Image

ലോകനാഥ് ബെഹ്‌റയുടെ വഴിവിട്ട നടപടി സര്‍ക്കാര്‍ സാധൂകരിച്ചത് ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് 

ജോബിന്‍സ് Published on 05 August, 2022
ലോകനാഥ് ബെഹ്‌റയുടെ വഴിവിട്ട നടപടി സര്‍ക്കാര്‍ സാധൂകരിച്ചത് ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് 

പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ വഴി വിട്ട നടപടി സര്‍ക്കാര്‍ സാധൂകരിച്ചത് ധന വകുപ്പിന്റെ എതിര്‍പ്പ് മറികടന്ന്. പൊലീസ് ക്വാര്‍ട്ടേഴ്സിന് വേണ്ടി അനുവദിച്ച പണം വകമാറ്റി ചെലവഴിച്ച സംഭവത്തില്‍ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നടപടി സര്‍ക്കാര്‍ സാധൂകരിച്ചിരുന്നു.

ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ നടപടിയെന്നാണ് പുറത്തു വരുന്ന രേഖകള്‍ വ്യക്തമാക്കുന്നത്.  മുന്‍ ഡിജിപിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും കര്‍ശന നടപടി വേണമെന്നും ധനവകുപ്പ് ഫയലില്‍ രേഖപ്പെടുത്തിയിരുന്നു. ഇത് അവഗണിച്ച് മുഖ്യമന്ത്രിയാണ് അംഗീകാരത്തിനായി ഫയല്‍ മന്ത്രിസഭായോഗത്തില്‍ വച്ചത്.

ഇത് സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു. പണം വകമാറ്റി ചെലവഴിച്ചത് കേന്ദ്ര ഫണ്ട് വിനിയോഗത്തെ കാര്യമായി ബാധിക്കുമെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. സി.എ.ജി റിപ്പോര്‍ട്ടില്‍ പോലും അഴിമതിയെന്ന് വിശേഷിപ്പിച്ച ഈ ഫണ്ട് വകമാറ്റത്തിന് മൂന്നാം തീയതി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക