അബുദാബി : ഇന്ത്യയില്‍ നിക്ഷേപ സാധ്യതയുള്ള നിരവധി നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് കമ്പനികളെ സംഘടിപ്പിച്ച് എന്‍കോര്‍ ഇവെന്റ്സ് ഒരുക്കുന്ന പ്രോപ്പര്‍ട്ടി എക്സ്പോ 11 , 12 തീയതികളില്‍ ഐ എസ് സി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബാംഗ്ലൂര്‍, കൊച്ചി, ഹൈദ്രബാദ്, മുംബൈ ,ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി ,ഗുരുഗ്രാം, ലോണാവാല , പൂന, അഹമ്മദാബാദ് , ലക്നൗ തുടങ്ങിയ നഗരങ്ങളില്‍ നിക്ഷേപ സാധ്യത നല്കുന്ന കമ്പനികളാണ് എക്സ്പോയില്‍ പങ്കെടുക്കുന്നത്. പുതിയ ഫ്ലാറ്റുകള്‍ , വില്ലകള്‍ , സ്ഥലങ്ങള്‍ എന്നിവ വാങ്ങുന്നതിനു ആവശ്യമായ സൗകര്യം ഇവിടെ ലഭിക്കും. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും , നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.
ബ്രിഗേഡ് , പ്രസ്റ്റീജ് , പുറവങ്കര, ഗോദ്റെജ് , ഭൂട്ടാനി , ലോധ , എല്‍ ആന്‍ഡ് ടി ലൗറേറ്റ് , ടോട്ടല്‍ എന്വിയോണ്മെന്റ് തുടങ്ങിയ പ്രമുഖ കമ്പനികളാണ് പ്രോപ്പര്‍ട്ടി എക്സ്പോ യില്‍ പങ്കെടുക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 8 വരെയാണ് എക്സ്പോ നടക്കുക. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് www.nriniveshpropertyexpo.com എന്ന ലിങ്കില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഇന്ത്യയിലെ ടാക്സ് സംബന്ധിയായ നിയമ വിഷയങ്ങള്‍ , വില്പത്രം തയാറാക്കല്‍ , പിന്തുടര്ച്ചാവകാശം തുടങ്ങിയ വിഷയങ്ങളില്‍ നിയമ വിദഗ്ദ്ധര്‍ ക്ളാസുകള്‍ നടത്തും.
ഇന്ട്രൊഡക്ഷന്സ് ട്രേഡ് ഷോ മാനേജിങ് ഡയറക്ടര്‍ ജീവേഷ് സച്ദേവ് , മുദ്ര പോര്‍ട്ട്ഫോളിയോ സ്ഥാപകന്‍ നിഷാന്ത് കോഹ്ലി , എന്‍കോര്‍ ഇവെന്റ്സ് ഡയറക്ടര്‍ ഷാജി വി.കെ , മാനേജര്‍ ഫസലുദീന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അനില്‍ സി ഇടിക്കുള