊടുക്കുന്നത് ക്രിസ്തു: റൈറ്റ് റവ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ

പി.പി.ചെറിയാൻ

Published

on

ഡാളസ് :- ദിശാബോധം നഷ്ടപ്പെട്ട് ഇരുളിൽ തപ്പിത്തടയുന്ന, ഭയത്തിന് അടിമയായിക്കഴിയുന്ന സമൂഹത്തിന് ശരിയായ ദിശ കാണിച്ചു കൊടുക്കുന്ന ദൈവസാന്നിധ്യമാണ് ക്രിസ്തുവെന്നും ആ ക്രിസ്തുവായ ദിവ്യനക്ഷത്രത്തെ കണ്ടു യാത്ര ചെയ്യുന്നതിനുള്ള ആഹ്വാനമാണ് ക്രിസ്തുമസ്സിലൂടെ നമുക്കു ലഭിക്കുന്നതെന്നും നോർത്ത് അമേരിക്ക - യൂറോപ്പ് മർത്തോമ്മാ ഭദ്രാസനാധിപൻ റൈറ്റ് റെവ.ഡോ. ഐസക്ക് മാർ പീലിക്സിനോസ് എപ്പിസ്കോപ്പ അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക്ക് ചർച്ചിൽ ഡിസംബർ 4 ശനിയാഴ്ച വൈകിട്ട് ഡാളസ്സ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട 43 - മത് സംയുക്ത ക്രിസ്തുമസ്സ് പുതുവൽസര ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തു ക്രിസ്തുമസ്സ് സന്ദേശം നൽകുകയായിരുന്നു തിരുമേനി.

അപ്രതീക്ഷിത ദൈവീക ഇടപെടൽ ജീവിതത്തിൽ സംഭവിക്കുമ്പോൾ എന്തുകൊണ്ട് ദൈവമേ എന്നു ചോദിച്ചു പോകുന്നതു സ്വാഭാവികമാണ് നഗ്നനേത്രങ്ങൾക്കു ആദൃശ്യമായ വൈറസ് ഒന്നര വർഷത്തിലധികം മനുഷ്യനെ ഭയത്തിന്റെ അടിമയാക്കി മാറ്റിയപ്പോൾ സമാധാനവും  അനുഭവിക്കുന്ന മനുഷ്യരായി നമ്മെ രൂപപ്പെടുത്തിയത് ആട്ടിടയൻമാർക്ക് ദൈവ ദൂതൻമാർ നൽകിയ 'ഭയപ്പെടേണ്ട സർവ്വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാൻ നിങ്ങം അറിയിക്കുന്നു '  എന്ന പ്രത്യാശയുടെയും സമാധാനത്തിന്റെ സന്ദേശം നാം മറന്നു പോകരുതെന്ന് തിരുമേനി ഓർമ്മിപ്പിച്ചു. ക്രിസ്തുവിനെ ലക്ഷ്യം വെച്ചു മുന്നേറുമ്പോൾ ഭയം നീങ്ങും , ആകുല ചിന്ത മാറും, നമ്മുടെ വഴി നേരായി കാണപ്പെടുമെന്നും തിരുമേനി പറഞ്ഞു.
സി.എസ്. ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ആണ് ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിച്ചത്.

ഡാളസ്സിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നുള്ള ഗായകസംഘങ്ങൾ ക്രിസ്തുമസ്സ് ഗാനങ്ങൾ ആലപിച്ചു. റവ.ജി ജോ ജോൺ എബ്രഹാം , ഫാ.ജേക്കബ് ക്രിസ്റ്റി, അലക്സാണ്ടർ , ബിനു ചെറിയാൻ ജോൺ തോമസ്, ഫാ.ബിനു തോമസ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം വഹിച്ചു. ഡിസംബർ 5 ന് സപ്തതി ആഘോഷിക്കുന്ന തിരുമേനിക്ക് കെ സി. ഇ . എഫ് ജന്മദിനാശംസകൾ നേർന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പങ്കാളിക്കായുള്ള തിരച്ചില്‍ ഗിന്നസ് ബുക്കില്‍ എത്താനോ ? ( മേരി മാത്യു മുട്ടത്ത്)

മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസിന് (മന്ത്ര) ഉജ്ജ്വല തുടക്കം. ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 2023 ജൂലൈയില്‍.    

കരിപ്പൂര്‍ വിമാനത്താവളം: റണ്‍വേ വെട്ടിക്കുറക്കാനുള്ള നീക്കം വന്‍ ഗൂഢാലോചനയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ

ഏലിയാമ്മ കോശി (ലില്ലി-83) ഭോപ്പാലില്‍ അന്തരിച്ചു

സാഹിത്യചരിതം (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)

മറിയാമ്മ ജോർജ്ജ് തെക്കേടത്ത് മുംബയിൽ നിര്യാതയായി

2024 ൽ ഹിലരിയും ട്രംപും വീണ്ടും ഏറ്റുമുട്ടാൻ സാധ്യതയെന്ന് ഡിക്ക് മോറിസ് 

ന്യൂയോർക്കിൽ കോവിഡ് കേസുകൾ കുറയുന്നു  (കോവിഡ് വാർത്തകൾ)

മരണത്തിലും പിരിയാതെ…ഫ്ലോറിഡയിൽ ദമ്പതികൾ  ദിവസങ്ങളുടെ വ്യത്യാസത്തിൽ വിടപറഞ്ഞു 

എന്റെ മണവാളനായ മ്ശിഹാ അറിയുന്നതിന് (മില്ലി ഫിലിപ്പ്)

ആ നൂപുരധ്വനി നിലച്ചു, പണ്ഡിറ്റ് ബിര്‍ജു മഹാരാജ് ഇനി ഓര്‍മ്മ (ദുര്‍ഗ മനോജ്)

 പ്രോസിക്യൂഷൻ വിജയം അപായ സൂചന (പി പി മാത്യു)

ഒമിക്രോണ്‍ വ്യാപനം അടുത്ത ആഴ്ചകളില്‍ ശക്തിപ്പെടുമെന്ന് യു.എസ്. സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തി.

ബെത്  ഇസ്രായേല്‍ ജൂതപ്പള്ളി: നാല് പേരെ ബന്ദികളാക്കിയ ഭീകരന്‍ മാലിക് ഫൈസല്‍  കൊല്ലപ്പെട്ടു. രണ്ട് പേര്‍ കസ്റ്റഡിയില്‍

കേരള അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്ടൺ സാരഥികൾ അധികാരമേറ്റു

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലെത്തി 

അറ്റ്‌ലാന്റാ റാപ്പിഡ് ട്രാന്‍സിറ്റ് അതോറിറ്റി ജനറല്‍ മാനേജര്‍ ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യചെയ്തു

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സ്‌കോളര്‍ഷിപ്പ് മായാ പോളിന്

കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ചിക്കാഗോ കിക്കോഫ് ഉജ്ജ്വലമായി

ജിന്‍സന്‍ ഇരിട്ടിയുടെ കഥാസമാഹാരത്തിന്റെ കവര്‍ പേജ് ഗായകന്‍  ജി വേണുഗോപാല്‍ പ്രകാശനം ചെയ്തു 

കേരളാ അസ്സോസിയേഷൻ ഓഫ്‌ ഗ്രേറ്റർ വാഷിംഗ്ടണിന്റെ  റൈസ് എഗൈൻസ്റ് ഹംഗർ ചാരിറ്റി സന്നദ്ധപ്രവർത്തനം

ടെക്‌സാസിലെ ബന്ദിനാടകം: കൊല്ലപ്പെട്ടത് ബ്രിട്ടീഷ്  പൗരൻ 

ഷെരീഫ് അലിയാരുടെ നിര്യാണത്തിൽ മാപ്പ് അനുശോചിച്ചു

അതിജീവനത്തിന്റെ പാതയിൽ സ്ത്രീകൾ സുരക്ഷിതരാണോ? വാൽക്കണ്ണാടി - കോരസനോടൊപ്പം.

അപരാജിതരായ  കന്യാസ്ത്രീകള്‍ക്കൊപ്പമെന്ന്  ഷമ്മി തിലകന്‍

മാർത്തോമാ സഭയിലെ സീനിയർ വൈദീകൻ റവ സി വി ജോർജ് അന്തരിച്ചു; സംസ്കാരം ചൊവ്വാഴ്ച

പാസ്റ്റര്‍ പി.എസ്. തോമസ് (86) അന്തരിച്ചു

ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ പുതുവത്സര കലണ്ടര്‍ പ്രകാശനം ചെയ്തു

അവശ കലാകാരന്മാര്‍ക്ക് ഫൊക്കാനയുടെ സഹായഹസ്തം

ലാനാ: അനിലാൽ ശ്രീനിവാസൻ പ്രസിഡൻ്റ്, ശങ്കർ മന  സെക്രട്ടറി, ഗീതാ രാജൻ ട്രഷറർ

View More