Image

എഴുത്തുകാരുടെ തലച്ചോർ വിറ്റ് കാശാക്കില്ല; എങ്ങനെ ആമസോണിൽ പുസ്തകം  പ്രസിദ്ധീകരിക്കാം? (കാരൂർ സോമൻ, ലണ്ടൻ)

Published on 30 December, 2021
എഴുത്തുകാരുടെ തലച്ചോർ വിറ്റ് കാശാക്കില്ല; എങ്ങനെ ആമസോണിൽ പുസ്തകം  പ്രസിദ്ധീകരിക്കാം? (കാരൂർ സോമൻ, ലണ്ടൻ)

ഞാൻ ഇവിടെ അടയാളപ്പെടുത്തുന്നത് സ്വദേശ - വിദേശ എഴുത്തുകാരെ കാല കാലങ്ങളിലായി ചുഷണം ചെയ്തു ജീവിക്കുന്ന വലിയൊരു വിപത്തിനെപ്പറ്റിയാണ്. അതിലെ കക്ഷികൾ കേരളത്തിലെ പ്രസാധകരും കപട മുഖമുള്ള പ്രസാധകരുമാണ്.  നാനാ രാജ്യങ്ങളിൽ പാർക്കുന്ന പ്രവാസി എഴുത്തുകാരന് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന സാഹിത്യ സംസ്കാരം  മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി ഇന്നുവരെ കൈവന്നിട്ടില്ല.

പ്രവാസി എഴുത്തുകാരന്റെ സാഹിത്യ സൃഷ്ഠികൾ വരുമ്പോൾ നമ്മുടെ നാട്ടിലെ പ്രസാധകർക്ക് അമിത സന്തോഷമാണ്. നിലവാരമില്ലാത്തതും അവർ പുസ്തകമാക്കി കൊടുക്കും. പ്രസാധകൻ ലക്‌ഷ്യം വെക്കുന്നത് പ്രവാസിയുടെ പോക്കറ്റിന്റ കനമാണ്. കനമുണ്ടെങ്കിൽ കാര്യം നടക്കും. എന്റെ അറിവിൽ മുൻ കാലങ്ങളിൽ രാഷ്ട്രീയ നേതാവിന്റെ പിറകെ പുസ്തകമിറക്കാൻ   സർഗ്ഗ പ്രതിഭകൾ സഞ്ചരിച്ചതായി അറിവില്ല. ഇന്ന് പലരും അവരുടെ പിറകെയാണ്.  കാലത്തിനും വരും കാലദോഷം എന്നല്ലാതെ എന്ത് പറയാൻ.  

ഒരു പ്രസാധകനെ സമീപിച്ചാൽ ആദ്യം അവരുടെ സ്വാധിനം വഴി വാങ്ങിയ സർക്കാർ പുരസ്‌കാരങ്ങൾ, സ്ഥാപനത്തിന്റെ പ്രത്യയ ശാസ്ത്രം, സ്ഥാപനത്തിന്റ വലുപ്പം, അന്തസ്സ്, ആഭിജാത്യം, മാമൂൽ എല്ലാം വിസ്തരിച്ചു പറയും. ആ വാചകമടിയിൽ  പ്രവാസി എഴുത്തുകാരൻ  മയങ്ങി വീഴുന്നു.  പേരിനും പെരുമക്കും വേണ്ടി പുരസ്കാരങ്ങൾ വാങ്ങുന്നതുപോലെ  വൻ തുകകൾ കൊടുത്തു പുസ്തകങ്ങൾ പ്രസിദ്ധികരിക്കുന്നു.

കപട പ്രസാധകർ ആയിരം പുസ്തകങ്ങളുടെ പണം വാങ്ങി ഇരുന്നൂറ് മുന്നൂറ് എണ്ണം അച്ചടിപ്പിക്കുന്നു. നൂറു കോപ്പികൾ എഴുത്തുകാരന് കൊടുക്കുന്നു. അവർ പറയുന്നത് എഴുത്തുകാരന്  വേദവാക്യ൦.. അങ്ങനെ സ്വദേശ വിദേശ രാജ്യങ്ങളിൽ വഞ്ചിക്കപ്പെട്ട എഴുത്തുകാർ ധാരാളമാണ്.    

പ്രമുഖ പ്രസാധകരുടെ കാര്യമെങ്കിൽ  അകത്തെ കാഴ്ചകളല്ല പുറത്തെ കാഴ്ച്ചകൾ. അവരുടെ കാല്പനികമൊഴികളിൽ സാഹിത്യ വിപ്ലവം നിറച്ചിരിക്കും.  മധുര മൊഴികൾ ധാരാളമായി വിളമ്പി തരും. കാണാകാഴ്ചകൾ കണ്ടിരിക്കുന്നതുപോലെ എഴുത്തുകാരൻ അതിൽ മയങ്ങി വീഴുന്നു.

നൂറു രൂപ വിലയുള്ള ഒരു പുസ്തകത്തിന് എഴുത്തുകാരന് കൊടുക്കുന്നത് പത്തു് ശതമാനം റോയൽറ്റി അല്ലെങ്കിൽ കമ്മീഷൻ.  തൊണ്ണൂറു രൂപ പ്രസാധകന്റെ കീശയിൽ. ഞാൻ സാഹിത്യ പ്രവർത്തക സഹകരണ സംഘവുമായി സർദാർ പട്ടേലിന്റ ജീവചരിത്ര കരാർ ഒപ്പിട്ടു. അവർ എന്റെ ധാരാളം പുസ്തകങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്.  

ഈ ചുഷണം മനസ്സിലാക്കിയതുകൊണ്ടാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന   കെ.പി.ആമസോൺ പബ്ലിക്കേഷൻ വഴി പുസ്തകമിറക്കിയത്.  ലണ്ടനിൽ ഇരുന്ന് അമേരിക്കയിലെ ആമസോൺ ലുലു വഴിയും കേരളത്തിലിരുന്ന് ആമസോൺ ഓഷ്യൻ വഴിയും സർദാർ പട്ടേലിന്റെ പുസ്തകം വാങ്ങി.

സർദാർ പട്ടേൽ അടക്കം   എന്റെ പുസ്തകങ്ങൾ ആമസോണിൽ മാത്രമല്ല പ്രഭാത് ബുക്സിലും ലഭ്യമാണ്.  ആമസോൺ വഴിയിറങ്ങിയ എന്റെ യാത്ര വിവരണങ്ങൾ "കണ്ണിന് കുളിരായി" (ഫ്രാൻസ്), "കാഴ്ച്ചകകൾക്കപ്പുറം" (ഇറ്റലി), "കാലം മായ്ക്കാത്ത പൈതൃക കാഴ്ചകൾ" (ഇംഗ്ലണ്ട്), "കുഞ്ഞിളം ദീപുകൾ" (ഫിൻലൻഡ്‌), "കന്യാസ്ത്രീ കാക്കകളുടെ നാട്" (ആഫ്രിക്ക), "കാലത്തിന്റെ കണ്ണാടി" (കഥകൾ), കന്യാസ്ത്രീ കാർമേൽ (നോവൽ), "The Dove and the Devils"  (ഇംഗ്ലീഷ് നോവൽ ), "The Kindled Tales" (Stories),  മറ്റ് പല പുസ്തകങ്ങളും  രണ്ടിടങ്ങളിലും   ലഭ്യമാണ്.  

കൂടുതൽ പുസ്തകകങ്ങൾ വേണമെങ്കിൽ  വളരെ ചുരുങ്ങിയ നിരക്കിൽ  എത്ര   പുസ്തകകങ്ങൾ നൽകാനും കെ.പി. ആമസോൺ പബ്ലിക്കേഷന് സംവിധാനങ്ങളുണ്ട്.  കേരളത്തിലെ മിക്ക പ്രസാധകരും എഴുത്തുകാരന് പത്തു് ശതമാനം റോയൽറ്റി കൊടുക്കുമ്പോൾ ലോകമെങ്ങും വിറ്റഴിക്കപ്പെടുന്ന ആമസോൺ എടുക്കുന്ന  കമ്മീഷൻ മുപ്പത്  ശതമാനമാണ്. എഴുപത് ശതമാനം എഴുത്തുകാരന്റെ അക്കൗണ്ടിലേക്ക് കൊടുക്കുന്നു. എല്ലാം മാസവും വില്പനയുടെ കണക്കുകളും കൊടുക്കുന്നു. കേരളത്തിൽ നടക്കുന്ന ചുഷണം പാശ്ചാത്യ സാഹിത്യ ലോകത്തു് നടക്കാറില്ല.

ലോക പുസ്തക വിപണിയിൽ മുന്നിൽ നിൽക്കുന്ന ആമസോൺ എഴുത്തുകാരന് കൊടുക്കുന്ന നേട്ടങ്ങൾ പലതാണ്.  

നമ്മുടെ എഴുത്തുകാർക്ക് ആധുനിക ആമസോൺ   സംവിധാനങ്ങളെപ്പറ്റി യാതൊരു അറിവുമില്ല. അതിനാൽ അവരുടെ വിലപ്പെട്ട പുസ്തകങ്ങൾ ചിതലരിച്ചു പോകുന്നു. നമ്മുടെ പരമ്പരാഗത വിശ്വാസംപോലെ ചില  പ്രസാധകർ അവരെ ചങ്ങലയിൽ ബന്ധിച്ചിരിക്കുന്നു. ഈ പ്രസാധകർ ആഗോള ഭീമനായ ആമസോണിന് അർഹമായ സ്ഥാനം കൊടുക്കാത്തത് അവരുടെ കീശയിൽ പണം വീഴില്ല എന്നറിഞ്ഞുകൊണ്ടാണ്.  

കേരളത്തിൽ സ്വദേശ- വിദേശ   പാവപ്പെട്ട എഴുത്തുകാരൻ ഉറങ്ങാതെ കഷ്ടപ്പെട്ട്  എഴുതിയുണ്ടാക്കുന്നതിന്റ ഗുണഭോക്താക്കൾ പ്രസാധകരാണ്‌.  സ്വന്തമായി ഒരു കൂരപോലുമില്ലാതിരുന്ന പല പുസ്തക കച്ചവടക്കാരും ഇന്ന് മണിമാളികകളിൽ താമസിക്കുന്നു. അവർ പ്രസാധന രംഗത്തെ മുതലാളിമാരായി അറിയപ്പെടുന്നു.   പല പ്രസാധകരും സർക്കാരും, ചില മാധ്യമ-ചാനലുകളുമായി കൈകോർത്തു് പുരസ്കാരങ്ങളടക്കമുള്ളതിൽ ആസൂത്രിതമായ നീക്കങ്ങളാണ്  നടത്തുന്നത്.  സർഗ്ഗധനരായ എഴുത്തുകാരെ മാത്രമല്ല പ്രവാസി എഴുത്തുകാരേയും പുറം തള്ളുന്നു.  

കേരള സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ മുൻപുണ്ടായിരുന്ന ജന്മി-കുടിയാൻ-പ്രസാധക  തീണ്ടലും തൊടീലുമാണ് നടക്കുന്നത്. ഡോ.സുകുമാർ ആഴിക്കോടിന് ശേഷം സാഹിത്യ സാംസ്കാരിക   രംഗത്ത് നടക്കുന്ന അനീതി ചോദ്യം ചെയ്യാൻ തലച്ചോറുള്ള എഴുത്തുകാരില്ല. ഉള്ളവരാകട്ടെ സംസ്ഥാന-കേന്ദ്ര അപ്പ കഷണം കിട്ടാനായി അധികാരികൾക്ക് മുത്തും കൊടുത്തു് ഓമനിക്കുന്നവരാണ്.  കേരളത്തിൽ കഴിഞ്ഞ ഇരുപത്തഞ്ചു് വർഷങ്ങളിലെ  പുരസ്‌ക്കാര പട്ടിക പരിശോധിച്ചാൽ രാഷ്ട്രീയ പാർട്ടികളുടെ പങ്കും എഴുത്തുകാരുടെ പങ്കും മനസ്സിലാകും. അർഹതയുള്ളവർ തള്ളപ്പെടുന്നു. വായനക്കാരുടെ കണ്ണിൽ പൊടിയിടുന്ന ഈ തന്ത്രങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് ഓശാന പാടാത്ത സർഗ്ഗ പ്രതിഭകൾക്കും രാഷ്ട്രീയ ചേരിയിൽ ഇല്ലാത്തവർക്കുമറിയാം.

ആഗോളതലത്തിൽ    ആരംഭിച്ചിരിക്കുന്ന കെ.പി.ആമസോൺ പബ്ലിക്കേഷൻ എഴുത്തുകാരുടെ രക്ഷക്കായി നിലകൊള്ളുന്ന പ്രസ്ഥാനമാണ്.  ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും പുസ്തകം വാങ്ങാം. ഇ-പേപ്പർ ആയും വായിക്കാം. നമ്മൾ മരിച്ചാലും നമ്മുടെ പുസ്തകങ്ങൾ ആമസോണിൽ ജീവിച്ചിരിക്കുന്നു. നമ്മുടെ അക്കൗണ്ടിലേക്ക് വിൽക്കുന്ന പുസ്തകകങ്ങളുടെ തുക വന്നുകൊണ്ടിരിക്കുന്നു. ആമസോണിന്റെ നേതൃത്വത്തിൽ 14 വിതരണ കമ്പനികളാണ് കെ.പി.ആമസോണിനുള്ളത്.

എന്ന് കരുതി സെൽഫ് പബ്ലിക്കേഷൻ നടത്തി സായുജ്യമടയരുത്. അത് മറ്റുള്ളവർ ചിലപ്പോൾ സ്വന്തമാക്കും.  

ആ കുട്ടത്തിൽ ഒന്ന് സൂചിപ്പിക്കാനുള്ളത്  പ്രവാസി എഴുത്തുകാരിൽ ചിലരൊക്ക സമ്മാനപൊതികളുമായി പല സാംസ്കാരിക സ്ഥാപനങ്ങളിൽ കയറിയിറങ്ങാറുണ്ട്. കോട്ടയത്തുള്ള ഒരു  സർക്കാർ  സാംസ്കാരിക സ്ഥാപനത്തിൽ ഇംഗ്ലണ്ടിൽ നിന്നെത്തിയ ഒരു സ്ത്രീ സമ്മാനപ്പൊതികൾ ഓഫീസിലുള്ളവർക്കെല്ലാം വാരി വിതറിയതും  അവിടുത്തെ സെക്രട്ടറി അതെല്ലാം തിരിച്ചുകൊടുക്കാൻ ഉത്തരവിട്ടതും കേട്ടിട്ടുണ്ട്. ആ സ്ത്രീ  ഒരു രാഷ്ട്രീയ നേതാവിലൂടെ  പുസ്തകമിറക്കിയതായി  പിന്നീടറിഞ്ഞു. സർഗ്ഗധനരായ പ്രവാസി എഴുത്തുകാർക്ക് കളങ്കം ചാർത്തുന്ന   ഈ സമീപനം, പ്രവണത അവസാനിപ്പിക്കണം.

ഇന്ന് കെ.പി.ആമസോൺ പബ്ലിക്കേഷൻ എഴുത്തുകാർക്ക് തുണയായുണ്ട്.

ലോക ഭാഷയുടെ വികാസ പരിണാമങ്ങളിലൂടെ, സാങ്കേതിക വിദ്യയിലൂടെ  സഞ്ചരിക്കാതെ പോകുന്ന എഴുത്തുകാർ കുളത്തിലെ താവളകളെപോലെ ഇനിയും സഞ്ചരിക്കരുത്. ലോക മലയാളികളിലേക്ക് കടന്നു വരാൻ ശ്രമിക്കുക. എഴുത്തുകാരെ ചുഷണം ചെയ്യുന്ന പ്രസാധകരെ തിരിച്ചറിയുക.  ലോക പുസ്തക വിപണിയിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന  മലയാളം ഇംഗ്ലീഷ് എഴുത്തുകാർ ബന്ധപ്പെടുക. .

contactlimaworldlibrary@gmail.com, whts..0091-9995153455, 0044-7940570677.

 

Join WhatsApp News
Sudhir Panikkaveetil 2022-01-04 22:35:23
ഇത് ഡിസംബർ 30 നു വന്ന അറിയിപ്പാണ്. അമേരിക്കൻ മലയാളികൾ ആരും പ്രതികരിച്ചില്ല. അത് നല്ല ലക്ഷണമാണ്. അവരൊന്നും കബളിക്കപ്പെട്ടില്ല. ഇതെഴുതുന്ന ആൾ സ്വന്തമായി പുസ്തകം പ്രിന്റ് ചെയ്തു. ആരും വായിക്കാൻ ഉണ്ടാകില്ലെന്നറിയുന്നത്കൊണ്ട് കുറച്ച് കോപ്പികൾ മാത്രം. അതുകൊണ്ട് പ്രസാധകന്റെ തട്ടിപ്പിനിരയായില്ല.ശ്രീ സോമൻ സാർ നൽകിയ ഉപദേശങ്ങൾ ഇനി പുസ്തകം പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാരമാകട്ടെ. ആരെങ്കിലും പ്രതികരിക്കുമെന്ന വിശ്വാസത്തിൽ കാത്തിരുന്നതുകൊണ്ട് പ്രതികരണം വൈകിപ്പോയി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക