ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ താരം സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍
എന്തുകൊണ്ടും ഒളിമ്പിക് സ്വര്‍ണമെഡലിനു അര്‍ഹനാണെന്ന് സെര്‍ബിയന്‍ താരം
നുവാക് ജോക്കാവിച്ച്. കരിയറില്‍ 17 ഗ്രാന്‍ഡ്സ്ളാം കിരീടങ്ങള്‍
സ്വന്തമാക്കി ടെന്നിസ് ചരിത്രത്തിലെ ഏറ്റവും വിജയശ്രീലാളിതനായ
കളിക്കാരനെന്ന ബഹുമതി ശിരസിലേറ്റുന്ന ഫെഡററാണ് ഒളിമ്പിക് ടെന്നീസിലെ
ഫേവറേറ്റ്. ടെന്നീസിലെ എക്കാലത്തേയും മികച്ചവനായി വാഴ്ത്തപ്പെടുന്ന
ഫെഡററുടെ സമ്മാനപ്പെട്ടിയില്‍ ഇല്ലാത്തത് ഒന്നുമാത്രം. ഒളിമ്പിക്
സിംഗിള്‍സ് സ്വര്‍ണം. കഴിഞ്ഞമാസം നടന്ന വിംബിള്‍ഡണ്‍ ടെന്നീസില്‍ കിരീടം
ചൂടിയാണ് ഫെഡറര്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്.
ഒളിമ്പിക് ടെന്നീസിലും അദ്ദേഹത്തിനു മികച്ച പ്രകടനം കാഴ്ചവച്ച് സ്വര്‍ണം
നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനുള്ള
സുവര്‍ണാവസരമാണിതെന്നും ജോക്കോവിച്ച് പറഞ്ഞു. അതേസമയം, ആതിഥേയരായ
ബ്രിട്ടന്റെ ആന്‍ഡി മുറെയ്ക്കും ഒളിമ്പിക് നേട്ടത്തിനു സാധ്യത
കല്പിക്കുന്നുണ്ട്.