Image

നോര്‍ത്ത്‌സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ ഈസ്റ്റര്‍-വിഷു ആഘോഷം ഏപ്രില്‍ 30ന്

Published on 28 April, 2022
 നോര്‍ത്ത്‌സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ ഈസ്റ്റര്‍-വിഷു ആഘോഷം ഏപ്രില്‍ 30ന്

 

മെല്‍ബണ്‍: നോര്‍ത്ത്‌സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ ഈസ്റ്റര്‍-വിഷു ആഘോഷവും വാര്‍ഷികപൊതുയോഗവും ഏപ്രില്‍ 30 ശനിയാഴ്ച വൈകീട്ട് 5.30 മുതല്‍ എപ്പിംഗ് മെമ്മോറിയല്‍ ഹാളില്‍ വച്ചു നടത്തുന്നു. ഡോ. ഷാജി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ഫീനിക്‌സ് ഫിനാന്‍സ് സര്‍വീസസാണ് ഇവന്റ് സ്‌പോണ്‍സര്‍.

സിനിമാറ്റിക് ഡാന്‍സ്, ഗാനമേള, ഫ്യൂഷന്‍ ഡാന്‍സ്, കോമഡി സ്‌കിറ്റുകള്‍, ബോളിവുഡ് ഡാന്‍സ് തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ വേദിയില്‍ അരങ്ങേറും. പ്രസിഡന്റ് സഞ്ജു ജോണിന്റെ അധ്യക്ഷതയില്‍ ചേരുന്ന വാര്‍ഷിക പൊതുയോഗത്തില്‍ ബാബു വര്‍ക്കി സ്വാഗതം ആശംസിക്കും. സെക്രട്ടറി ജോബിന്‍ പുത്തന്‍ വാര്‍ഷികറിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് 2022-23 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കും. സിജോ കുര്യന്റെ നേതൃത്വത്തില്‍ റെഡ് ചില്ലീസ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷങ്ങള്‍ സമാപിക്കും.

പോള്‍ സെബാസ്റ്റ്യന്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക