കാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ ക്രിസ്മസ് കരോൾ ഡിസംബർ 11 ശനിയാഴ്ച
Published on 06 December, 2021
കാൽഗറി: കാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ ക്രിസ്മസ് കരോൾ സർവീസ് 2021 ഡിസംബർ 11 ശനിയാഴ്ച വൈകുന്നേരം 7:00 PM (MST) പള്ളിയിൽ നടത്തപ്പടുന്നതാണ്. തത്സമയം തന്നെ പ്രോഗ്രാമിന്റെ ലൈവ് കാൽഗറി പള്ളിയുടെ YouTube ചാനൽ വഴിയും കാണാവുന്നതാണ്. ആൽബെർട്ട കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും സർവീസ് നടത്തപ്പെടുന്നത്.
കാൽഗറി ആംഗ്ലിക്കൻ ഭദ്രാസന അധിപൻ ആർച്ച്ബിഷപ്പ് ഗ്രെഗോറി കേർ-വിൽസൺ മുഖ്യ അതിഥിയായി പങ്കെടുത്ത് സന്ദേശം നൽകുകയും ചെയ്യുന്നതായിരിക്കും. കാൽഗറി ഇടവക കൊയർ മെംബേർസ് നേതൃത്വം നൽകുന്ന കരോൾ സംഗീത വിരുന്നും മറ്റു സ്പെഷ്യൽ പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നതാണ്.
കാൽഗറി മാർത്തോമാ ഇടവക യൂട്യൂബ് ചാനൽ: www.youtube.com/channel/UCbtWo_38hkh8eJJ5yi9VR2Q
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല