കുവൈറ്റ്: ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ പദ്ധതിയായ കാരുണ്യ സ്പര്‍ശം പദ്ധതിയുടെ ഒന്നാം വാര്‍ഷികവും കണ്ണൂര്‍ മീറ്റ് 2023 ഫെബ്രുവരി 10നു വൈകിട്ട് അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ സംഘടിപ്പിച്ചു. ഇരിക്കൂര്‍ എംഎല്‍എ അഡ്വ. സജീവ് ജോസഫ് മുഖ്യാതിഥിയായ ചടങ്ങ് ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ്, വര്‍ഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സിദ്ധിക്ക് അപ്പക്കന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. സജീവ് ജോസഫ് എം ല്‍ എ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ ഒന്നൊന്നായി തന്റെ രാഷ്ട്രീയ പ്രസംഗത്തില്‍ അഡ്വ. സജീവ് ജോസഫ് തുറന്നു കാട്ടി. ഒഐസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി യുടെ പ്രവര്‍ത്തനങ്ങള്‍ സ്ളാഘനീയമാണെന്നും അദ്ദേഹം പ്രതിപാദിച്ചു. ആതുര സേവന രംഗത്തെയും സാമൂഹ്യ സേവന രംഗത്തേയും മികച്ച സാന്നിധ്യം പരിഗണിച്ച് പ്രഥമ സതീശന് പാച്ചേനി പുരസ്കാരം മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്മാന്, മുസ്തഫ ഹംസ പയ്യന്നൂരിനു അഡ്വ. സജിവ് ജോസഫ് എംഎല്‍എ നല്കി ആദരിച്ചു.
ജില്ലാ കമ്മിറ്റി വാര്‍ഷിക റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഷോബിന്‍ സണ്ണിയും കാരുണ്യസ്പര്‍ശം പദ്ധതി വാര്‍ഷിക റിപ്പോര്‍ട്ട് കണ്‍വീനര്‍ ജിംസണ് ചെറുപുഴയും അവതരിപ്പിച്ചു. ഒ.ഐ.സി.സി നേതാക്കളായ ബി. എസ്. പിള്ള, ബിനു ചേന്പാലയം, രവി ചന്ദ്രന് ചുഴലി എന്നിവര്‍ ആശംസ പ്രഭാഷണം നടത്തിയ ചടങ്ങിന് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷോബിന്‍ സണ്ണി സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ ലിപിന്‍ മുഴക്കുന്ന് നന്ദിയും പറഞ്ഞു. ഗാനമേള, നാടന്‍പാട്ട്, നൃത്ത നൃത്യങ്ങള്‍, കോല്‍ക്കളി തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറിയ പരിപാടിയില്‍ നൂറുകണിക്കിനു
പ്രവര്‍ത്തകര്‍ പങ്കെടുത്തു.
സലിം കോട്ടയില്‍