കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് മാപ്പ് പറഞ്ഞാല്‍ മതിയെന്ന കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശം തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്. മേയര്‍ രാജിവയ്ക്കണമെന്നാണ് കെപിസിസി പൊതുവായി സ്വീകരിച്ച നിലപാടെന്ന് വിഡി സതീശന് പറഞ്ഞു.
കത്ത് സംഭവത്തില്‍ ഏത് ഏജന്‍സി അന്വേഷിച്ചാലും പ്രതികള്‍ സിപിഎം നേതാക്കളായിരിക്കുമെന്നും മേയറെയും നേതാക്കളെയും രക്ഷിക്കാനുള്ള തന്ത്രമാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നും സതീശന് പറഞ്ഞു.
പൊതുമാപ്പ് മേയര്‍ സ്ഥാനം രാജിവയ്ക്കുന്നതിനെക്കാള്‍ വലുതാണെന്നും മാപ്പ് പറഞ്ഞാല്‍ കോണ്‍ഗ്രസ് പ്രതിഷേധം അവസാനിപ്പിക്കാമെന്നും സുധാകരന് പറഞ്ഞത് തള്ളിയാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് രംഗത്തുവന്നിരിക്കുന്നത്.