Image

അതിജീവിതയുടെ ആവശ്യം തള്ളി ; കേസ് ഹണി എം. വര്‍ഗീസ് തന്നെ പരിഗണിക്കും

ജോബിന്‍സ് Published on 05 August, 2022
അതിജീവിതയുടെ ആവശ്യം തള്ളി ; കേസ് ഹണി എം. വര്‍ഗീസ് തന്നെ പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ സുപ്രധാന ആവശ്യം ഹൈക്കോടതി തള്ളി. കേസ് പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജ് ഹണി. എം വര്‍ഗീസിനെ മാറ്റണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. ഹണി എം വര്‍ഗീസ് കേസ് പരിഗണിച്ചാല്‍ തനിക്ക് നീതി കിട്ടില്ലെന്നായിരുന്നു അതിജീവിതയുടെ വാദം. 

ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസാണ് ഈ അവശ്യം തള്ളിയത്. ഹണി എം വര്‍ഗീസ് തന്നെ വിചാരണ കോടതി ജഡ്ജിയായി തുടരും. ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവ് ഹൈക്കോടതി പുറത്തിറക്കി.  ഇതിന്റെ അടിസ്ഥാനത്തില്‍ വിചാരണ നടത്തിയിരുന്ന സി ബി ഐ പ്രത്യേക കോടതിയില്‍ നിന്ന് കേസ് രേഖകളെല്ലാം  സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതായി പ്രോസിക്യൂഷനേയും പ്രതിഭാഗത്തേയും രേഖാമൂലം അറിയിച്ചു.

എറണാകുളം സി ബി ഐ കോടതി ജഡ്ജിയായി ഹണി എം വര്‍ഗീസ് പ്രവര്‍ത്തിക്കുന്നതിനിടെയാണ് വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തില്‍ ഹണി എം വര്‍ഗീസിനെ  വിചാരണച്ചുമതല ഏല്‍പിച്ചത്. പിന്നീട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും സി ബി ഐ കോടതിയില്‍ നടന്നുവന്ന വിചാരണ തുടരുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക