Image

അയര്‍ലന്‍ഡില്‍ ക്രിസ്മസ് ദീപ്തി പടര്‍ത്തി 'പൊന്‍താരകിരണം'

Published on 27 December, 2021
അയര്‍ലന്‍ഡില്‍ ക്രിസ്മസ് ദീപ്തി പടര്‍ത്തി 'പൊന്‍താരകിരണം'


ഡബ്ലിന്‍: അയര്‍ലന്‍ഡിന്റെ കൊച്ചുഗായകന്‍ ആദില്‍ അന്‍സാറും കൂട്ടുകാരും ചേര്‍ന്നൊരുക്കിയ ക്രിസ്മസ് കാരള്‍ ഗാനം 'പൊന്‍ താരകിരണം' പ്രശസ്ത പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന്‍, ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

ആദിലിന്റെ മനോഹരമായ ശബ്ദത്തില്‍ പിറന്ന ഗാനത്തിന്റെ ഹൃദയസ്പര്‍ശിയായ വരികള്‍ എഴുതിയിരിക്കുന്നത് സാം പ്ലാവൂരാണ്. പവിത്രന്‍ ആമച്ചല്‍ ഈണം പകര്‍ന്ന് ബ്രൈറ്റ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ പുറത്തിറങ്ങിയിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടികഴിഞ്ഞിരിക്കുന്നു.

ആദില്‍ അന്‍സാറിന്റെ യൂട്യൂബ് ചാനലില്‍ കൂടിയാണ് 'പൊന്‍ താരകിരണം' റിലീസ് ചെയ്തിരിക്കുന്നത്.

ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക