news-updates

അബ്ദുൽ റഷീദ് മുസ്ല്യാർ: 14 വർഷമായി വാവര് നടയിലെ കാരണവർ

Published

on

ജാതി മതങ്ങൾക്ക് അതീതമായി മനുഷ്യൻ ഒന്നാണെന്ന സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശമാണ് ശബരിമല സന്നിധാനത്ത് നാം കാണുന്നതെന്ന് വാവര്‌സ്വാമി നടയിലെ കാരണവർ വി.എസ്. അബ്ദുൾ റഷീദ് മുസ്‌ല്യാർ. ശബരിമലയിൽനിന്ന് ഒരുമിച്ചേ മടങ്ങൂ എന്ന് പരസ്പരം ഉറപ്പിച്ച് മുഖാമുഖം ഇരിക്കുന്ന സ്വാമി അയ്യപ്പന്റേയും അമീർ ഖാദി ബഹദൂർ വാവ വാവർ മുസ്ല്യാർ എന്ന വാവർ സ്വാമിയുടേതും സവിശേഷമായ സ്‌നേഹബന്ധമായിരുന്നു.  
ആഴത്തിൽ ചിന്തിച്ചാൽ എല്ലാ മതങ്ങളും ഒന്നാണ്. സ്‌നേഹത്തിന്റെ ഏറ്റവും വലിയ ഭാവങ്ങളാണ് മതങ്ങൾ. അതിലും വലിയ സ്‌നേഹത്തിന്റെ ഭാവങ്ങളാണ് ദൈവങ്ങൾ. മറ്റ് മതത്തെ പറ്റി, അതിന്റെ ആചാര മര്യദകളെ കുറിച്ച് ആഴത്തിൽ പഠിച്ച് മനസ്സിലാക്കി സംസാരിച്ചാൽ, ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടാവില്ല-അദ്ദേഹം പറഞ്ഞു. ഭിഷഗ്വരനും മാന്ത്രികനുമായിരുന്ന വാവരുടെ എരുമേലി വായിപൂരിലെ വെട്ടിപ്ലാക്കൽ കുടുംബത്തിന്റെ കാരണവരാണ് ഇദ്ദേഹം. കഴിഞ്ഞ 14 വർഷമായി വാവർ നടയിൽ തീർഥാടകർക്ക് വാവരുടെ പ്രസാദവും അനുഗ്രഹവും നൽകുന്നു. അറുപതിലേറെ വർഷമായി അദ്ദേഹം സ്ഥിരമായി ശബരിമലയിൽ എത്തുന്നു.
 
വാവരുടെ പ്രസാദം കുരുമുളകും കൽക്കണ്ടവും ഏലയ്ക്കയും ജീരകവും ചുക്കും അരി വറുത്തുപൊടിച്ചതും ചേർത്ത ഔഷധമാണ്. ഭസ്മവും ജപിച്ച ഉറുക്കും വാവർ നടയിൽ നൽകുന്നു. തീർഥാടകർ കുരുമുളകും നവധാന്യങ്ങളും കൽക്കണ്ടവും കാണിക്കയായി ഇവിടെ അർപ്പിക്കുന്നു. എന്നെ കാണാൻ വരുന്നവർ വാവരെ കണ്ടിട്ടേ മടങ്ങാവൂ എന്ന അയ്യപ്പന്റെ നിർദേശമാണ് ഭക്തർ പാലിക്കുന്നത്. എരുമേലി വാവര് പള്ളിയിൽ ദർശനം നടത്തുന്നത് ശബരിമല തീർഥാടനത്തിന്റെ ഭാഗമാണ്.
എൻ. റിയാസ് മുസ്‌ല്യാർ, നൗഷദ മുസ്‌ല്യാർ, നാസിം മുസ്‌ല്യാർ എന്നിവരാണ് അബ്ദുൾ റഷീദ് മുസ്‌ല്യാരുടെ സഹായികളായി വാവര് നടയിലുള്ളത്.
 
ചിത്രം: ശബരിമല സന്നിധാനത്തെ വാവര് നടയിൽ കാരണവർ വി.എസ്. അബ്ദുൾ റഷീദ് മുസ്‌ല്യാർ തീർഥാടകർക്ക് പ്രസാദം നൽകുന്നു

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

യുപിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ തൗക്കീര്‍ റാസാ ഖാന് കോണ്‍ഗ്രസ് പിന്തുണ

ടെലിപ്രോംപ്റ്റര്‍ പണിമുടക്കി ; മോദി പ്രസംഗം നിര്‍ത്തി ; പരിഹസിച്ച് രാഹുല്‍ ഗാന്ധി

ജാഗ്രത ; വര്‍ക്കലയില്‍ കോവിഡ് സ്ഥിരീകരിച്ച നഴ്സിംഗ് ഓഫീസര്‍ മരിച്ചു

തൃശൂരില്‍ മയക്കുമരുന്നുമായി മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ പിടിയില്‍

പാലക്കാട് വീണ്ടും പുലി ഇറങ്ങി; വളര്‍ത്തുനായയെ ആക്രമിച്ചു

കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു; 16 പേര്‍ക്ക് പരിക്ക്

കോട്ടയം കൊലപാതകം ; മരണത്തിന് മുമ്പ് ഷാന്‍ നേരിട്ടത് അതിക്രൂരപീഡനം

കൊറോണ  ആഗോള അതിസമ്പന്നരെ ഇരട്ടി അതിസമ്പന്നരാക്കി: ഓക്‌സ്ഫം റിപ്പോര്‍ട്ട്

മോന്‍സന്റെ  വ്യാജ പുരാവസ്തുക്കളിലും ഒറിജിനല്‍ എന്ന് ആര്‍ക്കിയോളജികല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ

ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്

ജനാഭിമുഖ കുര്‍ബാനയ്ക്കായി നിരാഹാരം അനുഷ്ഠിക്കുന്നവരെ ബിഷപ്പുമാര്‍ സന്ദര്‍ശിച്ചു

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

ആയുധമെടുക്കാം കൊന്നു തള്ളാം ; കോണ്‍ഗ്രസിന്റെ ടാഗ് ലൈന്‍ മാറ്റണമെന്ന് എ.എ. റഹീം

വിചാരണ പൂര്‍ത്തിയാകും വരെ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍

കണ്ണൂരില്‍ യുവാവ് സൂപ്പര്‍ മാര്‍ക്കറ്റ് അടിച്ചു തകര്‍ത്തു; ചോക്ലേറ്റുമായി ഇറങ്ങിപ്പോയി.

 പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ തിയ്യതി മാറ്റി ; ഫെബ്രുവരി 20 ന്

ഗുണ്ടകള്‍ അഴിഞ്ഞാടുന്നു ; നിയന്ത്രണം സിപിഎമ്മിന് ; ആഞ്ഞടിച്ച് വി.ഡി. സതീശന്‍

പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു ; ഓര്‍മ്മയായത് കഥക് കലാരൂപത്തെ ലോകവേദിയിലെത്തിച്ച ഇതിഹാസം

എന്റെ പൊന്നുമോനെ തിരിച്ചു തരുവോ .... പോലീസിന്റെ ഗുരുതര വിഴ്ചയെന്ന് ഷാനിന്റെ അമ്മ

ഞാനൊരാളെ തീര്‍ത്തു ; കാപ്പ ചുമത്തിയ ഗുണ്ട പോലീസ് സ്‌റ്റേഷന് മുന്നില്‍ അട്ടഹസിച്ചതിങ്ങനെ

കോവിഡ് ക്ലസ്റ്ററില്‍ ഗാനമേള നടത്തി സിപിഎം ; നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില

നടിയെ ആക്രമിച്ച കേസ് : പുനര്‍ വിസ്താരത്തിന് അനുമതിയില്ല

യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു ; സംഭവം ഉത്തരേന്ത്യയിലല്ല കോട്ടയത്ത് 

ക്രിസ്മസ് - പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചത് കുടയംപടി ഒളിപ്പറമ്പില്‍ സദന്.

സിനഡാന്തര സര്‍ക്കുലര്‍ കേവലം സമ്മര്‍ദ്ദതന്ത്രം മാത്രമെന്ന് എറണാകുളം അതിരൂപതാ സംരക്ഷണ സമിതി 

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  - ഞായറാഴ്ച (ജോബിന്‍സ്)

മമ്മൂട്ടി കോവിഡ് പോസിറ്റിവ് ; സിബിഐ 5 ചിത്രീകരണം നിര്‍ത്തിവച്ചു

കെ. റെയില്‍ ഡിപിആര്‍ അന്തിമമല്ലെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍

സിപിഎമ്മുകാര്‍ മരണത്തിന്റെ വ്യാപാരികളാണെന്ന് വി.ഡി. സതീശന്‍

View More