Image

ഇന്റര്‍നാഷണല്‍ കരോള്‍ ഗാന മത്സരം: ഡിസംബര്‍ 22 വരെ രജിസ്റ്റര്‍ ചെയ്യാം

Published on 12 December, 2021
 ഇന്റര്‍നാഷണല്‍ കരോള്‍ ഗാന മത്സരം: ഡിസംബര്‍ 22 വരെ രജിസ്റ്റര്‍ ചെയ്യാം


ലണ്ടന്‍: കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന ഇന്റര്‍നാഷണല്‍ കരോള്‍ ഗാന മത്സരത്തിലേക്ക് ( ഓണ്‍ലൈന്‍- സോളോ & ഗ്രൂപ്പ്) രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. രജിസ്‌ട്രേഷന്‍ തീയതി ഡിസംബര്‍ 22 വരെ നീട്ടി. കൂടുതല്‍ ടീമുകള്‍ക്ക് പങ്കെടുക്കാനും വീഡിയോ റെക്കോര്‍ഡ് ചെയ്യാനുമുള്ള സമയം ലഭിക്കുന്നതിനു വേണ്ടിയാണ് സമയം നീട്ടിയത്.

കരോള്‍ ഗാന മത്സരത്തിന് വിവിധ രാജ്യങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളം ഉള്‍പ്പെടെയുള്ള ഏതു ഭാഷയിലുള്ള കരോള്‍ വേണ്ടിയാണിത്. ഗാനങ്ങളും ആലപിക്കാം. സോളോ, ഗ്രൂപ്പ് തലങ്ങളിലാണ് മത്സരങ്ങള്‍. ഏതു രാജ്യത്തു നിന്നുള്ളവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

ഡിസംബര്‍ 22 വരെ രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്നതാണ്. റെക്കോഡ് ചെയ്ത വീഡിയോകള്‍ ഡിസംബര്‍ 30 വരെയും സ്വീകരിക്കുന്നതാണ്.വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും കലാഭവന്‍ ലണ്ടന്‍ സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. മത്സരത്തില്‍ പങ്കാളികളാകുന്നവരെല്ലാം കലാഭവന്‍ ലണ്ടന്റെ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായിരിക്കും.


തിരഞ്ഞെടുക്കപ്പെടുന്ന സോളോ/ഗ്രൂപ്പ് പെര്‍ഫോമന്‍സുകള്‍, 2022 ജനുവരി 9ന് കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഫേസ്ബുക് പേജില്‍ നടക്കുന്ന ലൈവ് ഗ്രാന്‍ഡ് ഫിനാലെയില്‍ അവതരിപ്പിക്കപ്പെടും.

ഇന്റര്‍നാഷണല്‍ കരോള്‍ ഗാന മത്സരം ഗ്രൂപ്പ് തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനം : 1,00,000 രൂപ രണ്ടാം സമ്മാനം : 50,000 രൂപ മൂന്നാം സമ്മാനം : 25,000 രൂപ സോളോ തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനം : 50,000 രൂപ രണ്ടാം സമ്മാനം : 25,000 രൂപ മൂന്നാം സമ്മാനം : 10,000 രൂപ.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും +44 7841613973 എന്ന വാട്ട്‌സ്ആപ്പ് നന്പറിലോ kalabhavanlondon@gmail.comഎന്ന ഈമെയിലിലോ കലാഭവന്‍ ലണ്ടന്‍ ടീം അംഗങ്ങളുമായി ബന്ധപ്പെടുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക