Image

യുകെയിലെ കലാകാരന്‍മാര്‍ ചേര്‍ന്നൊരുക്കുന്ന തിരുപ്പിറവി ഗാനം 'പൊന്‍താരകം'

Published on 20 December, 2021
 യുകെയിലെ കലാകാരന്‍മാര്‍ ചേര്‍ന്നൊരുക്കുന്ന തിരുപ്പിറവി ഗാനം 'പൊന്‍താരകം'


ലണ്ടന്‍: ക്രിസ്മസ് രാവുകള്‍ക്കു ഉണര്‍വേകാന്‍ യു കെ യില്‍ നിന്നുള്ള കലാകാരന്‍മാര്‍ ചേര്‍ന്ന് തിരുപ്പിറവി വിളിച്ചോതുന്ന ഗാനവുമായി എത്തുകയാണ്. നിഷ സുനിലിന്റെ വരികള്‍ക്ക് പ്രശസ്ത സംഗീത സംവിധായകന്‍ സന്തോഷ് നന്പ്യാര്‍ ഈണം നല്‍കിയിരിക്കുന്ന 'പൊന്‍താരകം' എന്ന ഈ ക്രിസ്മസ് ആല്‍ബം ആലപിചിരിക്കുന്നത് മഴവില്‍സംഗീതത്തിന്റെ സാരഥികളായ അനീഷ് ജോര്‍ജും ടെസ്സ്‌മോള്‍ ജോര്‍ജും ചേര്‍ന്നാണ്.


എജി പ്രൊഡക്ഷന്‍ , സുനില്‍ രവീന്ദ്രന്‍ എന്നിവരാണ് ഈ ആല്‍ബം നിര്‍മിച്ചിരിക്കുന്നത്.ഈ മഹാമാരികാലത്തും പ്രീതീക്ഷ കൈവിടാതെ പ്രത്യാശയോടെ ക്രിസ്തുമസിനെ വരവേല്‍ക്കുവാനായി ഒരുങ്ങിയിരിക്കുന്ന ഓരോ മലയാളിക്കുമായി പൊന്‍താരകം പ്രാര്‍ഥനയോടെ സമര്‍പ്പിക്കുന്നു.


സാബു ചൂണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക