Image

ഭവന രഹിതര്‍ക്ക് സ്വാന്തനമായി പ്രവാസി കേരള കോണ്‍ഗ്രസ് - എം ഓസ്‌ട്രേലിയ

Published on 04 April, 2022
 ഭവന രഹിതര്‍ക്ക് സ്വാന്തനമായി പ്രവാസി കേരള കോണ്‍ഗ്രസ് - എം ഓസ്‌ട്രേലിയ

 

മെല്‍ബണ്‍ : നാടിനെ ദുഃഖത്തിലാഴ്ത്തി കോട്ടയത്തിനടുത്ത് കൂട്ടിയ്ക്കലിലുണ്ടായ ഉരുള്‍ പൊട്ടലില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും ആശ്രിതര്‍ക്കും സ്വാന്തനമായി പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ ഘടകം ആദ്യഗഡുവായ രണ്ടര ലക്ഷം രൂപ നല്‍കി.

കേരള കോണ്‍ഗ്രസ് -എം പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ ഫണ്ടുകള്‍ സ്വരൂപിച്ചു കൊണ്ട് പത്തു വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി.

വിക്ടോറിയ ഘടകം പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജേക്കബ് തീക്കോയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ യുടെയും കേരള കോണ്‍ഗ്രസ് നേതാക്കന്‍മാരുടെയും സാന്നിദ്ധ്യത്തില്‍ കേരള കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപിക്കു തുക കൈമാറി.

സിബിച്ചന്‍ ജോസഫ്, കെന്ന ടി. പട്ടുമാക്കില്‍, ഷാജു ജോണ്‍, റോബിന്‍ ജോസ്, ബൈജു സൈമണ്‍, ഹാജു തോമസ്, ജലേഷ് എബ്രഹാം , ജോസി സ്റ്റീഫന്‍, മഞ്ചു പാലകുന്നേല്‍, സാജു മാത്യു, അജേഷ് ചെറിയാന്‍ ,ജോജി കാനാട്ട്, ജീനോ ജോസ്, ജിബിന്‍ ജോസഫ്, ഷെറിന്‍, ഷാജി ഈഴക്കുന്നേല്‍, സിബി സെബാസ്റ്റ്യന്‍, റിന്റോ ജോസഫ്, അജോ ജോണ്‍, ബിജു തോമസ്, ജേക്കബ് മത്തായി, ടോം തോമസ് , ടോം ജോസഫ് എന്നിവര്‍ ഫണ്ടു സമാഹരണത്തിനു നേതൃത്വം നല്‍കി.

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെയും മാണി സാറിനെയും സ്‌നേഹിക്കുന്ന ഏല്ലാവരുടെയും വിലയേറിയ സഹായ സഹകരണങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളം, സെക്രട്ടറി സിജോ ഈന്തനാംകുഴി, ട്രഷര്‍ ജിന്‍സ് ജയിംസ് എന്നിവര്‍ പറഞ്ഞു.

എബി പൊയ്ക്കാട്ടില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക