Image

ക്രിസ്മസിന്റെ ശാന്തിയില്‍ പ്രഭ വിതറി 'പാതിരാ നക്ഷത്രമേ' ഗാനം പ്രേക്ഷകരുടെ മനം കവരുന്നു

Published on 25 December, 2021
ക്രിസ്മസിന്റെ ശാന്തിയില്‍ പ്രഭ വിതറി 'പാതിരാ നക്ഷത്രമേ' ഗാനം പ്രേക്ഷകരുടെ മനം കവരുന്നു


ബെര്‍ലിന്‍: സംഗീതലോകത്ത് എന്നും പുതുമയുടെ നറുമണം വിതറി കഴിഞ്ഞ 33 വര്‍ഷമായി മ്യൂസിക് ആല്‍ബങ്ങള്‍ നിര്‍മിച്ച് തനതായ വ്യക്തിമുദ്രപതിപ്പിച്ച കുന്പിള്‍ ക്രിയേഷന്‍സ് അണിയിച്ചൊരുക്കിയ ഇക്കൊല്ലത്തെ ക്രിസ്മസ് ആല്‍ബം 'പാതിരാ നക്ഷത്രമേ' പ്രേക്ഷകരുടെ മനം കവരുന്നു.

കഴിഞ്ഞ ദിവസമാണ് പാതിരാ നക്ഷത്രമേ കുന്പിള്‍ ക്രിയേഷന്‍സ് യുട്യൂബിലൂടെ റിലീസ് ചെയ്തത്. ക്രിസ്തീയ സംഗീത ലോകത്തെ പ്രശസ്തനായ ഫാ. ജി.റ്റി ഊന്നുകല്ലില്‍ രചന നിര്‍വഹിച്ച ഗാനത്തിന് സ്വര്‍ഗീയ സംഗീതത്തില്‍ ഈണമൊരുക്കിയത് കെപിഎസി ജോണ്‍സണ്‍ മാസ്‌റററാണ്. വില്‍സണ്‍ പിറവത്തിന്റെ ആലാപന രുചിയില്‍ ഈ ഗാനം ശ്രോതാക്കള്‍ നെഞ്ചിലേറ്റി.

ക്രിസ്മസിന്റെ സന്തോഷം സംഗീതത്തില്‍ ചാലിച്ച് പോയ വര്‍ഷങ്ങളില്‍ ജനഹൃദയങ്ങളില്‍ ഇടംനേടിയ ജോസ് കുന്പിളുവേലില്‍ രചിച്ച് ഷാന്റി ആന്റണി അങ്കമാലി ഈണം നല്‍കി ശ്രേയക്കുട്ടി ആലപിച്ച ഇന്നുപിറന്നാള്‍, പൊന്നുപിറന്നാള്‍ ഉണ്ണിയേശുവിന്‍ പിറവിത്തിരുനാള്‍, സിസിലി ആലപിച്ച സ്‌നേഹത്തിന്‍ കതിരൊളിയായ്, വചനത്തിന്‍ നിറകുടമായ് എന്ന ഗാനവും ജോജി ജോണ്‍സിന്റെ സംഗീത സംവിധാനത്തില്‍ ശ്രേയജയദീപിന്റെ ആലാപന മികവില്‍ ബേത്‌ലഹേമില്‍ പുല്‍ക്കൂട്ടില്‍, ഉണ്ണിയേശു പിറന്നല്ലോ എന്ന ഗാനവും കാലങ്ങള്‍ കഴിയുന്തോറും യുട്യൂബിലൂടെ കൂടുതല്‍ ആസ്വാദകരുടെ ഹൃദയതാളങ്ങളില്‍ നിറയുന്‌പോള്‍ കുന്പിള്‍ ക്രിയേഷന്‍സ് എല്ലാവര്‍ക്കും ക്രിസ്മസിന്റെ ആശംസകളും നേരുകയാണ്.


പാതിരാനക്ഷത്രമേ എന്ന ഗാനം ആസ്വദിയ്ക്കുവാന്‍ ഇവിടെ ക്‌ളിക് ചെയ്യുക.

https://youtu.be/rMFkZVv9tZI

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക