Image

ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്ന പരാതി ; ദി വീക്കിനെതിരെ കേസ്  ; മാഗസിന്‍ മാപ്പ് പറഞ്ഞു

ജോബിന്‍സ് Published on 06 August, 2022
ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്ന പരാതി ; ദി വീക്കിനെതിരെ കേസ്  ; മാഗസിന്‍ മാപ്പ് പറഞ്ഞു

ഹിന്ദു ദൈവങ്ങളായ ശിവന്റെയും കാളിയുടെയും അധിക്ഷേപകരമായ ചിത്രം പ്രസിദ്ധീകരിച്ചതിന് ദി വീക്കിന്റെ എഡിറ്റര്‍ക്കും മാനേജ്‌മെന്റിനുമെതിരെ ഉത്തര്‍പ്രദേശ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ മാഗസിന്‍ ക്ഷമാപണം നടത്തി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ തലവനായ ബിബേക് ദെബ്രോയ്, കാളിയെക്കുറിച്ച് എഴുതിയ ലേഖനത്തിലാണ് വിവാദ ചിത്രം ഉപയോഗിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ മാസികയുമായുള്ള ബന്ധം താന്‍ അവസാനിപ്പിക്കുകയാണെന്ന് ദി വീക്ക് എഡിറ്റര്‍ ഫിലിപ്പ് മാത്യുവിന് ബിബേക് കത്തയച്ചിട്ടുണ്ട്.

ലേഖനത്തിന്റെ ഉള്ളടക്കവും അവര്‍ അതിന് നല്‍കിയ ചിത്രവും തമ്മില്‍ നേരിയ ഒരു ബന്ധം മാത്രമേയുള്ളൂ. ഈ ചിത്രം മനപൂര്‍വ്വം പ്രകോപിപ്പിക്കാന്‍ തന്നെ തിരഞ്ഞെടുത്തതാണ് അദ്ദേഹം തന്റെ കത്തില്‍ കുറിച്ചു.

ഇതിന് മറുപടിയായി ദി വീക്ക് എഡിറ്റര്‍-ഇന്‍-ചാര്‍ജ് വിഎസ് ജയചന്ദ്രന്‍ പറഞ്ഞത്, ഇത്തരമൊരു അനുചിതമായ ചിത്രം ആ ലേഖനത്തിന് നല്‍കിയതിന് പിന്നില്‍ യാതൊരു ദുരുദ്ദേശ്യവുമില്ലെന്നെന്നാണ് ''ഞങ്ങളുടെ പല വായനക്കാരുടെയും മറ്റുള്ളവരുടെയും വികാരങ്ങളെ ഇത് വ്രണപ്പെടുത്തിയതില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു. ഇത് പ്രസിദ്ധീകരിച്ചതിന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്തുകയും ഞങ്ങളുടെ വെബ്‌സൈറ്റില്‍ നിന്ന് അത് നീക്കം ചെയ്യുകയും ചെയ്യുന്നു. അദ്ദേഹം അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക