Image

പെന്റിത്ത് മലയാളി കൂട്ടായ്മക്ക് പുതിയ നേതൃത്വം

Published on 04 May, 2022
പെന്റിത്ത് മലയാളി കൂട്ടായ്മക്ക് പുതിയ നേതൃത്വം
സിഡ്‌നി: ഓസ്‌ട്രേലിയയിലെ വെസ്റ്റേണ്‍ സിഡ്‌നി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ പെന്റിത്ത് മലയാളി അസോസിയേഷനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി തോമസ് ജോണ്‍ (പ്രസിഡന്റ്), ഹരിലാല്‍ വാമദേവന്‍ (വൈസ് പ്രസിഡന്റ്), കിരണ്‍ സജീവ് (സെക്രട്ടറി), ജോമോന്‍ കുര്യന്‍ (ട്രഷറര്‍), മനോജ് കുര്യന്‍ (അസിസ്റ്റന്റ് ട്രഷറര്‍), ഡോ. അവനീശ് പണിക്കര്‍ (പിആര്‍ഒ) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സതീഷ് കുമാര്‍, ജോജോ ഫ്രാന്‍സിസ്, രാജേഷ് എറാട്ട് എന്നിവരെയും തെരഞ്ഞെടുത്തു. പെന്റിത്ത് സെന്റ് നിക്കോളാസ് ചര്‍ച്ച് പാരിഷ് ഹാളില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്. മൂന്നൂറില്‍പരം കുടുംബങ്ങളിലായി ആയിരത്തിലേറെ അംഗങ്ങളാണ് ഈ കൂട്ടായ്മയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്. ഓസ്‌ട്രേലിയയിലേയും കേരളത്തിലേയും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനൊപ്പം മലയാളി കലാകാരന്മാരേയും കലാകാരികളേയും പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം നേടുന്ന മലയാളി വിദ്യാര്‍ഥികളെ അംഗീകരിക്കുന്ന വേദിയായും ഈ മലയാളി സംഘടന പ്രവര്‍ത്തിക്കുന്നു. ജോഗേഷ് കാണക്കാലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക