America

മസ്കിറ്റ് ഗ്രോസറി സ്റ്റോർ പാർക്കിംഗ് ലോട്ടിൽ വെടിവയ്പ്, പോലീസ് ഓഫീസർ കൊല്ലപ്പെട്ടു

പി.പി.ചെറിയാൻ

Published

on

മസ്കിറ്റ് ( ഡാളസ്സ്):- മസ്കിറ്റ് ബെൽറ്റ് ലൈനിലുള്ള ആൽബർട്ട്സൺ ഗ്രോസറി സ്റ്റോർ പാർക്കിംഗ് ലോട്ടിൽ ഡിസംബർ 3 വെള്ളിയാഴ്ച ഉണ്ടായ വെടിവെയ്പിൽ പോലീസ് ഓഫീസർ കൊല്ലപ്പെട്ടു. സംഭവശേഷം സ്വയം നിറയൊഴിച്ച പ്രതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാക്കി.
വെള്ളിയാഴ്ച ഉച്ചക്ക് 2 മണിയോടു കൂടി ആയിരുന്നു സംഭവം. രണ്ടു സ്ത്രീകൾ തമ്മിൽ തർക്കം നടക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് മസ്കിറ്റ്  പോലീസ് ഡിപ്പാർട്ട്മെന്റിലെ ഓഫീസർ റിച്ചാർഡ് ലി ഹൂസ്റ്റൺ സ്ഥലത്തെത്തിയത്. പാർക്കിംഗ് ലോട്ടിൽ നിന്നും കാർ നിർത്തി ഇറങ്ങിവരികയായിരുന്ന ഓഫീസർക്കതിരെ ഒരാൾ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിൽ രണ്ടു തവണ വെടിയേറ്റ ഓഫീസറെ ഉടനെ ഡാളസ് ഡൗൺ ടൗണിലെ ബെയ്ലർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായി ല്ല. തുടർന്ന് സ്വയം നിറയൊഴിച്ച് ഗുരുതരമായി പരിക്കേറ്റ പ്രതിയെയും ആശുപത്രിയിലാക്കി. 
സ്ത്രീകളുമായി ബന്ധപ്പെട്ട പുരുഷനാണോ വെടിവെച്ചതെന്ന് വ്യക്തമല്ല.
മസ്കിറ്റ് പോലീസിൽ 21 വർഷമായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു റിച്ചാർഡ് ലീ . നിരവധി ഗുഡ് സർവീസ് അവാർഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മസ്കിറ്റ് പോലീസിൽ കഴിഞ്ഞ 40 വർഷത്തിനുശേഷമാണ് ഡ്യൂട്ടിക്കിടയിൽ ഒരു ഓഫീസർ കൊല്ലപ്പെടുന്നത്.
ഈ സംഭവം നടന്നതിന് ഒരു മൈൽ അകലെയുള്ള ഡോളർ സ്റ്റോർ പാർക്കിംഗ് ലോട്ടിൽ വെച്ച് നിറയൊഴിച്ചതിനെത്തുടർന്ന് ഡോളർ സ്റ്റോർ ഉടമയും മലയാളിയുമായ സാജൻ മാത്യു കൊല്ലപ്പെട്ടിട്ട് രണ്ടാഴ്ച പിന്നിടുന്നതിനിടയിലാണ് മറ്റൊരു വെടിവെയ്പുണ്ടാകുന്നത്. മലയാളികൾ ഉൾപ്പെടെ നിരവധി പേർ തിങ്ങി താമസിക്കുന്ന ഈ പ്രദേശത്ത് ആളുകൾ ഭയപ്പാടോടെയാണിപ്പോൾ കഴിയുന്നത്.

Facebook Comments

Comments

  1. ഇതാണ് അമേരിക്കയുടെ ഇന്നത്തെ സ്ഥിതി. എവിടെപ്പോയൊളിച്ചു മലയാളി ബി എൽ എം കാരെല്ലാം . അമേരിക്കയെ നശിപ്പിക്കാൻ നിങ്ങളൊക്കെ തന്നെ തെരഞ്ഞെടുത്തവർ മൂലം നിങ്ങൾ തന്നെ അനുഭവിക്കും.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പങ്കാളിക്കായുള്ള തിരച്ചില്‍ ഗിന്നസ് ബുക്കില്‍ എത്താനോ ? ( മേരി മാത്യു മുട്ടത്ത്)

മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസിന് (മന്ത്ര) ഉജ്ജ്വല തുടക്കം. ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 2023 ജൂലൈയില്‍.    

കരിപ്പൂര്‍ വിമാനത്താവളം: റണ്‍വേ വെട്ടിക്കുറക്കാനുള്ള നീക്കം വന്‍ ഗൂഢാലോചനയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ

ഏലിയാമ്മ കോശി (ലില്ലി-83) ഭോപ്പാലില്‍ അന്തരിച്ചു

സാഹിത്യചരിതം (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)

മറിയാമ്മ ജോർജ്ജ് തെക്കേടത്ത് മുംബയിൽ നിര്യാതയായി

2024 ൽ ഹിലരിയും ട്രംപും വീണ്ടും ഏറ്റുമുട്ടാൻ സാധ്യതയെന്ന് ഡിക്ക് മോറിസ് 

ന്യൂയോർക്കിൽ കോവിഡ് കേസുകൾ കുറയുന്നു  (കോവിഡ് വാർത്തകൾ)

മരണത്തിലും പിരിയാതെ…ഫ്ലോറിഡയിൽ ദമ്പതികൾ  ദിവസങ്ങളുടെ വ്യത്യാസത്തിൽ വിടപറഞ്ഞു 

എന്റെ മണവാളനായ മ്ശിഹാ അറിയുന്നതിന് (മില്ലി ഫിലിപ്പ്)

ആ നൂപുരധ്വനി നിലച്ചു, പണ്ഡിറ്റ് ബിര്‍ജു മഹാരാജ് ഇനി ഓര്‍മ്മ (ദുര്‍ഗ മനോജ്)

 പ്രോസിക്യൂഷൻ വിജയം അപായ സൂചന (പി പി മാത്യു)

ഒമിക്രോണ്‍ വ്യാപനം അടുത്ത ആഴ്ചകളില്‍ ശക്തിപ്പെടുമെന്ന് യു.എസ്. സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തി.

ബെത്  ഇസ്രായേല്‍ ജൂതപ്പള്ളി: നാല് പേരെ ബന്ദികളാക്കിയ ഭീകരന്‍ മാലിക് ഫൈസല്‍  കൊല്ലപ്പെട്ടു. രണ്ട് പേര്‍ കസ്റ്റഡിയില്‍

കേരള അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്ടൺ സാരഥികൾ അധികാരമേറ്റു

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലെത്തി 

അറ്റ്‌ലാന്റാ റാപ്പിഡ് ട്രാന്‍സിറ്റ് അതോറിറ്റി ജനറല്‍ മാനേജര്‍ ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യചെയ്തു

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സ്‌കോളര്‍ഷിപ്പ് മായാ പോളിന്

കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ചിക്കാഗോ കിക്കോഫ് ഉജ്ജ്വലമായി

ജിന്‍സന്‍ ഇരിട്ടിയുടെ കഥാസമാഹാരത്തിന്റെ കവര്‍ പേജ് ഗായകന്‍  ജി വേണുഗോപാല്‍ പ്രകാശനം ചെയ്തു 

കേരളാ അസ്സോസിയേഷൻ ഓഫ്‌ ഗ്രേറ്റർ വാഷിംഗ്ടണിന്റെ  റൈസ് എഗൈൻസ്റ് ഹംഗർ ചാരിറ്റി സന്നദ്ധപ്രവർത്തനം

ടെക്‌സാസിലെ ബന്ദിനാടകം: കൊല്ലപ്പെട്ടത് ബ്രിട്ടീഷ്  പൗരൻ 

ഷെരീഫ് അലിയാരുടെ നിര്യാണത്തിൽ മാപ്പ് അനുശോചിച്ചു

അതിജീവനത്തിന്റെ പാതയിൽ സ്ത്രീകൾ സുരക്ഷിതരാണോ? വാൽക്കണ്ണാടി - കോരസനോടൊപ്പം.

അപരാജിതരായ  കന്യാസ്ത്രീകള്‍ക്കൊപ്പമെന്ന്  ഷമ്മി തിലകന്‍

മാർത്തോമാ സഭയിലെ സീനിയർ വൈദീകൻ റവ സി വി ജോർജ് അന്തരിച്ചു; സംസ്കാരം ചൊവ്വാഴ്ച

പാസ്റ്റര്‍ പി.എസ്. തോമസ് (86) അന്തരിച്ചു

ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ പുതുവത്സര കലണ്ടര്‍ പ്രകാശനം ചെയ്തു

അവശ കലാകാരന്മാര്‍ക്ക് ഫൊക്കാനയുടെ സഹായഹസ്തം

ലാനാ: അനിലാൽ ശ്രീനിവാസൻ പ്രസിഡൻ്റ്, ശങ്കർ മന  സെക്രട്ടറി, ഗീതാ രാജൻ ട്രഷറർ

View More