Image

ഒമിക്രോണ്‍ വകഭേദത്തിന് തീവ്രത കുറവ്

Published on 14 December, 2021
 ഒമിക്രോണ്‍ വകഭേദത്തിന് തീവ്രത കുറവ്


ജനീവ: തീവ്ര വ്യാപന ശേഷിയുണ്ടെങ്കിലും കൊറോണവൈറസിന്റെ ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റയോളം അപകടകാരിയല്ലെന്ന് സൂചന. യൂറോപ്പില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച്, ഒമിക്രോണ്‍ ബാധിതരില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് പ്രകടമാകുന്നതെന്ന് ദക്ഷിണാഫ്രിക്കയിലെ ഡോക്ടര്‍മാര്‍ പറയുന്നു.

വ്യാപനശേഷി അതിവേഗമാണെങ്കിലും ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ ബാധിച്ചവരില്‍ ആര്‍ക്കും ഗുരുതര ലക്ഷണങ്ങളില്ല. ആരെയും ആശുപത്രിയില്‍ കിടത്തി ചികിത്സിപ്പിച്ചിട്ടില്ല. പ്രാഥമിക ചികിത്സ നല്‍കി എല്ലാവരെയും വീടുകളിലേക്ക് അയക്കുകയാണ് ചെയ്തത്. അവര്‍ക്ക് വീട്ടില്‍ തന്നെ രോഗം കൈകാര്യം ചെയ്യാനാകുമെന്നും 10 മുതല്‍ 14 ദിവസത്തെ ക്വാറന്റീന്‍ കാലയളവില്‍ രോഗം ഭേദമാകുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കോവിഡ് ഗുരുതരമാകാനിടയുള്ള പ്രായമായ രോഗികളും ആരോഗ്യപ്രശ്‌നങ്ങളുള്ളവരും ഇക്കൂട്ടത്തില്‍പെടും.


ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക