ബാംഗളൂര്‍ : കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ രാജിവച്ചു. രാജ് ഭവനിലെത്തി ഗവര്‍ണര്‍ എച്ച്.ആര്.ഭരദ്വാജുമായി
കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ഗൗഡ രാജിക്കത്ത് നല്‍കിയത്.
രാജിവയ്ക്കാനുള്ള തീരുമാനം പിന്വലിക്കണമെന്നയാവശ്യവുമായി നൂറുകണക്കിന്
അനുഭാവികളാണ് സദാനന്ദഗൗഡയുടെ വസതിയ്ക്കും രാജ്ഭവനിന് മുന്നിലും
തടിച്ചുകൂടിയത്. ഇവരെ പിരിച്ച് വിടാന്‍ പോലീസിന് ബലപ്രയംഗം
നടത്തേണ്ടിവന്നു.
പുതിയ മന്ത്രിസഭ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ജഗദീഷ് ഷെട്ടാര്‍ ഇന്ന്
ഗവര്‍ണറെ സമീപിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ബി.ജെ.പി നിയമസഭാകക്ഷി
യോഗത്തില്‍ സഭാ നേതാവായി ജഗദീഷ് ഷെട്ടാറിനെ തെരഞ്ഞെടുത്തിരുന്നു. മുന്‍
മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് സദാനന്ദ
ഗൗഡ രാജിവയ്ക്കാന്‍ തയാറായത്. പുതിയ മുഖ്യമന്ത്രിയായി ജഗദീഷ് ഷെട്ടാര്‍
നാളെ ചുമതലയേല്‍ക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല