Image

വി. യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിനു ഭക്തിനിര്‍ഭരമായ സമാപനം

Published on 20 December, 2021
വി. യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിനു ഭക്തിനിര്‍ഭരമായ സമാപനം

ഡബ്ലിന്‍: അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭയില്‍ കഴിഞ്ഞ ഒരുവര്‍ഷമയി നടന്നുവരുന്ന വി. യൗസേപ്പിതാവിനോടുള്ള പ്രാര്‍ഥനാ പരിപാടി ന്ധസാദര' ത്തിന്റെ സമാപനം 'പാട്രിസ് കോര്‍ദേ 'പിതൃഹൃദയത്തോടെ- സൂം മീറ്റിംഗിലൂടെ നടന്നു. അയര്‍ലന്‍ഡ് നാഷണല്‍ പിതൃവേദിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് സന്ദേശം നല്‍കി. കുടുംബങ്ങളുടെ പാലകനായ വിശുദ്ധ യൗസേപ്പിതാവിനെ നമ്മുടെ ജീവിതത്തില്‍ മാതൃകയാക്കണമെന്ന് ബിഷപ്പ് ഉദ്‌ബോദിപ്പിച്ചു. സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബ ജീവിതം നയിക്കുന്നതിനും, കുടുംബത്തിന്റെ കെട്ടുറപ്പിനും കുടുംബ മൂല്യങ്ങള്‍ക്ക് ഇന്നത്തെ തലമുറ കൊടുക്കേണ്ട പ്രാധാന്യത്തെ പിതാവ് തന്റെ സന്ദേശത്തില്‍ ഊന്നിപ്പറഞ്ഞു.

സീറോ മലബാര്‍ ചര്‍ച്ച് നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലെമന്റ് പാടത്തിപറന്പില്‍ ആമുഖപ്രസംഗം നടത്തി. യൗസേപ്പിതാവിനോടുള്ള നൊവേനക്കും തിരുകര്‍മ്മങ്ങള്‍ക്കും റവ. ഡോ. ജോസഫ് കറുകയില്‍ കാര്‍മ്മികനായിരുന്നു.

പിതൃവേദി നാഷണല്‍ ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, കാറ്റിക്കിസം ഡയറക്ടര്‍ ഫാ. റോയി വട്ടക്കാട്ട്, പിതൃവേദി നാഷണല്‍ പ്രസിഡന്റ് തോംസണ്‍ തോമസ്, വൈസ് പ്രഡിഡന്റ് രാജു കുന്നക്കാട്ട്, സെക്രട്ടറി ഫ്രാന്‍സിസ് ജോസഫ് എന്നിവര്‍ സംസാരിച്ചു.


വടക്കന്‍ അയര്‍ലന്‍ഡിലേയും റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിലേയും വിവിധ കുര്‍ബാന സെന്ററുകളില്‍നിന്ന് നാനൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

തിരുകുടുംബ പാലകനായ വിശുദ്ധ യൗസേപ്പിതാവിനെ സാര്‍വത്രിക സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചതിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2021 വര്‍ഷം യൗസേപ്പിതാവിനു സമര്‍പ്പിച്ചു. ന്ധപാട്രിസ് കോര്‍ഡ്' എന്നപേരില്‍ അപ്പസ്‌തോലിക കത്തും മാര്‍പാപ്പ പുറത്തിറക്കി. പരിശുദ്ധ കന്യകാ മറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ 2020 ഡിസംബര്‍ 8 മുതല്‍ ആരംഭിച്ച യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന്റെ ഭാഗമായി ഒട്ടേറെ പരിപാടികളാണ് അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭയില്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ ഒരുവര്‍ഷമായി എല്ലാ ബുധനാഴ്ചയും വൈകിട്ട് ന്ധസാദരം' എന്നപേരില്‍ സംഘടിപ്പിച്ച സൂം കൂട്ടായ്മയില്‍ യൗസേപ്പിതാവിനോടുള്ള നൊവേനയും പ്രത്യേക പ്രാര്‍ഥനകളും നടത്തി.

ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക