Image

പ്രവാസി സേവന നികുതി ഏര്‍പ്പെടുത്തില്ലെന്ന്‌ കേന്ദ്ര എക്‌സൈസ്‌ ആന്‍ഡ്‌ കസ്റ്റംസ്‌ ബോര്‍ഡ്‌

Published on 11 July, 2012
പ്രവാസി സേവന നികുതി ഏര്‍പ്പെടുത്തില്ലെന്ന്‌ കേന്ദ്ര എക്‌സൈസ്‌ ആന്‍ഡ്‌ കസ്റ്റംസ്‌ ബോര്‍ഡ്‌
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ അയക്കുന്ന പണത്തിന്‌ സേവന നികുതി ഏര്‍പ്പെടുത്തില്ലെന്ന്‌ കേന്ദ്ര എക്‌സൈസ്‌ ആന്‍ഡ്‌ കസ്റ്റംസ്‌ ബോര്‍ഡ്‌ അറിയിച്ചു. ജൂലൈ ഒന്നുമുതല്‍ 12 ശതമാനം നികുതി ഈടാക്കുമെന്ന നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ആശങ്കകള്‍ ഇതോടെ അവസാനിച്ചതായി പ്രവാസികള്‍ അഭിപ്രായപ്പെട്ടു.

രാജ്യത്ത്‌ സ്വീകരിക്കുന്ന പണത്തിന്‌ ഇവിടത്തെ ബാങ്കുകളോ ധനകാര്യ സ്ഥാപനമോ വിദേശ ബാങ്കില്‍നിന്ന്‌ പ്രത്യേക ഫീസ്‌ ഈടാക്കിയാല്‍ അതിനും സേവന നികുതിയുണ്ടാകില്ല. പണമയക്കുന്നത്‌ സേവനത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന്‌ ബോര്‍ഡ്‌ വ്യക്തമാക്കി. അതിനാല്‍, സേവന നികുതിയെന്ന വിഷയവുമുദിക്കുന്നില്ല. വിദേശത്തുനിന്ന്‌ പണം അയക്കുന്നതിനോ നാണയ വിനിമയത്തിനോ സ്ഥാപനം ഈടാക്കുന്ന ഫീസിനും സേവനനികുതി ചുമത്തില്ലെന്ന്‌ ബോര്‍ഡ്‌ അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക